ഞങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്! ഗോസിപ്പുകള്‍ പൊളിച്ച് ആലിയയും സിദ്ധാര്‍ത്ഥും, ചിത്രം വൈറല്‍!!!

ബോളിവുഡിലെ യുവതാരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയ ഭട്ടും അവരുടെ പ്രണയം അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്യൂട്ട് കപ്പിള്‍സിന്റെ വേര്‍പിരിയല്‍ വളരെ ഞെട്ടലോടെയായിരുന്നു ആരാധകര്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ ഇരുവരും അങ്ങനെ എളുപ്പത്തില്‍ വേര്‍പിരിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

താരങ്ങള്‍ തമ്മില്‍ പിണങ്ങി എന്ന വാര്‍ത്ത വന്നതിന് ശേഷം രണ്ടു പേരും ഒന്നിച്ച് പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഇത് ഗോസിപ്പുകളുടെ ആഴം കൂട്ടിയിരുന്നു. എന്നാല്‍ തങ്ങളുടെ സ്‌നേഹം എന്താണെന്ന് തുറന്ന് കാണിച്ച് ഇരുവരും പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

യുവതാരങ്ങള്‍

യുവതാരങ്ങള്‍


കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരുന്നു ആദ്യമായി സിദ്ധാര്‍ത്ഥും ആലിയയും ഒന്നിച്ചഭിനയിച്ചത്. ശേഷം വേറെ സിനിമയില്‍ അഭിനയിച്ചെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ താരങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു.

പൊതുപരിപാടികള്‍

പൊതുപരിപാടികള്‍


പരസ്യമായ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയം. മുമ്പ് ആലിയയുടെ അമ്മ അത് സ്ഥിതികരിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും സ്ഥിരമായിരുന്നു.

പിണങ്ങി

പിണങ്ങി


കഴിഞ്ഞ മാസം മുതലാണ് ആലിയയും സിദ്ധാര്‍ത്ഥും തമ്മില്‍ പല കാരണങ്ങളുടെ പേരില്‍ പിണങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതിനെ പൂര്‍ണമായു തള്ളി കളഞ്ഞ് താരങ്ങള്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്.

സഞ്ജയ് കപൂറിന്റെ പിറന്നാള്‍

സഞ്ജയ് കപൂറിന്റെ പിറന്നാള്‍

കഴിഞ്ഞ ദിവസം സഞ്ജയ് കപൂറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആലിയയും സിദ്ധാര്‍ത്ഥും വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും ഒന്നിച്ചായിരുന്നു പരിപാടിയ്‌ക്കെത്തിയത്.

വൈറലായ ചിത്രം

വൈറലായ ചിത്രം


ചുവന്ന നിറമുള്ള കുര്‍ത്തയും വെള്ള പാന്റസുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വേഷം. ഒപ്പം ക്രീം കളര്‍ ഡ്രസ്സിലാണ് ആലിയ എത്തിയത്. ക്യൂട്ട് കപ്പിള്‍സ്് ഒന്നിച്ച് നടക്കുന്നതും ചിരിച്ചോണ്ട് വര്‍ത്തമാനം പറയുന്നതുമായ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ഇരവരും ആദ്യമായി സിനിമയിലഭിനയിച്ചത്. ശേഷം മറ്റ് സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

 സിദ്ധാര്‍ത്ഥിന്റെ മറ്റ് ബന്ധങ്ങള്‍

സിദ്ധാര്‍ത്ഥിന്റെ മറ്റ് ബന്ധങ്ങള്‍

ഇരുവര്‍ക്കുമിടിയില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്. സിദ്ധാര്‍ത്ഥിന് നടി ജാക്വലീന്‍ ഫെര്‍ണാന്‍ഡന്‍സുമായി അടുപ്പമുള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X