For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരസ്പരം അങ്ങനെയൊരു ഫീൽ ആണ്, ഇഷ്ടം പറഞ്ഞപ്പോൾ സിദ്ധാർത്ഥ് പോയി, ഷെഹ്നാസിന്റെ വാക്കുകൾ വേദനയാവുന്നു

  |

  നടനും ബിഗ് ബോസ് സീസൺ 13 മത്സരാർത്ഥിയുമായിരുന്ന സിദ്ധാർത്ഥ് ശുക്ലയുടെ വിയോഗത്തിൽ ഞെട്ടി നിൽക്കുകയാണ് ആരാധകർ. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഈ വിയോഗം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് പല താരങ്ങളും വാർത്തയോട് പ്രതികരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 40 വയസ് ആയിരുന്നു. ബാലിക വധു എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് സിദ്ധാർത്ഥ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന്റെ താരമൂല്യം വർധിക്കുകയായിരുന്നു. തെന്നന്ത്യയിലും സിദ്ധാർത്ഥിന് നിരവധി ആരാധകരുണ്ട്.

  ബോള്‍ഡ് ലുക്കില്‍ ശ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഇപ്പോഴാണ് രജിത് കുമാറിനെ ദയയ്ക്ക് മനസിലായത്, പിണക്കം മറന്ന് ഒന്നായി,പൊളിയാണെന്ന് ആരാധകർ

  സിദ്ധാർത്ഥിന്റെ പേരിനോടൊപ്പം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ഒരു പേരായിരുന്നു ഷെഹ്നാസ് ഗില്ലിന്റേത്. ബിഗ് ബോസ് സീസൺ 13 ലെ മത്സരാർഥിയായിരുന്നു ഷെഹ്നാസും. ബിഗ് ബോസ് 13 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇവർ. ഷോ അവസാനിച്ചിട്ടും ഇന്നും സിഡ്നാസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഹൗസിനുളളിലെ ഇവരുടെ രസകരമായ വീഡിയോ ഇന്നും സൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്.

  വണ്ടിയെല്ലാം പിടിച്ച് ചെന്നൈയിൽ പോയി,ചെന്നപ്പോൾ കണ്ടത്, ആദ്യ സിനിമ കണ്ടതിനെ കുറിച്ച് സ്വാസിക

  ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട ഇവർ വളരെ ചെറിയ സമയം കൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. മത്സരമാണെങ്കിലും പരസ്പരം പിന്തുണച്ചായിരുന്നു ഇരുവരും ഹൗസിൽ നിന്നത്. താരങ്ങളുടെ ഫൈറ്റുകൾ പോലും ആരാധകർ ആഘോഷമാക്കിയിരുന്നു. ഇന്നും ഗോസിപ്പ് കോളങ്ങളിൽ സിഡ്നാസ് റിലേഷൻ ഹോട്ട് ടോപ്പിക്കാണ്. ബിഗ് ബോസ് ഹൗസിലെ സഹതാരങ്ങളുടെ ഇടയിൽ പോലും താരങ്ങളുടെ റിലേഷൻ വലിയ ചർച്ചയായിരുന്നു. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും ഇരുവരും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇരു കുടുംബംഗങ്ങളും തമ്മിൽ നല്ല ബന്ധമാണുള്ളത്.

  നടന്റെ അപ്രതീക്ഷിത വിയോഗം ആരാധകരിൽ വലിയ വേദന സൃഷ്ടിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിവസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥിനെ കുറിച്ച് ഷെഹ്നാസ് പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് നടനുമായുളള റിലേഷനെ കുറിച്ച് ഷെഹ്നാസ് വെളിപ്പെടുത്തിയത്.താരത്തിന്റെ വാക്കുകൾ ആരാധകരുടെ ഇടയിൽ വലിയ വേദനയാവുകയാണ്. ഇരുവരും പ്രണയത്തിലാണെന്നുള്ള കഥകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുമ്പോഴാണ് സിദ്ധാർത്ഥുമായുള അടുപ്പത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ഷെഹ്നാസ് രംഗത്ത് എത്തിയത്.

  താനും സിദ്ധാർത്ഥുമായുളള റിലേഷൻ വ്യത്യാസ്തമാണെന്നാണ് ഷെഹ്നാസ് പറഞ്ഞത്. ബിഗ് ബോസ് ബോസ്13 താരത്തിന്റെ വാക്കുകൾ ഇങ്ങനെ... വളരെ സത്യസന്ധമായ ബന്ധമായത് കൊണ്ടാണ് ഇപ്പോഴും സിഡ്നാസ് ചർച്ചയാവുന്നത്. തങ്ങൾ തമ്മിൽ വളരെ സത്യസന്ധവും ശുദ്ധവുമായ റിലേഷനാണ്. അത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് കരുതുന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും തമ്മിൽ വളരെ മനോഹരമായ ബന്ധമുണ്ട്. തനിക്ക് അദ്ദേഹവുമായുള്ള ബന്ധം വ്യത്യസ്തമാണെന്നും ഷെഹ്നസ് അഭിമുഖത്തിൽ പറയുന്നുണ്ട്.

  John Brittas about why Mammootty not get Padma Bhushan

  ബിഗ് ബോസ് സീസൺ 13 ലെ ടൈറ്റിൽ വിന്നറായിരുന്നു സിദ്ധാർത്ഥ് ശുക്ല. മൂന്നാം സ്ഥാനമായിരുന്നു ഷെഹ്നാസിന്. നടന്റെ വിയോഗം ഷെഹ്നാസിന് താങ്ങാൻ കഴിയില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. അതേസമയം ഷൂട്ടിംഗ് നിർത്തിവെച്ച് ഷെഹ്നാസ് അവിടെ നിന്ന് തിരിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സോഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.താരങ്ങളായ നിമ്രത് കൗര്‍, കപില്‍ ശര്‍മ ,കുശാല്‍ ടണ്ടന്‍, റോണിത് റോയ്, രശ്മി ദേശായി, ദേവലീന ഭട്ടാചാര്‍ജീ തുടങ്ങിയവര്‍ ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ അടുത്ത സുഹൃത്താണ് രശ്മി ദേശായി.

  Read more about: bigg boss
  English summary
  When Shehnaaz Gill Opens Up Her Relationship With Sidharth Shukla, Says Both Have Same Feelings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X