Don't Miss!
- Sports
IND vs SA: ഇന്ത്യന്‍ ടി20 ടീമില്‍ ഇവര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട! ഇതാ അഞ്ചു പേര്
- Lifestyle
പുലര്‍ച്ചെയുള്ള സ്വപ്നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം
- News
ജിഎസ്ടി: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെ എന്‍ ബാലഗോപാല്‍
- Finance
ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം
- Automobiles
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
- Travel
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
കാരണമില്ലാതെ സിനിമകളിൽ നിന്നും ഒഴിവാക്കി; നിർമാതാവിൻ്റെ പെരുമാറ്റത്തെ കുറിച്ച് ബോളിവുഡ് സുന്ദരി ശില്പ ഷെട്ടി
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്ര കേസില്‍ അകപ്പെട്ടതും പോലീസ് കസ്റ്റഡിയില്‍ എടുത്തതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. അശ്ലീല സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു കുന്ദ്ര കുടുങ്ങിയത്. ഇതിന്റെ പേരില്‍ ശില്പ ഷെട്ടിയ്ക്കും കുടുംബത്തിനും നേരെയും സൈബര്‍ അക്രമണങ്ങള്‍ വന്നു. നിലവില്‍ സിനിമയിലേക്കും ടെലിവിഷന്‍ പരിപാടികളിലേക്കുമൊക്കെ മടങ്ങി വന്നിരിക്കുകയാണ് നടി. എന്നാല്‍ ശില്പയുടെ ചില വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയാവുകയാണ്.
അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ ഫീച്ചറില്‍ തന്റെ കരിയറില്‍ നേരിടേണ്ടി വന്ന തടസങ്ങളെ കുറിച്ചായിരുന്നു ശില്പ ഷെട്ടി എഴുതിയത്. തൊണ്ണൂറുകളില്‍ ബോളിവുഡിലെ മുന്‍നിര നായികയായി ഉയര്‍ന്ന് വന്ന ശില്പ ഷെട്ടി നാല്പതിലധികം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഒരു ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ യാദൃശ്ചികമായിട്ടാണ് ശില്പ ബോളിവുഡിലേക്ക് എത്തുന്നത്. വലിയ നടിയായി മാറിയെങ്കിലും ചില അവഗണനകൾ തനിക്കുണ്ടായെന്നാണ് ശിൽപ പറയുന്നത്.

ഒരു ഫാഷന്‍ ഷോ യില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ എന്റെ ഫോട്ടോസ് എടുക്കാന്‍ ആഗ്രഹിച്ച ഒരു ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റിയൊരു മികച്ച അവസരമായിരുന്നു അത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പുറത്ത് വന്ന ഫോട്ടോഗ്രാഫുകളെല്ലാം മനോഹരമായിരുന്നു. അത് എനിക്ക് മോഡലിങ്ങിന്റെ വാതില്‍ തുറന്ന് തന്നു. തമാസിക്കാതെ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആദ്യ അവസരവും എനിക്ക് ലഭിച്ചു. അവിടെ നിന്ന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു.
വിലപ്പെട്ടതൊന്നും വളരെ എളുപ്പമായി കിട്ടുന്നതല്ല. ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വരുമ്പോള്‍ കേവലം പതിനേഴ് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ലോകം കാണുകയോ ജീവിതം മനസിലാക്കുകയോ ചെയ്തിരുന്നില്ല. എല്ലാ വിജയങ്ങള്‍ക്കും സൂക്ഷ്മ പരിശോധന വേണ്ടി വന്നു. ഞാന്‍ അതിന് തയ്യാറല്ലായിരുന്നു. ഹിന്ദി സംസാരിക്കുന്നത് തനിക്ക് ഒരു ബുദ്ധിമുട്ട് ആണെന്നും ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നതില്‍ തനിക്ക് പേടിയാണെന്നും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും.

കുറേ സിനിമകള്‍ ചെയ്തതിന് ശേഷം എന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നെന്നും ശില്പ പറയുന്നു. കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നുമാണ് ശില്പ പറയുന്നത്. 'ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. എന്നും ശില്പ പറയുന്നു.
1993 ലാണ് ബാസിഗര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ശില്പ ഷെട്ടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളാണ് ശില്പയെ തേടി എത്തിയത്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടി അഭിയന ജീവിതത്തില്‍ നിന്നും വിട്ട് നില്ക്കാന് തുടങ്ങിയത്. എങ്കിലും തിരിച്ച് വരാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. 2014 ലാണ് നടി അവസനമായി അഭിനയിക്കുന്നത്. ഏറ്റവുമൊടുവില്‍ ഹംഗാമ 2 എന്ന ശില്പയുടെ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തില്‍ പരേഷ് റാവല്‍ അടക്കം പ്രമുഖ താരങ്ങളും അണിനിരന്നിട്ടുണ്ട്.