രണ്ടാനമ്മയെ ആന്റിയെന്ന് വിളിക്കാന്‍ നോക്കി; ഒടുവില്‍ പിതാവ് നല്‍കിയ ഉപദേശത്തെ കുറിച്ച് പറഞ്ഞ് സാറ അലി ഖാന്‍

ബോളിവുഡ് താരം സെയിഫ് അലി ഖാന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സെയിഫിന്റെ ഭാര്യ കരീന കപൂര്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. വൈകാതെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നതിന്റെ ത്രില്ലിലാണ് താരദമ്പതിമാര്‍. ഗര്‍ഭിണിയായ വിവരം പറഞ്ഞതിന് പിന്നാലെ കരീനയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു.

എല്ലാ കാലത്തും സെയിഫ് അലി ഖാന്റെ മകളും ബോളിവുഡ് നടിയുമായ സാറ രണ്ടാനമ്മയായ കരീനയെ കുറിച്ച് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവാറുണ്ട്. കരീനയുമായി അടുത്ത സൗഹൃദത്തിലാണെന്ന് താരപുത്രി മുന്‍പ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ കരീനയെ ആന്റി എന്ന് വിളിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും സാറ പറഞ്ഞിരുന്നു.

sara-ali-khan

'എനിക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. നിനക്ക് ഒരു അമ്മയുണ്ടെന്നും അതുകൊണ്ട് എനിക്കൊരു സൗഹൃദമാണ് വേണ്ടെന്ന് കരീന ആദ്യമേ പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും കരീന തന്റെ രണ്ടാനമ്മയാണെന്ന് പിതാവ് സെയിഫും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് ഇതുവരെ മറ്റൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും ഇല്ലെന്നും സാറ ഓര്‍ക്കുന്നു.

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന പ്രമുഖ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീനയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സാറ അലി ഖാന്‍ വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ സെയിഫ് എപ്പോഴെങ്കിലും 'ഛോട്ടി മാ' (ചെറിയമ്മ) എന്ന് കരീനയെ വിളിക്കാന്‍ പറഞ്ഞെങ്കില്‍ എന്ത് സംഭവിക്കുമെന്ന് കരണ്‍ ജോഹര്‍ തിരിച്ച് ചോദിച്ചിരുന്നു.

sara-ali-khan

Recommended Video

Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

ഞാന്‍ അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ കരീനയ്ക്ക് പരിഭ്രാന്തിയായി പോയെനേ. തുടക്കത്തില്‍ എന്ത് വിളിക്കുമെന്നുള്ള ആശയകുഴപ്പം ഉണ്ടായിരുന്നു. കരീന എന്നോ ആന്റി എന്നോ വിളിക്കണമെന്ന് കരുതി. അവളെ ആന്റി എന്ന് വിളിക്കേണ്ടെന്നാണ് പിതാവ് പറഞ്ഞത്. ഒടുവില്‍ 'കെ' എന്നോ കരീന എന്നൊക്കെയാണ് താന്‍ വിളിക്കുന്നതെന്നും സാറ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X