»   » ഷാഹിദ് കരീനയെ കണ്ടിലെന്ന് നടിച്ചത് എന്ത്‌കൊണ്ടാകും?

ഷാഹിദ് കരീനയെ കണ്ടിലെന്ന് നടിച്ചത് എന്ത്‌കൊണ്ടാകും?

Posted By:
Subscribe to Filmibeat Malayalam

ഷാഹിദിനോടുള്ള പ്രണയം കുറച്ചെങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നെങ്കില്‍ കരീനയ്ക്ക് ഈ ദീപാവലി അത്രയ്ക്ക് സന്തോഷം നല്‍കില്ല.ഷാഹിദും കരീനയും പരസ്പരം കണ്ടിട്ടും കണ്ടിലെന്നു നടിച്ച് കടന്നു പോയത് ഇരുവരുടെയും മനസ്സില്‍ വിഷമം ഉണ്ടാക്കി കാണും എന്നതില്‍ സംശയമില്ല.ദീപാവലി ആഘോഷിക്കാന്‍ ശില്‍പ ഷെട്ടിയുടെയും രാജ്കുന്ദ്രയുടെയും വീട്ടില്‍ എത്തിയതായിരുന്നു കരീനയും ഷാഹിദും. ഇരുവരും ഒന്നിച്ചല്ല കേട്ടോ, ഷാഹിദും ഭാര്യ മിറയും, കരീനയും സെയ്ഫും.

ഫോട്ടോയില്‍ മുഖം കാണിക്കാന്‍ പോലും നില്‍ക്കാതെ ഷാഹിദും ഭാര്യയും കരീനയ്ക്കു മുന്നില്‍ നിന്നം മാറി കളയുകയായിരുന്നു. മിറ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണോ, അതോ സെയ്ഫ് അലിഖാന്‍ കൂടെ ഉള്ളപ്പോള്‍ കരീനയെ നോക്കി കുടുംബ കലഹം ഉണ്ടാക്കേണ്ട എന്ന് കരുതിയോ?എന്തായാലും മുഖത്തോട് മുഖം കൊടുക്കാതെ വേദിയില്‍ നിന്നും ഷാഹിദ് മറഞ്ഞു. കാഴ്ചക്കാര്‍ പറയുന്നത് കരീനയും സെയ്ഫും ഉണ്ടായിരുന്നത് കൊണ്ടാണ് ഫോട്ടോ പോലും എടുക്കാതെ ഷാഹിദും മിറയും പോയത് എന്നാണ്.

kareena-shahid

ബോളിവുഡിലെ ഏറ്റവും ഹോട്ട് പ്രണയ ജോയികളായിരുന്നു കരീനയും ഷാഹിദും, ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്ന് പറയുന്നത് പോലെ കരീനയും സെയ്ഫും കടുത്ത പ്രണയത്തിലായി. 13 വര്‍ഷത്തെ വിവാഹ ബന്ധം വേണ്ടെന്ന് വെച്ച് കരീനയെ വിവാഹം കഴിച്ചു. ഇനി പ്രണയിക്കാന്‍ ഇല്ല എന്ന മട്ടില്‍ ഷാഹിദ് മിറ വിവാഹം കഴിച്ചു, വിവാഹത്തിനു ശേഷം എങ്ങനെ പ്രണയിക്കാം എന്ന് കാണിച്ചു തന്നു .

എങ്കിലും ഷാഹിദ് കരീനയെ കണ്ടിലെന്നു നടിച്ച് മാറി കളഞ്ഞത് മോശമായി പോയി. മനസ്സില്‍ ഒന്നും ഇല്ലെങ്കില്‍ ഇത്തരം കുഞ്ഞു പിണക്കങ്ങള്‍ എന്തിനാ കാണിക്കുന്നേ, കാണുന്നവര്‍ ഈ ചോദ്യം ചോദിക്കുന്നതില്‍ എന്താ തെറ്റുള്ളത്?

English summary
Mira Rajput and Shahid Kapoor attended Shilpa Shetty and Raj Kundra’s Diwali bash at their Juhu home on Monday night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam