സ്റ്റാഫുകളോടുള്ള മരുമകളുടെ പെരുമാറ്റം, ഞാൻ വീട്ടിലെത്തിയാൽ ചോദിക്കുക; കരീന ഐശ്വര്യയെ പോലെ അല്ലെന്ന് ആരാധകർ

ബോളിവുഡിലെ താര റാണിയാണ് അന്നും ഇന്നും കരീന കപൂർ, ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ക്രൂ മികച്ച വിജയമാണ് നേടിയത്. പ്രായം നാൽപത് കടന്നെങ്കിലും മുൻ നിര നായിക സ്ഥാനം കരീനയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല. സിനിമകളും ഷോകളുമെല്ലാമായി നടി തിരക്കിലാണ്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂ‌ടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കരീന വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി മാറി.

തുടക്ക കാലത്ത് അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്ത കരീന പിന്നീട് ബോളിവുഡിന്റെ രീതി മനസ്സിലാക്കിയതോടെ സൂപ്പർസ്റ്റാർ സിനിമകളിലെ നായിക വേഷം തെരഞ്ഞെടുത്തു. മുൻനിര നായക നടൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന നിബന്ധനയും അന്ന് കരീനയ്ക്കുണ്ടായിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതായിരുന്നു കരീനയുടെ അക്കാലത്തെ ബോളിവുഡ് കരിയർ.

Sharmila Tagore  Kareena Kapoor

സെയ്ഫ് അലി ഖാനുമായുള്ള വിവാഹശേഷം ​ഗോസിപ്പുകൾ കുറഞ്ഞു. ആദ്യ വിവാ​ഹ ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് സെയ്ഫ് അലി ഖാൻ കരീനയെ വിവാഹം ചെയ്തത്. നടി അമൃത സിംഗാണ് സെയ്ഫിന്റെ മുൻ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്.

2012 ലാണ് കരീന-സെയ്ഫ് വിവാഹം നടന്നത്. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും താര ദമ്പതികൾക്ക് പിറന്നു. അമ്മയായ ശേഷമാണ് കരീന കരിയറിലെ തിരക്കുകൾ കുറച്ചത്. നടി ശർമിള ടാ​ഗോറിന്റെ മകനാണ് സെയ്ഫ് അലി ഖാൻ. മരുമകളുടെ കാര്യത്തിൽ ശർമിള സന്തോഷവതിയാണ്.

Sharmila Tagore  Kareena Kapoor

കരീനയെക്കുറിച്ച് ശർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരീനയുടെ ടോക് ഷോയിൽ അതിഥിയായെത്തിയതായിരുന്നു ശർമിള. മരുമകളെന്ന നിലയിൽ തന്നിൽ ഇഷ്ടപ്പെട്ട കാര്യവും ഇഷ്ടപ്പെടാത്ത കാര്യവും എന്തെന്ന് കരീന ചോദിച്ചു. ഞാൻ ഒരു മെസേജ് അയച്ചാൽ ഉടനെ നീ മറുപടി തരും. ഞാൻ വീട്ടിലേക്ക് വന്നാൽ എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കും. എനിക്ക് വേണ്ടത് ലഭിക്കും.

അത് കപൂർ കുടുംബത്തിന്റെ രീതിയായിരിക്കണം. ബന്ധങ്ങളുടെ കാര്യത്തിലും കരീന മികവ് പുലർത്തുന്നെന്ന് ശർമിള ടാ​ഗോർ വ്യക്തമാക്കി. തന്നിൽ മെച്ചപ്പെടുത്തേണ്ട കാര്യം എന്തെന്ന ചോദ്യത്തിനും ശർമിള മറുപടി നൽകി. അങ്ങനെയൊന്നും ഇല്ല. നീ ഇങ്ങനെ തന്നെ തുടരണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കാരണം നിന്റെ സ്വഭാവം അങ്ങനെയാണ്. സ്റ്റാഫുകളോടൊപ്പം നീ പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലരും ടെൻഷനിച്ച് ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. പക്ഷെ കരീന അങ്ങനെയല്ലെന്നും ശർമിള ടാ​ഗോർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാകവെ കരീനയെ ഐശ്വര്യ റായിയുമായി താരതമ്യം ചെയ്യുകയാണ് ആരാധകർ. മരുമകൾ, നാത്തൂൻ എന്നീ നിലയിൽ കരീനയെ പോലെയല്ല ഐശ്വര്യ റായെന്ന് ഇവർ പറയുന്നു. ഐശ്വര്യ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ സമയമെടുക്കുമെന്ന് മുമ്പൊരിക്കൽ ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ പറഞ്ഞിട്ടുണ്ട്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X