For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം ഗൗരിയെ സഹോദരി എന്ന് വിളിക്കേണ്ടി വന്നു, അടി കിട്ടിയ സംഭവത്തെ കുറിച്ച് ഷാരൂഖ്

  |

  പ്രേക്ഷകരുടെ എവർഗ്രീൻ പ്രണയ നായകനാണ് ഷാരൂഖ് ഖാൻ. സിനിമയിൽ വലിയ മാറ്റങ്ങൾ വന്നുവെങ്കിലും ഇന്നു ബോളിവുഡിന്റെ അവസാന വാക്ക് കിങ് ഖാന്റെ തന്നെയാണ് . ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോയ്ക്ക് 55ാം പിറന്നാൾ. താരരാജാവിന് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലാണ് താരം അടക്കിവാഴുന്നതെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തു ഷാരൂഖ് ഖാന് കൈനിറയെ ആരാധകരുണ്ട്. താരത്തിന്റെ മിക്ക ചിത്രങ്ങളും സൗത്തിന്ത്യയിൽ മികച്ച കാഴ്ചക്കാരെ സൃഷ്ടിക്കാറുണ്ട്.

  1965 നവംബർ 2-ന് ജനിച്ച താരം 80 കളിലാണ് അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. സീരിയലിൽ നിന്നാണ് നടൻ തന്റെ കരിയർ ആരംഭിച്ചത്. 1992 ലാണ് എസ്ആർകെയുടെ ആദ്യ ചിത്രം റിലീസാകുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ പ്രത്യക്ഷപ്പെട്ട നടൻ വളരെ വേഗം തന്നെ മിന്നും താരമായി മാറുകയായിരുന്നു. വിജയ ചിത്രങ്ങളുടെ കളിത്തോഴനായ എസ്ആർകെയുടെ ജീവിതവും പ്രണയവും ഒരു ബോളിവുഡ് ചിത്രത്തിന് സമാനമായിരുന്നു. ഗൗരിഖാൻ ഷാരൂഖ് പ്രണയകഥ സിനിമലോകത്ത് വൈറലാണ്. ഇപ്പോഴിത സ്വന്തം ഭാര്യയെ ദില്ലിയിൽ സഹോദരി എന്ന് സംബോധന ചെയ്യേണ്ടി വന്ന അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാൻ. കപിൽ ശർമയുടെ ഷോയിലാണ് നടൻ ദില്ലിയിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  ബോളിവുഡ് താരങ്ങൾ പോലും ഏറെ അസൂയയോടെ നോക്കുന്ന ദാമ്പത്യ ജീവിതമാണ് ഇവരുടേത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് എസ്ആർകെയും ഗൗരിയും വിവാഹിതരാകുന്നത്. സുഹൃത്തിന്റെ പാർട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. കണ്ടമാത്രയിൽ തന്നെ നടന് ഗൗരിയോട് പ്രണയം തോന്നിയിരുന്നു. തുടർന്ന് പാർട്ടിയിൽ നൃത്തം ചെയ്യാൻ ഗൗരിയെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ എസ്ആർകെയുടെ ആ ക്ഷണം താരപത്നി നിരസ്സിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും അടുക്കുകയായിരുന്നു. 1991 ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇവർക്ക് ആര്യൻ,സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

  തന്റെ ചെറുപ്പക്കാലത്ത് ഡേറ്റിംഗ് അത്ര എളുപ്പമായിരുന്നില്ല എന്നാണ് എസ് ആർകെ പറയുന്നത്. ദില്ലിയിലെ പാർക്കിൽ നിന്ന് സുഹൃത്തിനോടൊപ്പം തല്ല് കിട്ടിയ സംഭവം വെളിപ്പെടുത്തി കൊണ്ടാണ് ഗൗരിയെ സഹോദരി എന്ന് വിളിച്ച സംഭവം പങ്കുവെച്ചത്. ദില്ലിയിലെ ഗ്രീൻ പാർക്കിലായിരുന്നു സംഭവം. എനിക്ക് അന്ന് ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. എന്നാൽ കാമുകി ആയിരുന്നില്ല. എന്നോടൊപ്പം കറങ്ങി നടന്നിരുന്ന പെൺകുട്ടിയായിരുന്നു.

  ഒരു ദിവസം ഒരാൾ ഞങ്ങളെ തടഞ്ഞു. ആരാണെന്ന് ചോദിച്ചു. ഞാൻ ഉടൻ തന്നെ ആത്മവിശ്വാസത്തോടെ പറഞ്ഞു കാമുകിയാണെന്ന്. ഉടൻ തന്നെ അയാൾ എന്നോട് പറഞ്ഞു. നിങ്ങളുടെ കാമുകിയല്ല സഹോദരിയാണെന്ന്. എന്നാൽ എനിക്ക് കാമുകി എന്ന വാക്ക് പൂർത്തിയാക്കാൻ അയാൾ സമയം തന്നില്ല. അതിന് മുൻപ് തന്നെ ഒരു കളിമണ്ണ് കപ്പ് കൊണ്ട് എന്നെ മർദ്ദിക്കുകയും ചെയ്തു. അന്നത്തെ ഭയം ഇപ്പോഴുമുണ്ട്. ഞാൻ ഭാര്യയോടൊപ്പം ദില്ലിയിൽ നിന്ന് പുറത്തേക്കിറങ്ങിയാലും അവൾ ആരാണെന്ന് ആരെങ്കിലും ചോദിക്കുന്നു, അവൾ എന്റെ സഹോദരിയാണെന്ന് ഞാൻ പറയുന്നു- താരം അഭിമുഖത്തിൽ പറഞ്ഞു.

  ഇനി ബോളിവുഡിലേയ്ക്ക് മടങ്ങി വരില്ലേ?

  വളരെ പൊസസീവായ കാമുകനായിരുന്നു ഷാരൂഖ് ഖാൻ. പ്രണയത്തിലായിരുന്ന സമയത്ത് ഗൗരി ഖാനെ പാവാടയും ടി ഷർട്ടും ധരിക്കാൻ എസ്ആർകെ അനുവദിച്ചിരുന്നില്ല. കൂടാതെ തലമുടി അഴിച്ചിടുന്നതും താരത്തിന് ഇഷ്ടമല്ലായിരുന്നു. ആ ലുക്കിൽ ഗൗരിയെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് അനുവദിച്ചിരുന്നില്ല. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ വിവാഹിതരായതോടെ ഇനി ഇത്തരത്തിൽ പെരുമാറില്ലെന്ന് ഗൗരിക്ക് വാക്ക് നൽകുകയും ചെയ്തുവെന്ന് താരം ഒരു അഭിമുഖത്തി പറഞ്ഞു

  Read more about: shah rukh khan
  English summary
  When Shah Rukh Khan Called Gauri Khan As Bhabi Before He Was Famous
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X