'എനിക്ക് നിന്നെ ഗര്‍ഭിണിയാക്കാന്‍ സാധിക്കും'; പ്രീതി സിന്റയോട് ഷാരൂഖ്; വിമര്‍ശന ശരങ്ങളേറ്റ് താരം

By Desk

ബോളിവുഡിലെ ജനപ്രീയ ജോഡികളിലൊന്നാണ് ഷാരൂഖ് ഖാനും പ്രീതി സിന്റയും. ഇരുവരും അധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചപ്പോള്‍ പിറന്നതെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. വീര്‍ സാറയും കല്‍ ഹോ ന ഹോയുമൊക്കെ മറക്കാന്‍ സാധിക്കാത്ത സിനിമക്കാഴ്ചകളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളെക്കുറിച്ചൊക്കെ ഇപ്പോഴും ആരാധകര്‍ സംസാരിക്കാറുണ്ട്.

ഓഫ് സ്‌ക്രീനിലും വളരെ അടുത്ത ബന്ധമാണ് ഷാരൂഖ് ഖാനും പ്രീതി സിന്റയും തമ്മിലുള്ളത്. ഐപിഎല്ലില്‍ എതിരാളികളായിരിക്കുമ്പോഴും തങ്ങള്‍ക്കിടയിലെ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റേയും പ്രീതി സിന്റയുടേയും പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

Shahrukh Khan

അഭിമുഖത്തിനിടെ ഷാരൂഖ് ഖാന്‍ പ്രീതി സിന്റയോട്, നീ ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ ചോദ്യം കേട്ട് പ്രീതി അല്‍പ്പം അമ്പരക്കുന്നുണ്ട്. പിന്നാലെ പ്രീതിയേയും പ്രേക്ഷകരേയും ഞെട്ടിച്ചു കൊണ്ട്, ''എനിക്കത് ചെയ്യാന്‍ സാധിക്കും. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കാന്‍ പറ്റും'' എന്ന് ഷാരൂഖ് പറയുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ രണ്ട് തട്ടിലായി തിരിച്ചിരിക്കുകയാണ് ഈ വീഡിയോ.

ഷാരൂഖ് ഖാന്റെ അനവസരത്തിലുള്ള തമാശയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഷാരൂഖും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരിക്കും, പക്ഷെ ഒരു പൊതുവേദിയില്‍ വച്ച് ഇത്രയും പേരുടെ മുമ്പില്‍ വച്ച് ഇതുപോലൊരു സെക്‌സിസ്റ്റ് ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്ത്രീവിരുദ്ധവും വൃത്തികെട്ടതുമായ ചോദ്യമായിരുന്നു ഷാരൂഖ് ഖാന്റേത്. ആദ്യ ചോദ്യത്തില്‍ തന്നെ ഷാരൂഖ് ഖാന്‍ പ്രീതി സിന്റയുടെ സ്വകാര്യതയിലേക്ക് കടന്നു കയറ്റം നടത്തിയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ഈ വീഡിയോയേയും ഷാരൂഖിന്റെ ചോദ്യത്തേയും മറ്റൊരു തരത്തില്‍ കാണുന്നവരുമുണ്ട്. രണ്ട് മുതിര്‍ന്ന വ്യക്തികള്‍, വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ തമ്മിലുള്ള തമാശ മാത്രമായി കണ്ടാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. ഷാരൂഖിന്റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ദില്‍ സേയിലാണ് ഷാരൂഖ് ഖാനും പ്രീതി സിന്റയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് കല്‍ ഹോ ന ഹോ, വീര്‍ സാറ, കഭി അല്‍വിദ ന കെഹ്ന തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ഷാരൂഖ് ഖാനെക്കുറിച്ച് പ്രീതി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

Shahrukh Khan

''കഴിവിന്റെ പവര്‍ഹൗസാണ് ഷാരൂഖ് ഖാന്‍. വളരെ മാന്യനും കൂടെ വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള സഹപ്രവര്‍ത്തകനുമാണ് എസ്ആര്‍കെ. തന്റെ സഹപ്രവര്‍ത്തകരെ എപ്പോഴും എന്റര്‍ടെയ്ന്‍ ചെയ്യിച്ച് നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ദില്‍ സേയില്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്'' എന്നാണ് അന്ന് പ്രീതി സിന്റ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രീതി സിന്റ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ് താരം. ലാഹോര്‍ 1947 ആണ് പ്രീതിയുടെ പുതിയ സിനിമ. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ നായകന്‍. രാജ്കുമാര്‍ സന്തോഷിയാണ് സിനിമയുടെ സംവിധാനം.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X