For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ ഓമനിച്ചു, മകളെ തല്ലി വളർത്തി; ജയ ബച്ചന്റെ സ്വഭാവത്തെക്കുറിച്ച് മകൾ ശ്വേത പറഞ്ഞത്

  |

  താരങ്ങൾ നിറഞ്ഞ കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇന്ത്യൻ സിനിമയിലെ അതികായനായ ബച്ചന് പുറമെ ഭാര്യയും മക്കളും മരുമക്കളും കൊച്ചുമകളുമെല്ലാം താരങ്ങളാണ്. ബച്ചന്റെ ഭാര്യ ജയ ബച്ചൻ നടിയും രാഷ്ട്രീയക്കാരിയുമാണ്. മകൻ അഭിഷേക് ബച്ചനാവട്ടെ പ്രമുഖ നടൻ. മരുമകൾ ഐശ്വര്യ റായ് ലോകമെമ്പാടും അറിയപ്പെടുന്ന സൗന്ദര്യ റാണി. കൊച്ചു മകൾ നവ്യ നവേലിയും ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടുന്നു.

  Also Read: അസിസ്റ്റന്റ് ഡയറക്ടറുമായി ഒളിച്ചോടി, കണ്ടാല്‍ കൊല്ലുമെന്ന് വീട്ടുകാരും! പ്രണയ വിവാഹത്തെ കുറിച്ച് നടി നളിനി

  ഇത്രയേറെ താരമൂല്യമുള്ളവർ പരസ്പര സ്നേഹത്തോടെ ഒരു കുടുംബമായി കഴിയുന്നത് ബി ടൗണിൽ പലപ്പോഴും കൗതുകം തന്നെയാണ്. വിവാദങ്ങളും ​ഗോസിപ്പുകളുമെല്ലാം നിരന്തരം വരുമ്പോഴും ബച്ചന്റെ കുടുംബ ജീവിതത്തെ ഇതൊന്നും ബാധിച്ചില്ല. നടി രേഖയുമായുള്ള ​ഗോസിപ്പുകൾ, ഐശ്വര്യയെ പോലൊരു സൂപ്പർ സ്റ്റാറിനെ ബച്ചൻ കുടുംബം നിയന്ത്രിക്കുന്നെന്ന അഭ്യൂഹം തുടങ്ങിയ പലവിധ ​ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും ബച്ചൻ കുടുംബത്തെ ബാധിച്ചില്ല.

  Also Read: 'വർഷങ്ങളായി കുടുംബത്തോടുള്ള വാശി അവസാനിപ്പിച്ചു...'; അവസാനം കുടുംബത്തെ സന്ദർശിച്ച് ജാസ്മിൻ!

  ഇതിന് പലപ്പോഴും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജയ ബച്ചന്റെ സാന്നിധ്യമാണ്. പാപ്പരാസികളോട് ശത്രുക്കളെ പോലെ പെരുമാറുന്ന ജയ ആദ്യ കാലം മുതലേ ഇത്തരം ​ഗോസിപ്പുകളെ വകവെക്കാറില്ല. അമിതാഭ് ബച്ചൻ-രേഖ ​ഗോസിപ്പ് ജയയുടെ ജീവിതത്തിലുടനീളം പിന്തുടർന്നിരുന്നു. ഇതാണ് പാപ്പരാസികളോട് ജയ ബച്ചന് ഇത്രമാത്രം അമർഷമെന്നാണ് സംസാരം.

  ഇപ്പോഴിതാ മുമ്പൊരിക്കൽ ജയ ബച്ചനും മകൾ ശ്വേത ബച്ചനും ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മ തന്നോടും അഭിഷേകിനോടും വേർതിരിവോടെയാണ് പെരുമാറാണ് എന്നായിരുന്നു ശ്വേത ബച്ചന്റെ ആരോപണം. സിമി ​ഗരെവാൾ ഷോയിൽ സംസാരിക്കവെയാണ് ശ്വേത ഇതേപറ്റി സംസാരിച്ചത്. അമ്മ തന്നെ ചെറുപ്പത്തിൽ തല്ലിയിട്ടുണ്ടെന്നും ശ്വേത തമാശ രൂപേണ പറഞ്ഞു.

  ഇത് കേട്ട ജയ ബച്ചനും മറുപടി നൽകി. ശ്വേത ബച്ചൻ അന്നേ വികൃതി ആയിരുന്നെന്നും തന്നോട് കയർത്ത് സംസാരിക്കുമായിരുന്നെന്നും ജയ പറഞ്ഞു. അഭിമുഖ പരിപാടിയിൽ ജയ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളും കാണിച്ചു. മകളെ ഞാൻ നിരവധി തവണ തല്ലിയിട്ടുണ്ടെന്നും മകനോട് അത് ചെയ്തിട്ടില്ലെന്നുമാണ് ജയ ബച്ചൻ ഇതിൽ പറയുന്നത്.

  ജയ ബച്ചന്റെ പിന്തിരിപ്പൻ ആശയങ്ങൾ നേരത്തെ പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സ്ത്രീ വിരുദ്ധമായ ചില പരാമർശങ്ങൾ ജയ ബച്ചന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ ജയ ബച്ചൻ അടുത്തിടെ സംസാരിച്ചിരുന്നു. നിരന്തരം വിവാദങ്ങളിലാണ് അടുത്ത കാലത്തായി ജയ ബച്ചൻ. പാപ്പരാസികളോട് മോശമായ ഭാഷയിൽ സംസാരിച്ചത് അടുത്ത കാലത്ത് വിവാദമായിരുന്നു. എന്നാൽ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവരെ തനിക്കിഷ്ടമല്ലെന്നായിരുന്നു ജയ ബച്ചൻ ഇതിന് നൽകിയ മറുപടി.

  ഏറെ നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ജയ ബച്ചൻ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ തിരിച്ചു വരാനിരിക്കുകയാണ്. ഓൺസ്ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡി ആയിരുന്ന രേഖയും ബച്ചനും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പ്രചരിക്കുന്നതിനിടെ ആണ് രേഖ ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും രേഖയുമായി ചേർത്തുള്ള ​ഗോസിപ്പ് തുടർന്നു. എന്നാൽ ഇതൊന്നും ജയ-ബച്ചൻ വിവാഹ ബന്ധത്തെ ബാധിച്ചിട്ടില്ല.

  Read more about: jaya bachchan
  English summary
  When Shweta Bachchan Revealed Mom Jaya Bachchan Hit Her More Than Son Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X