കത്രീന ഇടപെട്ട് എന്നെ പുറത്താക്കി; നായികമാരുടെ തലവര മാറ്റിയ സരോജ് ഖാനോട് നടി ചെയ്തത്

ബോളിവുഡിലെ മുൻനിര നായിക നടിയാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ടാേളമായി ഹിന്ദി സിനിമാ രം​ഗത്ത് തുടരുന്ന കത്രീന ബോളിവുഡിലേക്ക് കടന്ന് വരുന്ന യുവതലമുറയ്ക്ക് എന്നും പ്രചോദനമാണ്. അന്നും ഇന്നും സൂപ്പർസ്റ്റാറുകളുടെ നായികയാണ് കത്രീന കൈഫ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവരോടൊപ്പം ഒന്നിലേറെ സിനിമകൾ കത്രീനയ്ക്ക് ചെയ്യാനായി. 2003 ൽ 'ബൂം' എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിൽ തുടക്കം കുറിക്കുന്നത്.

എന്നാൽ ആദ്യ സിനിമയിൽ കത്രീനയ്ക്ക് അടിപതറി. സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ അക്കാലത്ത് വ്യാപകമായി പ്രചരിച്ചു. ബി ​ഗ്രേഡ് സിനിമകളിലെ നടിമാരുടെ നിരയിലേക്ക് ഒരുപക്ഷെ കത്രീന അന്ന് തഴയപ്പെട്ടേനെ. ബോളിവുഡ് സ്വപ്നവുമായെത്തിയ നിരവധി നടിമാർക്ക് ഇത്തരം ചതികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ കത്രീന ബുദ്ധിപൂർവം കരിയർ മുന്നോട്ട് കൊണ്ടുപോയി. തുടക്കകാലത്ത് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ സഹായം തേടാനും കത്രീന മടിച്ചില്ല. നടിയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതിൽ സൽമാനും വലിയ പങ്കുണ്ട്.

 Katrina Kaif

കത്രീന കൈഫിനെക്കുറിച്ച് അന്തരിച്ച കൊറിയോ​ഗ്രാഫർ സരോജ് ഖാൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കത്രീന നായികയായെത്തിയ ​'ത​ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന സിനിമയെക്കുറിച്ചാണ് സരോജ് ഖാൻ അന്ന് സംസാരിച്ചത്. 2018 ൽ പുറത്തിറങ്ങിയ സിനിമയിൽ ആമിർ ഖാനായിരുന്നു നായകൻ. സിനിമയിൽ കത്രീനയുടെ ഒരു ​ഗാനരം​ഗമുണ്ട്. പ്രഭുദേവയാണ് ഈ ​ഗാനരം​ഗം കൊറിയോ​ഗ്രാഫ് ചെയ്തത്. യഥാർത്ഥത്തിൽ സരോജ് ഖാനെയാണ് ആദ്യം കൊറിയോ​ഗ്രാഫറായി തീരുമാനിച്ചത്. എന്നാൽ കത്രീന ഇടപെട്ടത് മൂലം സരോജ് ഖാനെ മാറ്റി. സരോജ് ഖാൻ തന്നെയാണ് ഇക്കാര്യം അന്ന് തുറന്ന് പറഞ്ഞത്.

'സുരയ്യ എന്ന ​ഗാനം കൊറിയോ​ഗ്രാഫ് ചെയ്യാൻ എന്നെ സമീപിച്ചിരുന്നു. എന്നാൽ മാസ്റ്റർജിയാണെങ്കിൽ ഒരുപാട് സമയം പരിശീലനത്തിന് വേണ്ടിവരുമെന്ന് കത്രീന പറഞ്ഞു. മേക്കേർസിന് അധികം സമയമില്ലാഞ്ഞതിനാൽ എനിക്ക് പകരം പ്രഭുദേവയെ കൊണ്ടുവന്നു,' സരോജ് ഖാൻ പറഞ്ഞതിങ്ങനെ. ബോളിവുഡിലെ മിക്ക നായികമാരുടെയൊപ്പവും പ്രവർത്തിച്ച കൊറിയോ​ഗ്രാഫറാണ് സരോജ് ഖാൻ. ശ്രീദേവി, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് തുടങ്ങിയ നടിമാരുടെ ഐക്കണിക്കായ പല ​​നൃത്തരം​ഗങ്ങളും ഒരുക്കിയത് സരോജ് ഖാനാണ്.

 Katrina Kaif, Saroj Khan

3000 ത്തോളം ​ഗാനങ്ങൾ സരോജ് ഖാൻ കൊറിയോ​ഗ്രാഫ് ചെയ്തു. ശ്രീദേവിയുടെയും മാധുരിയുടെ കരിയറിലെ സുവർണകാലത്ത് സരോജ് ഖാൻ ഇവരുടെ പ്രിയപ്പെട്ട കൊറിയോ​ഗ്രാഫറായിരുന്നു. എന്നാൽ ഇടയ്ക്ക് ചില താരങ്ങളുമായി സരോജ് ഖാൻ പിണങ്ങിയിട്ടുമുണ്ട്. ഇതിൽ ശ്രീ​ദേവിയുമായുള്ള അകൽച്ച വലിയ വാർത്താപ്രാധാന്യം നേടി.

'ചാന്ത് കാ തുക്ക്ഡാ' എന്ന സിനിമയ്ക്കിടെയാണ് ശ്രീദേവിയും സരോജ് ഖാനും തമ്മിൽ അസ്വരാസ്യം ഉണ്ടാവുന്നത്. മാധുരി ദീക്ഷിതിന്റെ ​​ഗാനങ്ങൾക്ക് നൽകുന്ന അതേ ശ്രദ്ധ തന്റെ സിനിമകളിലെ ​ഗാനങ്ങൾക്ക് നൽകുന്നില്ലെന്നായിരുന്നു ശ്രീദേവിയുടെ പരാതി.

സരോജ് ഖാൻ കൊറിയോ​ഗ്രാഫ് ചെയ്ത മാധുരി ദീക്ഷിതിന്റെ 'ധക്ക് ധക്ക് കർനാ' എന്ന ​​ഗാനരം​ഗം വൻ ജനശ്രദ്ധ നേടിയ സാഹചര്യത്തിലാണ് ശ്രീദേവി തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. ഒരു വർഷത്തോളം ഇരുവരും തമ്മിലുള്ള പിണക്കം നിലനിന്നു. പിന്നീടിവർ വീണ്ടും സൗഹൃദത്തിലാവുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു.

2020 ലാണ് സരോജ് ഖാൻ മരിച്ചത്. മുമ്പൊരിക്കൽ സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സരോജ് ഖാൻ പറഞ്ഞ വാക്കുകൾ വിവാദമായിട്ടുണ്ട്. കാസ്റ്റിം​ഗ് കൗച്ച് ഉണ്ടെങ്കിലും അത് നടിമാർക്ക് അവസരങ്ങൾ നൽകുന്നു. സിനിമാ രം​ഗത്തെ മാത്രം കുറ്റം പറയേണ്ടതില്ലെന്നാണ് സരോജ് ഖാൻ ഖാൻ പറഞ്ഞത്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X