India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്റ്റെപ്പുകൾ തെറ്റിച്ചു, കരിഷ്മ ദേഷ്യപ്പെട്ടു'; ജൂനിയർ ആർട്ടിസ്റ്റായിരുന്നപ്പോഴുള്ള അനുഭവം പറഞ്ഞ് ഷാഹിദ്!

  |

  ശശീര പ്രകൃതി കൊണ്ടും അഭിനയ പാടവം കൊണ്ടും ബോളിവു‍ഡിലെ മുൻനിര നായകന്മാരിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഷാഹിദ് കപൂർ. കഷ്ടപ്പെടാൻ തയ്യാറുള്ള മനസുണ്ടെങ്കിൽ സിനിമയിൽ മാത്രമല്ല എല്ലായിടത്തും തിളങ്ങാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്ന വ്യക്തി കൂടിയാണ് ഷാഹിദ് കപൂർ. നായകനായി അരങ്ങേറും മുമ്പ് ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ ഷാഹിദ് ഉണ്ടായിരുന്നു. കൂടുതലായും നായകനവും നായികയ്ക്കുമൊപ്പം ​ഗാനരം​ഗങ്ങളിൽ‌ ​ഗ്രൂപ്പ് ഡാൻസ് ചെയ്താണ് ഷാഹിദ് സിനിമയിൽ പ്രവർത്തിച്ചിരുന്നത്. 1997ൽ പുറത്തിറങ്ങിയ ദിൽ തോ പാ​ഗൽ ഹേയിലെ ബാ​ഗ്​ഗ്രൗണ്ട് ഡാൻസറായും ഷാഹിദ് പ്രവർത്തിച്ചിട്ടുണ്ട്.

  Also Read: 'പ്ലാസ്റ്റിക്ക് സർജറിക്ക് ശേഷം സിനിമാക്കാർ എന്നെ അകറ്റി നിർത്തി'; അനുഭവം പറഞ്ഞ് കൊയ്‌ന മിത്ര

  ഷാരൂഖും കരിഷ്മ കപൂറും മാധുരി ദീക്ഷിതും പ്രധാന കഥാപാത്രങ്ങളായ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. കരിഷ്മ കപൂർ അഭിനയിച്ച ​ഗാന രം​ഗത്തിൽ പുറകിൽ നിന്ന് നൃത്തം ചെയ്യുന്നവരിൽ ഷാഹിദുമുണ്ടായിരുന്നു. ഡാൻസ് ചിത്രീകരിക്കുന്നതിനിടെ സ്റ്റെപ്പ് മനസിലാകാത്തതിനാൽ ഷാഹിദ് പലതവണ തെറ്റിച്ചു. എത്ര പറഞ്ഞ് കൊടുത്തിട്ടും ഷാഹിദ് വീണ്ടും വീണ്ടും തെറ്റിച്ചു. അങ്ങനെ കരിഷ്മയുടെ ​ഗാനരം​ഗം പതിനഞ്ച് റീടേക്കിലേക്ക് പോയി.

  Also Read: 'സ്റ്റാഫ് റൂമിൽ കേറിവന്ന വിദ്യാർഥിയെപ്പോലുണ്ട്'; വൈറലായി മമ്മൂട്ടിയുടേയും ക്ലാസ്മേറ്റ്സിന്റേയും ​ഫോട്ടോ

  അവസാനം ദേഷ്യം വന്ന് കരിഷ്മ ഡാൻസേഴ്സിനോട് ദേഷ്യപ്പെട്ടു. ആരാണ് തുടർച്ചയായി തെറ്റിക്കുന്നതെന്ന് ചോദിച്ച് അലറി. അപ്പോൾ മുമ്പിലേക്ക് വന്ന് ഏറ്റ് പറയാനുള്ള ധൈര്യം ഇല്ലാതിരുന്നതിനാൽ മറ്റ് നർത്തകർക്ക് പിന്നിൽ താൻ മറഞ്ഞ് നിന്നുവെന്നാണ് ഷാഹിദ് ഓർമകൾ പങ്കുവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ദിൽ തോ പാ​ഗൽ ഹേ എന്ന സിനിമയ്ക്ക് ശേഷം ഷാഹിദ് താൽ എന്ന അനിൽ കപൂർ ചിത്രത്തിലും ബാ​ഗ്രാണ്ട് നർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ ആണ് ഷാഹിദ് കപൂറിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് 2003ൽ‌ ആണ് ഏറെ നാളത്തെ അലച്ചിലുകൾക്ക് ശേഷം ഷാഹിദിന് നായക വേഷം ലഭിക്കുന്നത്.

  മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ഇഷ്ക് വിസ്ക് ഷാഹിദിന് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിദ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി. മോഡലായി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും തുടക്കത്തിൽ തന്നെ ഷാരൂഖ് ഖാന്റെ കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു. പെപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. മിറ രാജ്പുത്തിനെ വിവാഹം ചെയ്യും മുമ്പ് ഷാഹിദ് മൂന്ന് വർഷത്തോളം കരീന കപൂറുമായി പ്രണയത്തിലായിരുന്നു. ‍ജെബ് വി മെറ്റിന് ശേഷമാണ് ഇരുവരും പ്രണയം അവസാനിപ്പിച്ചത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കബീർ സിങാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഷാഹിദ് കപൂർ സിനിമ. ജേഴ്സിയാണ് ഏറ്റവും പുതിയതായി ഷാഹിദ് കപൂറിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. പുതിയ വീട്ടിലേക്ക് മാറാനുള്ള കാത്തിരിപ്പിലാണ് ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും. മക്കൾക്ക് വേണ്ടിയാണ് പുതിയ ഇടത്തിലേക്ക് മാറാൻ തീരുമാനിച്ചതെന്നും താരം നേരത്തേ പറഞ്ഞിരുന്നു. പുതിയ വീടിന്റെ നിർമാണ ചിത്രങ്ങൾ മിറയും പങ്കുവെക്കാറുണ്ട്. മുംബൈയിലെ വർളിയിലാണ് ഷാഹിദിന്റെ പുതിയ വീട്. മക്കളായ മിഷയ്ക്കും സെയ്നിനും കൂടുതൽ വലിയ ഇടത്തിനു വേണ്ടിയാണ് പുതിയ വീട്ടിലേക്ക് ഷാഹിദ് മാറുന്നത്. ഇപ്പോഴുള്ളതിനേക്കാൾ വലിയ ഇടമാണെന്നും കുട്ടികൾ വളരുകയാണെന്നും അവർക്ക് ഇനി അതുപോലുള്ള ഇടമാണ് ആവശ്യമെന്നും ഷാഹിദ് പറയുന്നു. ഏകദേശം 55 കോടി രൂപയാണ് തന്റെ പുതിയ ഭവനത്തിനായി ഷാഹിദ് ചെലവഴിച്ചിരിക്കുന്നത്.

  Read more about: shahid kapoor
  English summary
  When Shahid Kapoor's Mistake Irked Karisma Kapoor, The Unknown Backstory Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X