For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാന്‍ അക്ഷയ് കുമാറിനൊപ്പം സിനിമകള്‍ ചെയ്യാത്തതിന് കാരണം, സൂപ്പര്‍താരം പറഞ്ഞത്‌

  |

  ബോളിവുഡ് സിനിമാലോകത്ത് താരമൂല്യത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഇവരുടെതായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റൊമാന്‌റിക്ക് സിനിമകളിലൂടെയാണ് ഷാരൂഖ് മുന്നേറിയതെങ്കില്‍ മാസ് കോമഡി ചിത്രങ്ങള്‍ ചെയ്ത് അക്ഷയ് കുമാറും തിളങ്ങി. ഇപ്പോഴും സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനായി കാത്തിരിക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കോടികളാണ് ഷാരൂഖിന്‌റെയും അക്ഷയുടെയും പ്രതിഫലം.

  ഗ്ലാമറസ് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ബോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ വളരെ സെലക്ടീവായി മാത്രമാണ് സിനിമകള്‍ ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരൂഖും അക്ഷയും ഒരുമിച്ച ദില്‍ തോ പാഗല്‍ ഹെ എന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്.

  യാഷ് ചോപ്ര സംവിധാനം ചെയ്ത സിനിമ മ്യൂസിക്കല്‍ റൊമാന്റിക്ക് ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മാധുരി ദീക്ഷിതും കരിഷ്മ കപൂറുമാണ് ചിത്രത്തിലെ നായികമാര്‍. ദേശീയ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു ദില്‍തോ പാഗല്‍ ഹെ. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം അക്ഷയും ഷാരൂഖും ഒരുമിച്ചുളള സിനിമകള്‍ ബോളിവുഡില്‍ അധികം പുറത്തിറങ്ങിയിട്ടില്ല. അക്ഷയ് കുമാറിനൊപ്പം സിനിമകള്‍ ചെയ്യാത്തതിന്‌റെ കാരണം ചോദിച്ചപ്പോള്‍ ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി വീണ്ടും വൈറലാവുകയാണ്.

  ഇതിന് ഞാന്‍ എന്താണ് പറയേണ്ടത്?, ഞാന്‍ അവനെപ്പോലെ നേരത്തേ ഉണരുന്നില്ല എന്നാണ് ചോദ്യത്തിന് മറുപടിയായി ഷാരൂഖ് ഖാന്‍ ആദ്യം പറഞ്ഞത്. അക്ഷയ് എഴുന്നേല്‍ക്കുന്ന സമയത്താണ് ഞാന്‍ ഉറങ്ങാന്‍ പോവുക എന്ന് ഷാരൂഖ് പറയുന്നു. അദ്ദേഹത്തിന്‌റ ഒരു ദിവസം വളരെ നേരത്തെ ആരംഭിക്കും. ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ പായ്ക്ക് ചെയ്ത് വീട്ടിലേക്ക് പോകും.

  ലൂസിഫര്‍ തെലുങ്കില്‍ ബോബിയായി ബിജു മേനോന്‍? ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

  ഈ രീതി കാരണം അക്ഷയ്ക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാനാകും. എന്നാല്‍ താന്‍ ഒരു രാത്രികാല വ്യക്തിയാണെന്ന് ഷാരൂഖ് പറഞ്ഞു. അക്ഷയ് രാത്രിയിലെ ഷൂട്ടിംഗ് അങ്ങനെ ഇഷ്ടപ്പെടാറില്ലെന്നും എസ്ആര്‍കെ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്താലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അക്ഷയ്ക്കൊപ്പം അഭിനയിക്കുന്നത് രസകരമായ അനുഭവമാണ്.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  എന്നാല്‍ അവന്‍ സെറ്റ് വിടുമ്പോള്‍ ഞാന്‍ അവിടേക്ക് എത്തുന്നതേ ഉണ്ടാവൂ. അക്ഷയുടെ രീതി പോലെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങളുടെ ജോലി സമയം ഒരേപോലെ വരുന്നില്ല, ഷാരൂഖ് ഖാന്‍ പറഞ്ഞു. 2018ലാണ് ഷാരൂഖ് ഖാന്‍ നായകനായ ഒരു ചിത്രം ഒടുവില്‍ പുറത്തിറങ്ങിയത്. സീറോ എന്ന സിനിമ തിയ്യേറ്ററുകളില്‍ വലിയ പരാജയമായി മാറി. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം സിനിമകള്‍ വളരെ സെലക്ടീവായി മാത്രമാണ് സൂപ്പര്‍താരം ചെയ്യുന്നത്.

  തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്‌

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  പത്താന്‍ ആണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷാരൂഖിന് പുറമെ ദീപിക പദുകോണ്‍, ഡിംപിള്‍ കംപാഡിയ, ജോണ്‍ എബ്രഹാം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പത്താന് പുറമെ കുറച്ച് സിനിമകളില്‍ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട് ഷാരൂഖ് ഖാന്‍.

  Read more about: sharukh khan akshay kumar
  English summary
  When Shah Rukh Khan Revealed He Never Want To Work With Akshay Kumar, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X