അന്തർമുഖനായ മൂത്തമകൻ; ഇളയ മകൻ അബ്രാമിന്റെ ജനനശേഷം ഉണ്ടായ പ്രശ്നങ്ങൾ; ഷാരൂഖും കുടുംബവും

ഇന്ത്യൻ സിനിമ ആഘോഷിക്കുന്ന താരമെന്നതിനൊപ്പം ഉത്തമ കുടുംബസ്ഥനുമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലെ ഉയരങ്ങൾ കീഴടക്കവെ തന്റെ കുടുംബത്തിന് വേണ്ടിയും ഷാരൂഖ് സമയം കണ്ടെത്തി. 25ാം വയസ്സിൽ ​ഗൗരി ഖാനെ വിവാഹം ചെയ്ത ഷാരൂഖിന് ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളും പിറന്നു. ആർക്കീസ് എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് സുഹാന ഖാൻ. കിം​ഗ് ഖാന്റെ മകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിലെ താരമാണ്.

അച്ഛന്റെ പാത പിന്തുടരുന്ന മകൾക്ക് സിനിമാ രം​ഗത്ത് വിജയം കൈവരിക്കാൻ സാധിക്കുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. മക്കളെക്കുറിച്ച് ഷാരൂഖ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ ശാന്തനാണ് ഷാരൂഖിന്റെ മൂത്തമകൻ ആര്യൻ ഖാൻ. കാഴ്ചയിൽ ഷാരൂഖുമായി ഏറെ സാമ്യം ആര്യനുണ്ട്. ആര്യനിൽ പലപ്പോഴും തന്നെ കാണാമെന്ന് ഷാരൂഖ് മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്.

അതേസമയം ഒരു നടനാവാനുള്ള കഴിവ് ആര്യനില്ലെന്നും ഷാരൂഖ് തുറന്ന് പറഞ്ഞു. നടനാവണമെന്ന ആ​ഗ്രഹം ഉള്ളിൽ നിന്ന് വരേണ്ടതാണ്. അഭിനയ രം​​ഗത്തേക്ക് വന്നാൽ എപ്പോഴും പിതാവുമായി താരതമ്യം ചെയ്യപ്പെടുമെന്ന് ആര്യൻ മനസ്സിലാക്കുന്നെന്നും ഷാരൂഖ് അന്ന് ചൂണ്ടിക്കാട്ടി. ഫിലിം മേക്കിം​ഗിനോട് ആര്യന് താൽപര്യമുണ്ട്.

Sharukh Khan

ആര്യന് ശേഷമാണ് സുഹാന എന്ന മകൾ ഷാരൂഖിന് പിറക്കുന്നത്. രണ്ടാമതും അച്ഛനായപ്പോൾ ഷാരൂഖ് ഏറെ സന്തോഷിച്ചു. അച്ഛന‍െന്ന നിലയിൽ മനോഹരമായ നിമിഷങ്ങളാണ് സുഹാനയുടെ ജനനം സമ്മാനിച്ചതെന്നും മുമ്പ് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. സുഹാനയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടെന്ന് ഷാരൂഖും ​ഗൗരിയും നേരത്തേ മനസ്സിലാക്കി. എന്നാൽ പഠനം പൂർത്തിയാക്കണമെന്നായിരുന്നു ഷാരൂഖിന്റെ നിർദ്ദേശം.

2013 ലാണ് ഇളയ മകൻ അബ്രാമിന്റെ ജനനം. വാടക ​ഗർഭധാരണത്തിലൂടൊണ് മൂന്നാമത്തെ കുഞ്ഞിനെ ഷാരൂഖും ​ഗൗരിയും സ്വീകരിച്ചത്. ഷാരൂഖിന്റെ മക്കളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെട്ടത് അബ്രാമാണ്. അബ്രാമിന്റെ ഫോട്ടോകളും വീഡിയോകളും എന്നും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

Sharukh Khan

മൂന്നാമത്തെ മകന്റെ ജനന ശേഷം ഷാരൂഖിനെയും കുടുംബത്തെയും ഏറെ ബാധിച്ച ​ഗോസിപ്പും പരന്നു. അബ്രാം ഷാരൂഖിന്റെ മകൻ അല്ലെന്നും മൂത്ത മകൻ ആര്യനും കാമുകിക്കും പിറന്ന കുഞ്ഞാണെന്നുമായിരുന്നു പ്രചരണം. ഇതിനിടെ ആര്യൻ വിദേശത്ത് ഒരു പെൺകുട്ടിയോടൊപ്പം ആഘോഷിക്കുന്ന ഫോട്ടോയും വ്യാജ ദൃശ്യങ്ങളും പുറത്ത് വന്നു. മുമ്പൊരിക്കൽ ഈ ​ഗോസിപ്പിനെക്കുറിച്ച് ഷാരൂഖ് സംസാരിച്ചിട്ടുണ്ട്. ഇത്തരമാെരു പ്രചരണം തന്റെ കുടുംബത്തെ ഏറെ ബാധിച്ചെന്നും അബ്രാമിന്റെ ജനന സമയത്ത് ആര്യന് പതിനഞ്ച് വയസ് മാത്രമേ പ്രായമൂള്ളൂ എന്നും ഷാരൂഖ് ചൂണ്ടിക്കാട്ടി.

അടുത്തിടെ ലഹരി ഉപയോ​ഗക്കേസിൽ ആര്യനെ നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്ത സംഭവം വലിയ ചർച്ചയായിരുന്നു. അന്വേഷണത്തിനൊടുവിൽ ആര്യനെ വിട്ടയച്ചു. 2018 മുതൽ അഞ്ച് വർഷം സിനിമകളിൽ നിന്ന് മാറി നിന്ന ഷാരൂഖ് ഈ വർഷമാണ് പഥാനിലൂടെ സിനിമാ രം​ഗത്തേക്ക് തിരിച്ചു വന്നത്. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് ഇടവേളക്കാലത്ത് ഷാരൂഖ് പ്രാധാന്യം നൽകിയത്.

​റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖും ​ഗൗരി ഖാനുമായുള്ള ബന്ധത്തിൽ ഒരിക്കൽ മാത്രമാണ് ഉലച്ചിൽ സംഭവിച്ചത്. നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖ് പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ചപ്പോഴായിരുന്നു ഇത്. എന്നാൽ പിന്നീട് ഈ ​ഗോസിപ്പുകൾ കെട്ടടങ്ങി. പ്രിയങ്ക ചോപ്രയുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്ന് ഷാരൂഖ് ​ഗൗരിക്ക് വാക്ക് കൊടുക്കുകയും ചെയ്തു.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X