ഷൂട്ടിം​ഗ് അവസാന ഘട്ടത്തിലെത്തിയിരിക്കെ ഭാര്യയെ കാണാൻ പോയ ഷാരൂഖ്; ബാക്കി ചിത്രീകരിച്ചത് ഡ്യൂപ്പിനെ വെച്ച്

ബോളിവുഡിലെ താര രാജാവാണ് ഷാരൂഖ് ഖാൻ. 56 കാരനായ ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു താരം ഇന്ത്യൻ‌ സിനിമയിലില്ലെന്നാണ് ആരാധകർ പറയുന്നത്. അഞ്ച് വർഷത്തോളമായി സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന ഷാരൂഖ് പഥാൻ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചു വരവിനാണ് ഒരുങ്ങുന്നത്. അടുത്ത വർ‌ഷം ജനുവരിയിലാണ് പഥാൻ റിലീസ് ചെയ്യുന്നത്. ഇതിന് പുറമെ ജവാൻ, ഡങ്കി എന്നീ സിനിമകളിലും നടൻ അഭിനയിച്ച് വരികയാണ്.

അന്ന് ഷാരൂഖിന്റെ ഭാര്യ ​ഗൗരി ​ഗർഭിണിയായിരുന്നു

മികച്ച പ്രൊഫഷണലായി അറിയപ്പെടുന്ന ഷാരൂഖ് ഒരിക്കൽ ഷൂട്ടിം​ഗ് അവസാന ഘട്ടത്തിൽ നിർത്തി പോയ ഒരു സംഭവവുമുണ്ടായിരുന്നു. നടന് പകരം ഡ്യൂപ്പിനെ വെച്ചാണ് സിനിമയുടെ ചില ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. 1997 ൽ പർദേസ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയായിരുന്നു സംഭവം. അന്ന് ഷാരൂഖിന്റെ ഭാര്യ ​ഗൗരി ​ഗർഭിണിയായിരുന്നു.

സിനിമയിലെ യെ ദിൽ ​ദീവാന എന്ന ​ഗാനരം​ഗത്തിന്റെ ഷൂട്ടിം​ഗ് നടക്കവെ നടൻ‌ അത്യാവശ്യമായി ​ഗൗരിയെ കാണാൻ പോയി. ഷൂട്ടിം​ഗ് മുടങ്ങുമെന്ന് സ്ഥിതിയായപ്പോൾ ഷാരൂഖിന് പകരം ഡ്യൂപ്പിനെ വെച്ച് ​ഗാനരം​ഗം ചിത്രീകരിക്കാൻ സംവിധായകൻ സുഭാഷ് ​ഗയ് തീരുമാനിച്ചു.

'രണ്ടോ മൂന്നോ ദിവസം ഇനിയും നീട്ടിവെക്കാൻ പറ്റില്ല'

'ഈ ​ഗാനരം​ഗം ഞങ്ങൾ അവസാന ഭാ​ഗത്തേക്ക് വെച്ചിരിക്കുകയായിരുന്നു. സിനിമയിലുടനീളം ഷാരൂഖ് സഹകരിച്ചു. പക്ഷെ അവസാന ഭാ​ഗമായപ്പോൾ ഷാരൂഖിന് രണ്ട് ദിവസത്തേക്ക് പോവേണ്ടി വന്നു. ​ഗൗരി അന്ന് ​ഗർഭിണി ആയിരുന്നു. ഡൽഹിയിലേക്ക് അത്യാവശ്യമായി പോകണമെന്നും രണ്ടോ മൂന്നോ ദിവസം ഇനിയും നീട്ടിവെക്കാൻ പറ്റില്ലെന്നും ഷാരൂഖ് പറഞ്ഞു. ഞാനദ്ദേഹത്തോട് രാവിലെ ഏഴ് മണിക്ക് വരാൻ പറഞ്ഞു. മൂന്ന് ക്ലോസ് അപ്പ് ഷോട്ടുകൾ മാത്രം നൽകാൻ ഞാൻ പറഞ്ഞു'

ഭാര്യ മരിച്ചു പോവുമോ എന്ന് വരെ ഷാരൂഖ് ഭയപ്പെട്ടിരുന്നത്രെ

'രാവിലെ രണ്ട് മണിക്കൂർ കൊണ്ട് സോങ് ഷൂട്ട് ചെയ്തു. ആ ​ഗാനത്തിൽ ഒരുപാട് ലൊക്കേഷനുകളുണ്ടായിരുന്നു. കാറിൽ നിന്നുള്ള ലോങ് ഷോട്ടുകളെല്ലാം ഷാരൂഖിന്റെ ഡ്യൂപ്പിനെ വെച്ച് ചെയ്യുകയായിരുന്നു. ഷാരൂഖിന്റെ ക്ലോസ് അപ്പ് ഷോട്ടുകൾ മാത്രമായിരുന്നു എടുത്തത്,' സംവിധായകൻ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

മൂത്ത മകൻ ആര്യൻ ഖാനെ ​ഗർഭം ധരിച്ചിരിക്കുകയായിരുന്നു 1997 ൽ ​ഗൗരി ഖാൻ. പ്രസവം സങ്കീർണമായത് മൂലം ഭാര്യ മരിച്ചു പോവുമോ എന്ന് വരെ ഷാരൂഖ് ഭയപ്പെട്ടിരുന്നത്രെ. ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ​ഗൗരി ഖാന് അന്ന് സിസേറിയൻ ചെയ്യുകയായിരുന്നു.

വിവാഹ ശേഷമാണ് ഷാരൂഖ് സൂപ്പർതാര പദവിയിലേക്കുയർന്നത്

ആര്യന് ശേഷമാണ് മകൾ സുഹാന ഖാന് ​ഗൗരി ജൻമം നൽകിയത്. ഇളയ മകൻ അബ്രാമിനെ വാടക ​ഗർഭ ധാരണത്തിലൂടെയാണ് ഷാരൂഖും ​ഗൗരിയും സ്വീകരിച്ചത്. 1991 ലാണ് ഷാരൂഖും ​ഗൗരിയും വിവാഹിതരാവുന്നത്. ഷാരൂഖിന്റെ 25ാം വയസ്സിലായിരുന്നു വിവാഹം. വിവാഹ ശേഷമാണ് ഷാരൂഖ് സൂപ്പർതാര പദവിയിലേക്കുയർന്നത്. ​

ഗൗരി ഡിസൈനിം​ഗും മറ്റുമായി തന്റെ കരിയറിലും ശ്രദ്ധ നൽകി. സീറോ ആണ് ഷാരൂഖിന്റെ അവസാനം റിലീസായ സിനിമ. പരാജയപ്പെട്ട ഈ ചിത്രത്തിന് ശേഷമാണ് ഷാരൂഖ് സിനിമകളിൽ നിന്നും ചെറിയ ഇടവേള എടുത്തത്. മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു നടൻ.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X