For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ വഞ്ചിക്കുകയാണ്; പ്രിയങ്കയെ പറ്റി ഷാഹിദിനോട് തുറന്നു പറഞ്ഞയാൾ; തകർന്ന് പോയ ഷാഹിദ്

  |

  താരങ്ങളുടെ പ്രണയവും പ്രണയ തകർച്ചയും ബോളിവുഡിൽ എപ്പോഴും ജന ശ്രദ്ധ പിടിച്ചു പറ്റുന്ന സംഭവങ്ങളാണ്. സിനിമകളോടൊപ്പം സിനിമാ താരങ്ങളുടെ ജീവിതം മറ്റ് ഇൻ‌ഡസ്ട്രികളേക്കാൾ കൂടുതൽ ബോളിവുഡിൽ ചർച്ചയാവാറുണ്ട്. മാധ്യമങ്ങളും പാപ്പരാസികളും മറ്റുമായി അതിനുതകുന്ന ഒരു അന്തരീക്ഷവുമാണ് ബി ടൗണിൽ.

  ബോളിവുഡിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വൻ ചർച്ചയായ വിഷയമായിരുന്നു പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയവും പിന്നീടുള്ള വേർപിരിയലും. നടി കരീന കപൂറുമായി അകന്ന ശേഷമായിരുന്നു പ്രിയങ്ക ചോപ്രയുമായി ഷാഹിദ് ബന്ധം സ്ഥാപിക്കുന്നത്. തേരി മേരി കഹാനി ഉൾപ്പെടെയുള്ള സിനിമകളിൽ പ്രിയങ്കയും ഷാഹിദും ഒരുമിച്ചഭിനയിച്ചിരുന്നു.

  2010 ഓടെയാണ് ഷാഹിദ്-പ്രിയങ്ക ​ഗോസിപ്പ് വ്യാപകമായി പരന്നത്. പ്രിയങ്കയുടെ അപ്പാർട്മെന്റിൽ നിന്ന് അതിരാവിലെ പുറത്തേക്ക് വരുന്ന ഷാഹിദിന്റെ ചിത്രവും പാപ്പരാസികൾ അന്ന് പകർത്തിയിരുന്നു. എന്നാൽ കുറച്ചു കാലത്തിനുള്ളിൽ തന്നെ ഈ ബന്ധം അവസാനിച്ചു. രണ്ട് പേർക്കും ഒത്തു പോവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ വേർപിരിയുകയായിരുന്നത്രെ.

  Also Read: വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു; തിരിച്ചുവരവിനെ കുറിച്ച് താരസുന്ദരി ശ്രിത ശിവദാസ്

  ബന്ധത്തിൽ ഉലച്ചിലുകൾ വന്നതോടെ പ്രിയങ്ക ഷാഹിദിനെ അവ​ഗണിച്ചു. സിനിമയുടെ തിരക്കുകളിലാണെന്ന് പറഞ്ഞ് നടനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ആദ്യം എന്തുകൊണ്ടാണ് പ്രിയങ്ക ഇത്തരത്തിൽ പെരുമാറുന്നതെന്ന് ഷാഹിദിന് മനസ്സിലായില്ലെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.

  നിശബ്ദമായി നിരീക്ഷിച്ചു കൊണ്ടിരുന്ന ഷാഹിദ് നടി എവിടെ പോവുന്നു എന്ത് ചെയ്യുന്നു തുടങ്ങിയ വിവരങ്ങൾ സുഹൃത്തുക്കളിൽ നിന്നും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു, എന്നാൽ എന്താണ് പ്രശ്നമെന്ന് ഷാഹിദിന് മനസ്സിലായില്ല. ഒടുവിൽ പ്രിയങ്കയുടെ അപ്പാർട്മെന്റിനടുത്തുള്ളയാൾ നടി വഞ്ചിക്കുകയാണെന്ന് ഷാഹിദിനോട് പറ‍ഞ്ഞത്രെ. ഷാഹിദിനെ ഏറെ തകർത്ത സംഭവമായിരുന്നു ഇത്.

  Also Read: 14 സിനിമകള്‍ ഒരുമിച്ച് പൊട്ടി, ഇന്ത്യ വിട്ട് കാനഡയില്‍ പോയി പണിയെടുത്ത് ജീവിക്കാന്‍ തോന്നി: അക്ഷയ് കുമാര്‍

  പിന്നീടൊരിക്കൽ കോഫി വിത്ത് കരണിൽ പങ്കെടുത്ത ഷാഹിദ് ഒരു പ്രശസ്ത തന്നെ ചതിച്ചിട്ടുണ്ടെന്ന് പേരെടുത്ത് പറയാതെ പറഞ്ഞിരുന്നു. അതേസമയം ഷാഹിദിന്റെ അമിത നിയന്ത്രണമാണ് വേർപിരിയലിന് കാരണമായതെന്നാണ് പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അന്ന് പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം ഈ ​ഗോസിപ്പെല്ലാം കെട്ടടങ്ങി.

  ഷാഹിദ് കപൂർ സിനിമാ പശ്ചാത്തലമില്ലാത്ത മിര രാജ്പുതിനെ വിവാഹം ചെയ്തു. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. മറുവശത്ത് പ്രിയങ്ക പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹം കഴിച്ചു. അടുത്തിടെ ഒരു പെൺകുഞ്ഞും ഇരുവർക്കും പിറന്നു.

  Also Read: നോക്കൂ, ടൊവിനോ തോമസ് ഒടുവില്‍ തല്ലി ജയിക്കുകയാണ്! പുതിയ മലയാള സിനിമ, പുതിയ താരം!

  വാടക ​ഗർഭ ധാരണത്തിലൂടെയാണ് പ്രിയങ്കയും നിക്കും കുഞ്ഞിനെ സ്വീകരിച്ചത്. നിലവിൽ ഭർത്താവിനൊപ്പം അമേരിക്കയിലാണ് പ്രിയങ്ക താമസിക്കുന്നത്. ബോളിവുഡിൽ അടുത്ത കാലത്തൊന്നും പ്രിയങ്ക അഭിനയിച്ചിട്ടില്ല. സ്കൈ ഈസ് പിങ്ക് ആണ് പുറത്തിറങ്ങിയ അവസാന ഹിന്ദി ചിത്രം. ജീലേ സരാ എന്ന ചിത്രത്തിൽ നടി ഒപ്പു വെച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. ആലിയ ഭട്ടും കത്രീന കൈഫുമാണ് ചിത്രത്തിൽ പ്രിയങ്കക്കൊപ്പമെത്തുന്നത്.

  Read more about: priyanka chopra shahid kapoor
  English summary
  when shahid kapoor realized priyanka chopra's infidelity by a man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X