ഐശ്വര്യയുടെ ക്ഷമ...; അത്രത്തോളം സ്നേഹിച്ച നാത്തൂൻമാർ ഇന്ന് കാണിക്കുന്ന അകൽച്ച; മൗനം വെടിയണമെന്ന് ആരാധകർ
ബച്ചൻ കുടുംബത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നാൾക്ക് നാൾ തുടരുകയാണ്. ഐശ്വര്യ റായും അഭിഷേക് ബച്ചനും അകൽച്ചിയിലാണെന്ന് ആരാധകർ ഏറെക്കുറെ ഉറപ്പിക്കുന്നു. ഇരുവരെയും സന്തോഷത്തോടെ പൊതുവേദികളിൽ കണ്ടിട്ട് ഏറെ നാളുകളായി. അഭിഷേക് ഐശ്വര്യ ബന്ധത്തിൽ പ്രശ്നമായത് കുടുംബത്തിന്റെ ഇടപെടലാണെന്ന വാദവും ശക്തമാണ്. അഭ്യൂഹങ്ങൾ കടുത്തിട്ടും താര കുടുംബം ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇവർക്കിടയിൽ പ്രശ്നമായത് എന്താണെന്ന ചോദ്യം ആരാധകർക്കുണ്ട്.
അത്ര മാത്രം സ്നേഹത്തോടെയാണ് താര കുടുംബാംഗങ്ങൾ മുമ്പ് പരസ്പരം ഇടപഴകിയിരുന്നത്. വിഷയത്തിൽ അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനെയും ജയ ബച്ചനെയും സഹോദരി ശ്വേത ബച്ചനെയും കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. എന്നാൽ യാഥാർത്ഥ്യമറിയാതെയുള്ള ഈ ആക്ഷേപം നിർത്തണമെന്ന് താര കുടുംബത്തെ അടുത്തറിയാവുന്ന മാധ്യമപ്രവർത്തക സിമി ഗരെവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ഒരു വാക്ക് കൊണ്ട് അഭിഷേക് ബച്ചനോ ഐശ്വര്യ റായ്ക്കോ ഇല്ലാതാക്കാം. എന്നാൽ ഇവരിതിന് തയ്യാറാകാത്തത് ആരാധകരെയും നിരാശപ്പെടുത്തുന്നു. മുമ്പൊരിക്കൽ ഐശ്വര്യയെക്കുറിച്ച് ജയ ബച്ചനും ശ്വേത ബച്ചനും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഐശ്വര്യക്ക് വിവാഹ ജീവിതത്തിൽ കൊടുക്കാനുള്ള ഉപദേശം എന്തെന്ന ചോദ്യത്തിന് ജയ ബച്ചൻ അന്ന് മറുപടി നൽകി. അവൾ അവനെ തുടർന്നും സ്നേഹിക്കുകയും ബഹുമാന്യമായി ഇടപഴകുകയും വേണമെന്ന് ജയ ബച്ചൻ പറഞ്ഞു. അവൾ ഉത്തമയാണ്. തനിക്ക് പ്രത്യേകിച്ച് ഉപദേശമൊന്നും നൽകാനില്ലെന്ന് ശ്വേത ബച്ചനും പറഞ്ഞു.

ഐശ്വര്യക്ക് വളരെയധികം ക്ഷമാശീലമുണ്ട്. അത് അവൾക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും ശ്വേത ബച്ചൻ പറഞ്ഞുൽ ശ്വേതയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ഐശ്വര്യ-അഭിഷേക് വിവാഹ ജീവിതത്തിന്റെ തുടക്ക വർഷങ്ങളിൽ ഐശ്വര്യയോട് വളരെയധികം അടുപ്പം ശ്വേത ബച്ചൻ കാണിച്ചിരുന്നു. എന്നാൽ ഇന്ന് ഈ അടുപ്പമില്ല.
രണ്ട് പേരെയും ഒരുമിച്ച് പൊതുവേദികളിലോ സോഷ്യൽ മീഡിയയിലോ കാണാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ശ്വേത ഐശ്വര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ട് ഏറെക്കാലമായി. ഐശ്വര്യയാണെങ്കിൽ അഭിഷേകിനെയൊഴിച്ച് ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ പോലും ചെയ്യുന്നില്ല. അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോഴും ഈ അകൽച്ച പ്രകടമായിരുന്നു.
ശ്വേത ബച്ചന്റെ മകൾ നവ്യ നവേലി നന്ദയ്ക്ക് നേരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നു. പാരീസ് ഫാഷൻ വീക്കിൽ പങ്കെടുത്ത നടി ആലിയ ഭട്ടിനെ അഭിനന്ദിച്ചതായിരുന്നു നവ്യ. ഇതേ ഇവന്റിൽ ഐശ്വര്യയുമുണ്ടായിരുന്നു. എന്നാൽ ഐശ്വര്യയുടെ സാന്നിധ്യത്തെ നവ്യ നവേലി നന്ദ അവഗണിച്ചെന്നാണ് ആരാധകരുടെ പരാതി.
പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. വൻ ഹിറ്റായിരുന്നു സിനിമ. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയ്ക്കും ഒപ്പു വെച്ചിട്ടില്ല. എന്തുകൊണ്ടാണിതെന്ന ചോദ്യം ആരാധകർക്കുണ്ട്. മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഐശ്വര്യ ഇന്ന് താൽപര്യപ്പെടുന്നത്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നടിയിന്ന് തയ്യാറല്ല.


Click it and Unblock the Notifications











