ഐശ്വര്യ റായ് ബച്ചന്റെ ആ സ്വഭാവം സഹിക്കാൻ പറ്റില്ലെന്ന് ശ്വേത, വെറുപ്പാണെന്ന് അഭിഷേക് ബച്ചൻ
തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. വിവാഹത്തിന് ശേഷമാണ് താരങ്ങളുടെ പേരുകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ചെറിയ വാർത്തകൾ പോലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ആഷ് വിവാഹിതയാകുന്നത്. തുടർന്ന് അഭിനയ ജീവിതത്തിന് ചെറിയ ഇടവേള നൽകി നടി കുടുംബിനിയായി മാറുകയായിരുന്നു താരം. ഇത് അന്ന് പ്രേക്ഷകരെ വളരെ അധികം സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ഫാഷൻ റാമ്പുകളിൽ സജീവമായിരുന്നു ഐശ്വര്യ റായ് ബച്ചൻ. ഗോസിപ്പ് കോളങ്ങളിൽ വിവാഹ മോചനക്കഥകൾ ഇടം പിടിക്കുന്നുണ്ടെങ്കിലും ബോളിവുഡിലെ മാതൃക ദമ്പതികളാണ് ആഷും ജൂനിയർ ബച്ചനും.

ഐശ്വര്യ റായ് ബച്ചനും ശ്വേത ബച്ചനും തമ്മിലുള്ള പിണക്കങ്ങളെ കുറിച്ചുള്ള കഥകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇരുവരും തമ്മിൽ അത്ര സുഖത്തിലല്ല എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. ഇപ്പോഴിത ഐശ്വര്യ റായ് യുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത. കോഫി വിത്ത് കരൺ ഷോയിൽ അഭിഷേകിനോടൊപ്പം എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഷിന്റെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇക്കാര്യം ശ്വേത തുറന്ന് പറഞ്ഞത്. അഭിഷേക് ബച്ചനും ഭാര്യയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് പറഞ്ഞിരുന്നു.

നടിയുടെ ടൈം മനേജ്മെന്റ് സഹിക്കാൻ കഴിയില്ലെന്നാണ് ശ്വേത ബച്ചൻ പറയുന്നത്. കൂടാതെ കൃത്യസമയത്ത് വിളിക്കില്ലെന്നും കോഫി വിത്ത് കരൺ ഷോയിൽ പറഞ്ഞു. എന്നാൽ ഭാര്യയുടെ പാക്കിനെ കുറിച്ചാണ് ജൂനിയർ ബച്ചൻ പറഞ്ഞത്. ഐശ്വര്യയെ ഞാൻ വളരെ ആത്മാർഥമായി സ്നേഹിക്കുന്നു. എന്നാൽ പാക്കിങ് രീതി ഇഷ്ടമല്ലെന്നാണ് അഭിഷേക് കൂട്ടിച്ചേർത്തു.

മറ്റൊരു രസകരമായ ചോദ്യവും കരൺ ജോഹർ അഭിഷേക് ബച്ചനോട് ചോദിച്ചിരുന്നു. അമ്മ ജയ ബച്ചനെയാണോ ഭാര്യ ഐശ്വര്യറായ് ബച്ചനെയാണോ ഏറ്റവും ഭയമെന്ന്. എന്നാൽ ഇതിന് ഉത്തരം സഹോദരി ശ്വേതയാണ് നൽകിയത്. അമ്മയെക്കാൾ കൂടുതൽ ഭാര്യയെ ആണ് അഭിഷേകിന് പേടിയെന്നാണ് താരപുത്രി പറഞ്ഞത്. ശ്വേതയുടെ ഈ മറുപടി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
Recommended Video

2007 ൽ ആയിരുന്നു ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. പ്രണയ തകർച്ചകൾക്ക് ശേഷമാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. സൽമാൻ ഖാൻ, വിവേക് ഒബ്റോയ് തുടങ്ങിയവർക്കൊപ്പം ഐശ്വര്യയുടെ പേരുകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. നടി കരീഷ്മ കപൂറുമായി ഇഷ്ടത്തിലായിരുന്നു അഭിഷേക് ബച്ചൻ. ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നു. എന്നാൽ അത് നടന്നില്ല. ആഷ്- അഭിഷേക് ദമ്പതികൾക്ക് ആരാധ്യ എന്നൊരു മകളുണ്ട്. മകളെ ചുറ്റിപ്പറ്റിയാണ് താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം.


Click it and Unblock the Notifications