For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പക്വതയില്ലാത്തവൻ'; കാമുകിയോടൊപ്പമുള്ള ഇന്റിമേറ്റ് രം​ഗത്തിന്റെ പേരിൽ നടനോട് ഷാഹിദ് ചെയ്തത്

  |

  സെലിബ്രിറ്റി ​ഗോസിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത സിനിമാ മേഖല ആണ് ബോളിവുഡ്. എന്റർടെയ്മെന്റ് മാധ്യമങ്ങളുടെ അതിപ്രസരം, താരതമ്യേന സ്വകാര്യത കുറഞ്ഞ ബി ടൗൺ താരങ്ങളുടെ ലൈഫ് സ്റ്റെെൽ തുടങ്ങി പല വിധ കാരണങ്ങൾ ഇതിനുണ്ട്. ബോളിവുഡിൽ വിജയിച്ചതും തകർന്നതുമായ ഒട്ടനവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ​

  ഗോസിപ്പുകളെടുത്താൻ അമിതാഭ് ബച്ചൻ-രേഖ മുതൽ തുടങ്ങുന്നതാണ് ഇത്തരം പ്രണയ കഥകൾ. ബി ടൗണിൽ ഇന്നും ഇടയ്ക്ക് സംസാരമാവാറുള്ള വിഷയം ആണ് നടി കരീന കപൂറും ഷാഹിദ് കപൂറും തമ്മിലുണ്ടായിരുന്ന പ്രണയം. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്.

  Also Read: 'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ

  ഫിദ എന്ന സിനിമയുടെ ഷൂട്ടിനിടെ ആണ് ഇരുവരും പ്രണയത്തിലാവുന്നത്. ​ശേഷം ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഫിദ ഷൂട്ടിം​ഗിനിടെ ഇരുവരുടെയും പ്രണയം വാർത്തകളിൽ നിറഞ്ഞിരുന്നു. കരീനയുമായി കടുത്ത പ്രണയത്തിലായ ഷാഹിദ് നടിയുടെ മേൽ അധികാര പ്രയോ​ഗം നടത്താൻ ശ്രമിച്ചെന്നും അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  ഫിദയിൽ ഒപ്പം അഭിനയിച്ച ഫരീദ് ഖാനുമായി കരീനയ്ക്ക് ഇന്റിമേറ്റ് സീനുകൾ ഉണ്ടായിരുന്നു. ഇത് ഷാഹിദിനെ ചൊടിപ്പിച്ചത്രെ. കരീനയുമായി ഇതിന്റെ പേരിൽ ഷാഹിദ് കപൂർ വഴക്കടിക്കുകയും ചെയ്തു. പ്രശ്നം അവിടെയും അവസാനിച്ചില്ല.

  കരീനയ്ക്കൊപ്പം ഇന്റിമേറ്റ് രം​ഗത്തിൽ അഭിനയിച്ച ഫരീദ് ഖാനോട് ഷാഹിദിന് ഈർഷ്യ ആയി. സെറ്റിൽ ഷാഹിദ് ഇത് പ്രകടമാക്കുകയും ചെയ്തു, ഫരീദിനെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ ഷാഹിദ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഫരീദ് ഖാൻ ഇതേപറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

  അത് ശരിയാണ്, ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നില്ല. പക്ഷെ അതൊരു വലിയ വഴക്ക് അല്ലായിരുന്നു. ഷാഹിദ് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞ് നടന്നു. അവന് പക്വതയില്ല. എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കരുതെന്ന് ഞാൻ അവനോട് പറഞ്ഞു. താനും കരീനയും കംഫർട്ടബിൾ ആയ നല്ല സുഹൃത്തുക്കൾ ആണെന്നും നടൻ അന്ന് വ്യക്തമാക്കി.

  Also Read: 'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ

  പിന്നീട് കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയപ്പോൾ ഷാഹിദ് ഈ പരാമർശത്തെക്കുറിച്ച് സംസാരിച്ചിരുന്നു, ഫരീദ് ഖാനുമായി തനിക്ക് പ്രശ്നങ്ങൾ ഇല്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ച് സംസാരിക്കാമായിരുന്നു.

  അതിന് പകരം പ്രസിനോട് സംസാരിക്കുകയാണ് ചെയ്തത്. ഇനി ഞാനെന്ത് പറയാനാണെന്നായിരുന്നു ഷാഹിദിന്റെ ചോദ്യം.
  പ്രണയ കാലത്തെ തർക്കങ്ങളൊക്കെ വെറുതെയാക്കിക്കൊണ്ട് ഷാഹിദും കരീനയും പിന്നീട് പിരിയുകയായിരുന്നു.

  കരീനയുമായുള്ള പ്രണയത്തകർച്ച ഷാഹിദിനെ വലിയ രീതിയിൽ ബാധിച്ചിരുന്നത്രെ. സിനിമാ പശ്ചാത്തലം ഇല്ലാത്ത മിര രാജ്പുത്തിനെ ആണ് ഷാ​ഹിദ് വിവാ​ഹം കഴിച്ചത്. കരീനയാവട്ടെ നടൻ സെയ്ഫ് അലി ഖാനെ ജീവിത പങ്കാളി ആക്കി.

  വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു ആ സമയത്ത് സെയ്ഫ്. ഇരുവർക്കും ഇന്ന് തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും ഉണ്ട്.

  ഷാഹിദ് കപൂറിനും രണ്ട് മക്കൾ ഉണ്ട്. കരീനയും ഷാഹിദും ഇന്ന് കരിയറിന്റെ തിരക്കുകളിലാണ്. വിവാഹ ശേഷവും കരിയറിൽ തുടർന്ന കരീന ഇപ്പോഴും ബോളിവുഡിലെ മുൻ നിര നായികയാണ്. ഷാഹിദും കരിയറിലെ മികച്ച സമയത്ത് ആണുള്ളത്.

  Read more about: shahid kapoor
  English summary
  Shahid Kapoor Once Got Insecure For Kareena Kapoor's Intimate Scenes With Fareed Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X