'മരിക്കാറായ അച്ഛന് മകളുടെ വിവാഹം കാണണം, ഉടൻ പ്രിയങ്ക-ഷാരൂഖ് സീക്രട്ട് നിക്കാഹ് നടത്തി'; അന്ന് പ്രചരിച്ചത്!
ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത സിനിമാ മേഖലയാണ് ഗോസിപ്പ്. രണ്ട് സെലിബ്രിറ്റികൾ പതിവില്ലാതെ അഞ്ച് മിനിറ്റ് അധികം സംസാരിച്ചാൽ പോലും പിറ്റേദിവസം അത് വലിയ തലക്കെട്ടോടെ ഇന്റർനെറ്റിൽ പ്രചരിക്കും.
പലരും ഒരു രസത്തിന് അടിച്ചിറക്കുന്ന ഗോസിപ്പുകൾ കൈമറിഞ്ഞ് പോയി വലിയ വിവാദങ്ങളാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അങ്ങനെയൊന്ന് പ്രിയങ്കയുടേയും ഷാരൂഖിന്റേയും ജീവിതത്തിൽ സംഭവിച്ചിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കൂടാതെ ഒരു സാഹചര്യത്തിൽ സീക്രട്ട് നിക്കാഹ് താരങ്ങൾ നടത്തിയെന്നുമായിരുന്നു മുമ്പ് ഗോസിപ്പുകൾ പ്രചരിച്ചത്.

2013ലാണ് ഷാരൂഖും പ്രിയങ്ക ചോപ്രയും രഹസ്യ നിക്കാഹ് നടത്തിയതായി റിപ്പോർട്ടുകൾ വന്നത്. റിപ്പോർട്ട് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷെ അത് അവശേഷിപ്പിച്ച വേദന താരങ്ങളുടെ ജീവിതത്തിൽ വളരെ വലുതായിരുന്നു.
2006ൽ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറിന്റെ ഡോണിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഗോസിപ്പുകളുടെ തുടക്കം. ആ സിനിമ ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു.
ശേഷം ഇരുവരും 2011ൽ ഡോൺ 2വിന് വേണ്ടി വീണ്ടും ഒന്നിച്ചു. പിന്നീട് പാർട്ടികൾ, പൊതുപരിപാടികൾ തുടങ്ങി എല്ലാത്തിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കാൻ തുടങ്ങി.
ഇതോടെയാണ് താരങ്ങൾ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നത്. ഗോസിപ്പ് വന്നപ്പോൾ മുതൽ തികഞ്ഞ പുച്ഛത്തോടെ ഷാരൂഖ് തള്ളികളഞ്ഞു. താനും പ്രിയങ്ക ചോപ്രയും നല്ല സൗഹൃദം മാത്രമെ പങ്കിടാറുള്ളുവെന്നും ഷാരൂഖ് വ്യക്തമാക്കി. പിന്നീട് 2012ൽ ഷാരൂഖ് ക്ഷണിച്ചതുകൊണ്ട് മാത്രം കരൺ ജോഹറുമായി സൗഹൃദം ഇല്ലാതിരുന്നിട്ടും പ്രിയങ്ക കരണിന്റെ ബർത്ത് ഡെ പാർട്ടിയിൽ പങ്കെടുക്കാനെത്തി.
പാർട്ടിയിലെത്തിയ പ്രിയങ്കയെ ഷാരൂഖ് കവിളിൽ മുത്തം നൽകി സ്വീകരിച്ചത് ഭാര്യ ഗൗരി ഖാനെ രോഷാകുലയാക്കിയെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. ശേഷം പ്രിയങ്കയ്ക്കൊപ്പം സിനിമകൾ ചെയ്യരുതെന്ന് ഷാരൂഖിനെ വിലക്കുകയും ചെയ്തു ഗൗരി ഖാൻ.
ആ അദ്ധ്യായം പൂർണമായും അവസാനിച്ചുവെന്ന് എല്ലാവരും കരുതിയിരിക്കെയാണ് 2013ൽ ഷാരൂഖിന്റേയും പ്രിയങ്കയുടേയും രഹസ്യ വിവാഹത്തിന്റെ റിപ്പോർട്ടുകൾ വന്നത്. ടൊറന്റോയിൽ വെച്ച് അർദ്ധരാത്രിയിൽ ഇരുവരും രഹസ്യ നിക്കാഹ് നടത്തിയെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.

പ്രിയങ്കയുടെ പിതാവ് മരണക്കിടയിൽ ആയിരുന്നുവെന്നും മകളുടെ വിവാഹം കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നത് കൊണ്ടാണ് ഷാരൂഖുമായി പ്രിയങ്കയുടെ രഹസ്യ നിക്കാഹ് നടന്നതെന്നും അന്ന് പ്രചരിച്ച ഗോസിപ്പിലുണ്ടായിരുന്നു. ഈ കിംവദന്തികൾ ഷാരൂഖും പ്രിയങ്കയും തന്നെ തള്ളിക്കളഞ്ഞു.
ജബ് തക് ഹേ ജാൻ എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ കിംവദന്തികളോട് പ്രതികരിച്ചുകൊണ്ട് ഷാരൂഖ് ഇങ്ങനെ പറഞ്ഞു 'ഇത് അൽപ്പം അനാദരവ് നിറഞ്ഞതാണെന്ന് ഞാൻ കരുതുന്നു. അതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.'
'അവൾ എന്റെ സുഹൃത്താണ്. അവൾ എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. എന്റെ ഹൃദയത്തോട് വളരെ അടുത്താണ് പ്രിയങ്ക എപ്പോഴും അങ്ങനെ തന്നെയായിരിക്കും' എന്നാണ്.


Click it and Unblock the Notifications