ഏറ്റവും പേടി ഭാര്യയായ ഐശ്വര്യ റായിയെ; തന്റെ അമ്മ കരഞ്ഞ് പോയ നിമിഷത്തെ കുറിച്ച് അഭിഷേക് ബച്ചന്‍ പറയുന്നതിങ്ങനെ

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അഭിഷേകിന്റെ വിവാഹം കഴിഞ്ഞതോടെ താരകുടുംബത്തിലേക്ക് വന്ന മരുമകള്‍ പിന്നീട് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറുന്നതാണ് കണ്ടത്. ഭാര്യയുടെയും മരുമകളുടെയും അമ്മയുടെയും റോളുകള്‍ മനോഹരമായി അവതരിപ്പിച്ച് ഐശ്വര്യ ലോകത്തിനാകെ മാതൃകയായി. ഇടയ്ക്ക് അഭിഷേകുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതിലൊന്നും വസ്തുത ഇല്ലെന്ന് പില്‍ക്കാലത്ത് തെളിഞ്ഞു.

അടുത്തിടെ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം വിദേശയാത്രയ്ക്ക് പോയ അഭിഷേകിന്റെ കുടുംബചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ അഭിഷേകിനെ കുറിച്ച് സഹോദരി ശ്വേത ബച്ചന്‍ നന്ദ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. കരണ്‍ ജോഹറിനൊപ്പം ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിഷേകും സഹോദരിയും. ഇരുവരോടുമുള്ള ചോദ്യങ്ങള്‍ റാപ്പിഡ് ഫയര്‍ റൗണ്ടിലൂടെ അവതരാകന്‍ ചോദിച്ചിരുന്നു. അഭിഷേകിനോടുള്ള ഒരു ചോദ്യത്തിന് ശ്വേത ഇടയില്‍ കയറി മറുപടി പറയുകയും ചെയ്തിരുന്നു.

അഭിഷേകിന് കൂടുതല്‍ പേടി ഭാര്യയെയോ അമ്മയെയോ

അമ്മ ജയ ബച്ചനെയാണോ അതോ ഭാര്യ ഐശ്വര്യയെയാണോ അഭിഷേകിന് കൂടുതല്‍ പേടി എന്നായിരുന്നു കരണ്‍ ചോദിച്ച പ്രധാനപ്പെട്ട ചോദ്യം. ഇതിന് രസകരമായൊരു മറുപടിയാണ് താരം നല്‍കിയതും. തന്റെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് അമ്മ എന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ മറ്റൊരു അഭിപ്രായമായിരുന്നു സഹോദരിയായ ശ്വേതയ്ക്ക് പറയാനുള്ളത്. തന്റെ സഹോദരന്‍ ഏറ്റവും കൂടുതല്‍ പേടിക്കാറുള്ളത് ഭാര്യയില്‍ നിന്ന് തന്നെയാണെന്ന് ശ്വേത പറയുമ്പോള്‍, ഇത് എന്റെ റാപ്പിഡ് ഫയര്‍ ആണ്. നീ മിണ്ടാതെ ഇരിക്കൂ എന്നാണ് അഭിഷേക് സഹോദരിയോട് പറഞ്ഞത്.

വിവാഹത്തിന് മുൻപ് അമ്മയുണ്ടാക്കിയ കരാർ

അതേ സമയം മറ്റൊരു അഭിമുഖത്തില്‍ ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിന് മുന്‍പേ അമ്മ ജയ ബച്ചന്‍ ഉണ്ടാക്കിയ ഒരു ഉടമ്പടിയെ കുറിച്ച് സംസാരിച്ചിരുന്നു. 'ഞാന്‍ പഴങ്ങള്‍ കഴിക്കുന്നത് ഏറെ വെറുക്കുന്ന കാര്യമാണ്. ഒരു ബോര്‍ഡിങ് സ്‌കൂള്‍ കൂട്ടി കൂടി ആയതിനാല്‍ പച്ചക്കറികള്‍ എന്റെ മെനു പട്ടികയുടെ മുകളിലും ഇല്ല. എന്നാല്‍ ഞാന്‍ വിവാഹിതനായപ്പോള്‍ എന്റെ അമ്മയും ഭാര്യയും ഉണ്ടാക്കിയ കരാറുകളില്‍ ഒന്ന് പച്ചക്കറി കഴിക്കുക എന്നതായിരുന്നു. ഇപ്പോള്‍ അവര്‍ എന്നെ ബ്രോക്കോളി കഴിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്. മറ്റുള്ള പച്ചക്കറികള്‍ പരിവര്‍ത്തനം നടത്തി ബ്രോക്കോളി പോലെ ഉണ്ടാക്കാത്തത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും അന്ന് അഭിഷേക് പറഞ്ഞു. ഇതിലെ രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്ന ദിവസത്തെ ഉച്ച ഊണിന് ഭാര്യ ഐശ്വര്യ എനിക്ക് ബ്രോക്കോളി വിളമ്പി എന്നുള്ളതാണ്.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
അമ്മ കരഞ്ഞ് പോയ നിമിഷത്തെ കുറിച്ച് അഭിഷേക്

തനിക്ക് ആദ്യമായി അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്മ ജയ ബച്ചന്‍ ഏറെ വികാരധീനയായ നിമിഷത്തെ കുറിച്ചും അഭിഷേക് ഓര്‍മ്മിച്ചിരുന്നു. ഒരു സിനിമയിലൂടെ എനിക്ക് ആദ്യമായി അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്റെ അമ്മ കരയുകയാണ് ആദ്യം ചെയ്തത്. അവര്‍ വളരെ ഇമോഷണല്‍ ആയിട്ടുള്ള വ്യക്തിയാണ്. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ വളരെയധികം കണ്‍ഫ്യൂഷനിലായിരുന്നു. ഞാന്‍ ജനിച്ച കുടുംബത്തെ കുറിച്ചും എന്റെ പദവികളെ കുറിച്ചും പറയാനാണ് ആളുകള്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. കുടുംബത്തിന്റെ പേരില്‍ അറിയപ്പെട്ട് തുടങ്ങിയെങ്കിലും പില്‍ക്കാലത്ത് സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X