ഞാൻ കരയുന്നത് മറ്റാരും കാണാറില്ല: ഷാരുഖ് ഖാൻ ജീവിതത്തിലെ മോശം സമയത്തെ കുറിച്ച്
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. തന്റെ അഭിനയ ശേഷിയും, സ്ക്രീൻ പ്രെസൻസും, റൊമാന്റിക് ചിത്രങ്ങളിലെ മികച്ച പ്രകടങ്ങളും കൊണ്ട് ലോകമെമ്പാടും ഒരു വലിയ ആരാധകവൃന്ദം ഉണ്ടാക്കിയ താരമാണ് അദ്ദേഹം. എന്നാൽ ബോളിവുഡിൽ ഇന്നുള്ള മറ്റ് താരങ്ങളെ പോലെ, സുഖകരമായ തുടക്കമായിരുന്നില്ല ഷാരുഖ് ഖാന്റേത്. ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട താരം, ഏറെ കഷ്ടപ്പെടുകൾ സഹിച്ചാണ് താര പദവിയിൽ എത്തിയത്. തന്റെ വ്യക്തിപരമായ വേദനകൾ സഹിക്കാൻ ശക്തി നൽകിയത് സിനിമയാണെന്ന് കിംഗ് ഖാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.
ദുബായിലെ ഗ്ലോബൽ ഫ്രൈറ്റ് സമ്മിറ്റ് വേദിയിലെത്തിയപ്പോൾ, തന്റെ സ്വതസിദ്ധമായ ആകർഷകമായ വ്യക്തിത്വം മാറ്റി വച്ച്, തന്റെ ഉള്ളിലെ സാധാരണ മനുഷ്യനെ ഷാരൂഖ് ഖാൻ കുറച്ചു നേരത്തേക്ക് പുറത്തു കൊണ്ട് വന്നിരുന്നു. പുറമെ കാണുന്ന സ്റ്റാർ പരിവേഷത്തിന് അപ്പുറം, താനും ജീവിതത്തിൽ പലപ്പോഴും തളർന്നു പോകാറുണ്ടെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ തുറന്നു പറഞ്ഞു. പരാജയങ്ങൾ നേരിടേണ്ടി വരുമ്പോൾ അത് തന്നെ വല്ലാതെ ബാധിക്കാറുണ്ടെന്ന് ഷാരുഖ് വെളിപ്പെടുത്തി.

തന്റെ ബുദ്ധിശക്തിക്കും ആത്മവിശ്വാസത്തിനും ഏറെ പേരുകേട്ട ഷാരൂഖ് ഖാൻ ഒട്ടും മടി കാണിക്കാതെ, കരിയറിലും ജീവിതത്തിലും പരാജയങ്ങൾ നേരിടുമ്പോൾ, താൻ ഏറെ സമയം കരയാറുണ്ടെന്നും സമ്മതിച്ചു. തന്റെ ജോലിയെ എപ്പോഴെങ്കിലും സ്വയം വിമർശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "എനിക്ക് വലിയ സങ്കടം വരുന്ന സന്ദർഭങ്ങളുണ്ട്. പക്ഷെ ഞാൻ കരയുന്നത് മറ്റാരും കാണാറില്ല. ബാത്‌റൂമിൽ കതകടച്ചിരുന്നാണ് അത് ചെയ്യാൻ. സത്യത്തിൽ എന്റെ ആ സ്വഭാവം എനിക്ക് അത്ര ഇഷ്ടമല്ല."
ഹിന്ദുസ്ഥാൻ ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച്, താൻ പൊതുവെ ആർക്ക് മുന്നിൽ തന്റെ ദുഃഖങ്ങൾ തുറന്നു കാണിക്കാറില്ല, മറിച്ച് സ്വകാര്യമായി ദുഃഖിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം സമ്മതിച്ചു. "സ്വയം എത്ര സഹതപിച്ചാലും, അതിന് ഒരു ചെറിയ ആയുസ്സേയുള്ളൂ. അതിനുശേഷം, എഴുന്നേറ്റ് മുന്നോട്ട് പോകേണ്ട സമയമായി എന്ന് സ്വയം തോന്നു," ഷാരൂഖ് ഖാൻ വെളിപ്പെടുത്തി. "നിങ്ങൾ ഈ ഒരു കാര്യം മോശമായിട്ടാണ് ചെയ്തുവെന്ന് നിങ്ങൾ സ്വയം വിശ്വസിക്കണം. പിന്നെ നിങ്ങൾ ജീവിതത്തിൽ മുന്നോട്ട് നീങ്ങണം," അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിൽ, പ്രപഞ്ചം നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുമെന്ന പലപ്പോഴും നിലനിൽക്കുന്ന വിശ്വാസത്തെയും ഗ്ലോബൽ ഫ്രൈറ്റ് സമ്മിറ്റ് വേദിയിൽ വച്ച് അദ്ദേഹം തള്ളിക്കളഞ്ഞു. "ലോകം നിങ്ങൾക്ക് എതിരല്ല, അല്ലെങ്കിൽ നിങ്ങൾ കാരണം തെറ്റ് സംഭവിച്ചിട്ടില്ല, അല്ലെങ്കിൽ ലോകം നിങ്ങളുടെ ജോലിയെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ് എന്ന് നിങ്ങൾ വിശ്വസിക്കണം," ഷാരൂഖ് ഖാൻ പറഞ്ഞു. ഒപ്പം തന്നെ അവനവനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുകയും, സ്വന്തം വളർച്ചയിൽ ശ്രദ്ധ കൊടുക്കുകയും വേണമെന്നും കിംഗ് ഖാൻ പറഞ്ഞു.
"നിങ്ങളെത്തന്നെ ഒരു ഉറുമ്പായി സങ്കൽപ്പിക്കുക - ഞാൻ, വളരെ സുന്ദരനായ ഒരു ഉറുമ്പ് - പക്ഷേ, ഒരു ഉറുമ്പ്! ചിലപ്പോൾ കാറ്റ് നിങ്ങളെ കൊണ്ടുപോകുന്നു... കാറ്റ് നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നില്ല. അത് അതിന്റെ ജോലി ചെയ്യുന്നു. ജീവിതം അത് ചെയ്യേണ്ടത് ചെയ്യുന്നു," ക്ലാസിക് ഷാരൂഖ് ഖാൻ ശൈലിയിൽ അദ്ദേഹം പറഞ്ഞു. ജീവിതത്തെയോ വിധിയെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് എവിടെയാണ്, എന്ത് കാര്യത്തിലാണ് തനിക്ക് തെറ്റ് സംഭവിച്ചതെന്ന് സ്വയം വിശകലനം ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വിശദീകരിച്ചു.


Click it and Unblock the Notifications











