For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനുമായി വഴക്ക് ഉണ്ടാവാൻ കാരണം ഈ നടിമാരാണ്; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൗഹൃദത്തെ കുറിച്ച് ശത്രുഘ്നൻ സിൻഹ

  |

  ഒരേ സമയം രണ്ട് നായകന്മാര്‍ ഒരുമിച്ചെത്തി ഇന്ത്യന്‍ സിനിമാപ്രേമികളെ ആവേശത്തിലേക്കായി കാലമുണ്ടായിരുന്നു. അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയുമായിരുന്നു ആ താരങ്ങള്‍. 1970 കളില്‍ ഇരുവരും ഒരുമിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്നപ്പോള്‍ പിറന്നത് എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബോക്‌സോഫീസിലും വലിയൊരു തരംഗമുണ്ടാക്കാന്‍ രണ്ടാള്‍ക്കും സാധിച്ചു. സിനിമയിലെ ബന്ധം മാത്രമല്ല യഥാര്‍ഥ ജീവിതത്തില്‍ സഹോദരന്മാരെ പോലെയാണ് രണ്ടാളും കഴിഞ്ഞത്.

  വര്‍ഷങ്ങളോളം അടുപ്പം കാത്തുസൂക്ഷിച്ച താരങ്ങള്‍ പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു. അതിന് കാരണമെന്താണെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ബയോഗ്രാഫി പുറത്തിറങ്ങിയപ്പോള്‍ അമിതാഭ് ബച്ചനുമായിട്ടുണ്ടായ പ്രശ്‌നത്തിന്റെ കാരണമെന്താണെന്ന് അതില്‍ സൂചിപ്പിച്ചിരുന്നു. അക്കാര്യങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്.

  നടിമാരായ രേഖയോ സീനത്ത് അമനോ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരിലായിരുന്നു അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും തമ്മിലുള്ള വഴക്കിന് കാരണം. കാല പത്തര്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് ഒരു നടി അദ്ദേഹത്തെ കാണാന്‍ വരുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് അവരെ പരിചയപ്പെടുത്തി തരുമായിരുന്നില്ല. ഇതൊക്കെയായിരുന്നു അന്ന് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതുപോലെ തന്റെ മുന്‍ കാമുകിയായിരുന്ന റീന റോയിയുമായി ഡേറ്റിംഗ് നടത്തുന്ന കാലത്ത് അവര്‍ തന്റെ മേക്കപ്പ് റൂമില്‍ വരുന്നതിനെ കുറിച്ചും ശത്രുഘ്‌നന്‍ സിന്‍ഹ സൂചിപ്പിച്ചു.

   amitabh-bachan

  റീന എന്റെ മേക്കപ്പ് റൂമില്‍ ഉണ്ടെന്നുള്ള കാര്യം ഉടനടി തന്നെ മാധ്യമങ്ങള്‍ അറിയുമായിരുന്നു. അത്തരം കാര്യങ്ങള്‍ ഈ ലോകത്ത് നിന്ന് നമുക്ക് മറച്ച് വെക്കാന്‍ കഴിയില്ല. അതുപോലെ കാല പത്തര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും തമ്മിലൊരു സംഘട്ടന രംഗം ആദ്യമേ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ താന്‍ പോലും അറിയാതെ ഒറ്റ രാത്രി കൊണ്ട് ആ സീന്‍ ഒഴിവാക്കി അതിലേക്ക് മാറ്റങ്ങള്‍ വരുത്തിയതായി താരം പറയുന്നു.

  ഷൂട്ടിങ്ങിന് ഒരു ദിവസം മുന്‍പാണ് താനും അമിതാഭ് ബച്ചനും തമ്മിലുള്ള ഒരു ഫൈറ്റ് സീന്‍ ഉണ്ടാവുമെന്ന കാര്യം സംവിധായകന്‍ അറിയിക്കുന്നത്. രണ്ടാളും തുല്യരായി അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്ന തരത്തിലൊരു പോരാട്ടമായിരിക്കുമതെന്നും സംവിധായകന്‍ സൂചിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം സെറ്റിലെത്തിയപ്പോഴാണ് ആ സീനില്‍ ചില മാറ്റങ്ങള്‍ വന്നതായി താന്‍ അറിയുന്നത്. ഷൂട്ട് ചെയ്യാന്‍ പോവുന്ന സംഘട്ടന രംഗത്തില്‍ അമിതാഭ് മാത്രമേ അടിക്കുകയുള്ളു. താന്‍ അടികൊള്ളുകയാണ് വേണ്ടത്. അങ്ങനെ ആ സീന്‍ എടുക്കുകയായിരുന്നു.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  വ്യക്തി ജീവിതത്തെ കുറിച്ച് ചോദിച്ചാല്‍ താനും ഭാര്യ പൂനം ചന്ദിരമണിയും തമ്മില്‍ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും ശത്രുഘ്‌നന്‍ പറഞ്ഞു. '1965 ല്‍ ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ചാണ് പൂനത്തിനെ കാണുന്നത്. രണ്ട് ദിവസത്തെ ആ യാത്രയില്‍ പൂനത്തിന്റെ അമ്മായി ശത്രുഘ്‌നനില്‍ മതിപ്പ് തോന്നി. മുംബൈയിലെ അവരുടെ വീടിന്റെ അഡ്രസ് കൊടുക്കുകയും ചെയ്തു. വിജയകരമായൊരു ദാമ്പത്യത്തില്‍ അവസാനിച്ച പതിനാല് വര്‍ഷത്തെ സൗഹൃദത്തിന് അവിടെ തുടക്കമാവുകയായിരുന്നു.

  English summary
  When Shatrughan Sinha Revealed Rekha And Zeenat Was The Reason Behind His Rift Between Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X