'ഞാൻ അസ്സലൊരു വായിനോക്കിയായിരുന്നു, അതുകൊണ്ട് ഒമ്പതിൽ തോറ്റു'; സിദ്ധാർഥ് മൽഹോത്ര പറയുന്നു!
ബോളിവുഡിലെ യങ് സ്റ്റാർസിൽ പെൺകുട്ടികളുടെ മനം കവർന്ന താരങ്ങളിൽ ഒരാളാണ് സിദ്ധാർഥ് മൽഹോത്ര. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന സിദ്ധാർഥ് പതിനെട്ടാം വയസിൽ മോഡലിങിലൂടെ സിനിമയിലേക്കുള്ള വഴി തേടി. നിരവധി പരസ്യങ്ങളിലും മറ്റും മോഡലായിട്ടുള്ള സിദ്ധാർഥിന് പതിയ ആ ജോലി മടുത്ത് തുടങ്ങി. ശേഷമാണ് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കണമെന്ന ആഗ്രഹം സിദ്ധാർഥിന് വരുന്നത്. കരൺ ജോഹറിന്റെ മൈ നെയിം ഈസ് ഖാൻ എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് സഹ സംവിധായകനായി പ്രവർത്തിച്ച് തുടങ്ങിയത്.
നാല് വർഷത്തോളം മോഡലിങ് രംഗത്ത് സിദ്ധാർഥ് പ്രവർത്തിച്ചിരുന്നു. അതിനിടയിൽ ചില ഓഡീഷനുകളിൽ പങ്കെടുത്തുവെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. അങ്ങനെ അദ്ദേഹത്തോടൊപ്പം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച് വരികെയാണ് കരണിന്റെ തന്നെ സ്റ്റുഡന്റ് ഓഫ് ദി ഇയർ സിനിമയിൽ നായകനാകാനുള്ള അവസരം സിദ്ധാർഥിനെ തേടിയെത്തുന്നത്. ആ ഒറ്റ സിനിമയിലൂടെ മറ്റാരും മോഹിക്കുന്ന പുതുമുഖ നടനുള്ള വരവേൽപ്പ് സിദ്ധാർഥിന് സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ പ്രേക്ഷകർ നൽകി. വരുൺ ധവാൻ, ആലിയ ഭട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ സിദ്ധാർഥിനെ കൂടാതെ അവതരിപ്പിച്ചത്.

ചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്നും ഇന്നും ഒരുപോലെ പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. പിന്നീട് 2014ൽ ആണ് സിദ്ധാർഥിന്റെ രണ്ടാമത്തെ സിനിമ തിയേറ്ററിലെത്തിയത് ഹസീ തോ ഫസി എന്ന പ്രണയചിത്രത്തിൽ പരിനീതി ചോപ്രയുടെ നായകനായിരുന്നു സിദ്ധാർഥ് മൽഹോത്ര. പിന്നീട് ഏക് വില്ലൻ, ബ്രദേഴ്സ്, കപൂർ ആന്റ് സൺസ്, ബാർ ബാർ ദേക്കോ, എ ജെന്റിൽമാൻ, ജബാരിയ ജോഡി, മർജാവാൻ തുടങ്ങി നിരവധി സിനിമകളിൽ സിദ്ധാർഥ് അഭിനയിച്ച് ബോളിവുഡിലെ മുൻനിര താരമായി മാറി കഴിഞ്ഞു. ജബാരിയ ജോഡി സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരീനിതി ചോപ്രയ്ക്കൊപ്പം കപിൽ ശർമ ഷോയിൽ സിദ്ധാർഥ് പങ്കെടുത്തപ്പോൾ കുട്ടിക്കാലത്തെ ചിവല അനുഭവങ്ങൾ പങ്കുവെച്ചു.

ഒമ്പതാ ക്ലാസിൽ തോറ്റതിനെ കുറിച്ചും ആ തോൽവിയിലേക്ക് നയിച്ച കാരണത്തെ കുറിച്ചും സിദ്ധാർഥ് തുറന്ന് പറഞ്ഞു. 'ഒമ്പതിൽ പഠിക്കുമ്പോൾ പെൺക്കുട്ടികളുടെ മേൽ ആയിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. അതുകൊണ്ട് ഒമ്പതിൽ ഞാൻ തോറ്റു. പിന്നീട് ഞാൻ സ്കൂൾ മാറി പഠിച്ചു. ആ തോൽവി എന്നെ പല കാര്യങ്ങളും പഠിപ്പിച്ചതിനാൽ പിന്നീടുള്ള പത്തിലും പതിനൊന്നിലും പ്രയത്നിച്ച് പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി' സിദ്ധാർഥ് പറഞ്ഞു. ശേഷം കപിൽ ശർമ ചോദിച്ച ചോദിച്ച കുസൃതി ചോദ്യങ്ങൾക്കും രസകരമായ മറുപടികളാണ് സിദ്ധാർഥും പരിനീതിയും നൽകിയത്. നിങ്ങൾക്ക് ഒരാളെ കിഡ്നാപ്പ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ കടത്തിക്കൊണ്ട് പോകും എന്നാണ് കപിൽ സിദ്ധാർഥിനോടും പരിനീതി ചോപ്രയോടും ചോദിച്ചത്. പരിനീതിയുടെ ഉത്തരം സെയ്ഫ് അലി ഖാൻ എന്നായിരുന്നു.
Recommended Video

താൻ ഒരുപാട് ആരാധിക്കുന്ന നടനാണ് സെയ്ഫ് എന്നും ഇക്കാര്യം കരീനയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും പരിനീതി ചോപ്ര കൂട്ടിച്ചേർത്തു. സിദ്ധാർഥിന്റെ ഉത്തരം സെയ്ഫ് അലി ഖാന്റേയും കരീനയുടേയും മകൻ തൈമൂറിനെ കടത്തികൊണ്ടുപോകും എന്നായിരുന്നു. സിദ്ധാർഥ് മൽഹോത്രയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഷേർഷയായിരുന്നു. സിദ്ധാർഥ് മൽഹോത്ര ക്യാപ്റ്റൻ വിക്രം ബത്ര ആയിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. ഷേർഷാ എന്ന സിനിമ സംവിധാനം ചെയ്തത് വിഷ്‍ണു വർദ്ധൻ ആണ്. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. സന്ദീപ് ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. കിയാര അധ്വാനിയായിരുന്നു ചിത്രത്തിൽ നായിക.


Click it and Unblock the Notifications