Don't Miss!
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
പിതാവ് രണ്ടാമതും വിവാഹത്തിനൊരുങ്ങു എന്ന് അറിഞ്ഞപ്പോള്‍ ചോദിച്ചത്; കരീനയെ കുറിച്ച് സാറ പറഞ്ഞ വാക്കുകള്‍ വൈറല്‍
ബോളിവുഡ് സിനിമാലോകത്ത് തിളങ്ങി നില്ക്കുന്ന താരപുത്രിയാണ് സാറ അലി ഖാന്. മാതാപിതാക്കള്‍ അഭിനേതാക്കളായത് കൊണ്ട് സാറയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ആരാധകരും പ്രതീക്ഷിച്ചിരുന്നതാണ്. അതേ സമയം പിതാവ് സെയിഫ് അലി ഖാന്റെ രണ്ടാം വിവാഹത്തെ കുറിച്ചും രണ്ടാനമ്മ കരീനയെ കുറിച്ചും പലപ്പോഴായി സാറ തുറന്ന് സംസാരിച്ചിട്ടുണ്ട്.
Recommended Video
ശരിക്കും കരീന കപൂര്‍ സാറയ്ക്ക് മറ്റൊരു അമ്മ തന്നെയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തോടെയുള്ള അടുപ്പം ശ്രദ്ധേയമാണ്. എന്നാല്‍ അമ്മയ്ക്ക് പകരം കരീനയെ ആന്റിയെന്നാണ് സാറ ആദ്യം വിളിക്കുന്നത്. സാറയുടെ ആന്റിയെന്ന പരാമര്‍ശത്തെ കുറിച്ച് സെയിഫ് അലി ഖാന് നടത്തിയ പ്രതികരണം വൈറലാവുകയാണിപ്പോള്‍.

സെയിഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിളുള്ള മകളാണ് സാറ അലി ഖാന്. സാറയ്ക്ക് ഒരു അനിയന് കൂടിയുണ്ട്. വര്‍ഷങ്ങളോളം അമൃതയുടെ കൂടെ ജീവിച്ചെങ്കിലും നടന് വേര്‍പിരിഞ്ഞു. 2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂറും വിവാഹിതരാവുന്നത്. ദമ്പതിമാര്‍ക്ക് തൈമൂര്‍ അലി ഖാന്, ജഹാംഗീര്‍ അലി ഖാന് എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളുമുണ്ട്.
മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തിനിടയിലാണ് കരീനയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് സാറ പറഞ്ഞത്. കരീനയുടെ കാര്യം ഒരിക്കലും ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടില്ലെന്നാണ് സാറ പറഞ്ഞത്. 'നിനക്ക് നല്ലൊരു അമ്മയുണ്ട്. അതുകൊണ്ട് നിനക്ക് നല്ലൊരു സുഹൃത്തായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്' കരീന പറഞ്ഞതായി സാറ വ്യക്തമാക്കുന്നു.

കരീന നിന്റെ രണ്ടാനമ്മയാണെന്ന് ഒരിക്കല്‍ പോലും പിതാവായ സെയിഫ് അലി ഖാന് പറഞ്ഞിട്ടില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു. അതേ സമയം ചെറിയമ്മ എന്നെങ്ങാനും കരീനയെ വിളിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കരീന ചിലപ്പോള്‍ നെര്‍വസായി പോകുമെന്നും സാറ പറഞ്ഞു. പിതാവും കരീനയും തമ്മില്‍ അടുപ്പത്തിലാണെന്ന് അറിഞ്ഞപ്പോള്‍ അവരെ ആന്റിയെന്നാണോ വിളിക്കേണ്ടതെന്ന് അച്ഛനോട് ചോദിച്ചിരുന്നു. എന്നാല്‍ അവളെ ആന്റിയെന്നൊന്നും വിളിക്കേണ്ടതില്ലെന്നാണ് പിതാവ് പറഞ്ഞത്.
ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞു കരഞ്ഞു; ഡോക്ടറെ കാണന്‍ പോയതോടെ ആ കാര്യത്തിലൊരു തീരുമാനമായി, മഷൂറ
നിലവില്‍ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നിരിക്കുകയാണ് സാറ അലി ഖാന്. മകളുടെ വളര്‍ച്ചയ്ക്കൊപ്പം പിന്തുണ നല്കാന് പിതാവ് സെയിഫും മാതാവ് അമൃത സിംഗും ഒപ്പം കരീനയുമുണ്ട്. ആദ്യ കുടുംബത്തോടും മക്കളോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവിനെ പിന്തിരിപ്പിക്കില്ലെന്ന് കരീന മുന്‍പ് പറഞ്ഞിട്ടുണ്ട്. അതുപോലെ കരീനയുടെ മക്കളുമായി സാറയ്ക്കും സഹോദരന് ഇബ്രാഹിം അലി ഖാനും അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും കുടുംബസമേതം ഒന്നിക്കാറുണ്ട്.
-
ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്കൂള്‍ കാലത്തെക്കുറിച്ച് നിമിഷ
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്