For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  |

  ബോളിവുഡ് താരമായ ഷാരൂഖ് ഖാന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും മാധ്യമങ്ങളിൽ നിറയാറുണ്ട്. ​ ആര്യൻ ഖാൻ, ​സുഹാന ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളാണ് ഷാരൂഖ്-​ഗൗരി ദമ്പതികൾക്കുള്ളത്. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള സമയത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഷാരൂഖ് ഖാൻ ഇവർക്കൊപ്പമുള്ള ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  Recommended Video

  ഷാരുഖ് കുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  ഷാരൂഖിന്റെ മകൾ സുഹാന ഖാൻ അഭിനയ രം​ഗത്തേക്ക് ചുവടു വെക്കാൻ പോവുകയാണ്. സോയ അക്തറിന്റെ ആർക്കീസ് എന്ന പ്രൊജക്ടിലൂടെയാണ് സുഹാന സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.

  മൂത്ത മകൻ ആര്യൻ ഖാന് അഭിനയത്തിൽ താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പിന്നണി പ്രവർത്തനങ്ങളിലാണ് ആര്യന് താൽപര്യം. പൊതുവെ ബോളിവുഡിലെ താരകുടുംബങ്ങളുടെ ആഘോഷങ്ങളിൽ അധികം ആര്യൻ ഖാനെ കാണാറില്ല. ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് ആര്യൻ. മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കുന്നത് പോലും അപൂർവമാണ്. അതേസമയം ഇളയ മകൻ അബ്രാം എപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. വാടക ​ഗർഭധാരണത്തിലൂടെയാണ് ഷാരൂഖും ​ഗൗരിയും ഇളയ മകനെ സ്വീകരിച്ചത്.

  Also Read: മാട് മേച്ച് നടന്ന ഞാനിന്ന് എല്ലാ രാജ്യമക്കളുടെയും മനസിലുണ്ട്, പാട്ടുപാടി സന്തോഷമായി ജീവിച്ചു പോകണം: നഞ്ചിയമ്മ

  നേരത്തെ അബ്രാമിനെയും ആര്യനെയും സംബന്ധിച്ച് വലിയ തോതിൽ ​പ്രചരണങ്ങൾ നടന്നിരുന്നു. ആര്യൻ ഖാന് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് അബ്രാമെന്നും ഇത് മൂടിവെക്കാൻ വേണ്ടി തങ്ങൾ വാടക ​ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചെന്ന് ഷാരൂഖും ​ഗൗരിയും കള്ളം പറയുകയായിരുന്നെന്നായിരുന്നു അഭ്യൂഹങ്ങൾ.

  റൊമേനിയക്കാരിയായ കാമുകിയിൽ ആര്യന് ജനിച്ച കുഞ്ഞാണെന്ന് അന്ന് പ്രചരിച്ച വാർത്തകൾ. യൂറോപ്പിൽ നിന്നും ആര്യൻ ഖാന്റേതെന്ന പേരിൽ ചില ചിത്രങ്ങളും പുറത്തു വന്നിരുന്നു. വൻ തോതിൽ ഈ ​ഗോസിപ്പ് പ്രചരിച്ചതോടെ ഷാരൂഖ് തന്നെ പ്രതികരണവുമായെത്തി.

  Also Read: നിർബന്ധിക്കുന്നുണ്ട്, ഇപ്പോൾ ഞാനാണ് അമ്മയോട് പറയുന്നത്, അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ റിതു മന്ത്ര

  ടെഡ്ടോക്കിൽ സംസാരിക്കവെയാണ് ഷാരൂഖ് ഇതേ പറ്റി സംസാരിച്ചത്. 'നാല് വർഷം മുമ്പ് എന്റെ പ്രിയങ്കരിയായ ഭാര്യ ​ഗൗരി ഖാനും ഞാനും കൂടി മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ മൂത്ത മകന്റെ കുഞ്ഞാണ് അവനെന്ന് പ്രചരണമുണ്ടായി. അവനന്ന് 15 വയസ്സായിരുന്നു. അതിനു പുറമെ ഒരു വ്യാജ വീഡിയോയും വന്നു'

  'ഇത് ഞങ്ങളുടെ കുടുംബത്തെ അസ്വസ്ഥമാക്കി. ഇപ്പോൾ എന്റെ മകന് 19 വയസ്സാണ്. ഇപ്പോഴും അവനോട് നിങ്ങൾ ഹലോ എന്ന് പറഞ്ഞാൽ അവൻ തിരിഞ്ഞു നിന്ന് പറയുക, പക്ഷെ ബ്രോ എനിക്ക് യൂറോപ്യൻ ലൈസൻസ് ഇല്ലല്ലോ എന്നാണ്,' ഷാരൂഖ് പറഞ്ഞു.

  Also Read: സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു, ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

  നേരത്തെ അമിതാബ് ബച്ചന്റെ കൊച്ചു മകൾ നവ്യ നവേലിയും ആര്യൻ ഖാനുമെന്ന പേരിൽ ഒരു വ്യാജ വീഡിയോയും ഇറങ്ങിയിരുന്നു. ഇത് ആര്യനും നവ്യയുമല്ലെന്ന് പിന്നീട് തെളിയുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യൻ ഖാന്റെ പേരിൽ മറ്റൊരു വിവാദം ഉടലെടുത്തത്.

  ലഹരി ഉപയോ​ഗക്കേസിൽ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സംഭവമായിരുന്നു ഇത്. 22 ദിവസം ആര്യൻ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ആര്യൻ ഖാൻ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു.

  Read more about: aryan khan sharukh khan
  English summary
  when sharukh khan reacted to rumours of abram is arayn khan's love child; says its disturbed the family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X