രേഖയോടും ജയലളിതയോടും കാമുകൻമാരെക്കുറിച്ച് ചോദിച്ചപ്പോൾ; മനസ് തുറന്നതെങ്ങനെ; സിമി ​ഗരെവാൾ പറഞ്ഞത്

ഇന്ത്യൻ സിനിമാ രം​ഗത്ത് പേരെടുത്ത ഒ‌ട്ടനവധി ടോക് ഷോ അവതാരകർ ഉണ്ടെങ്കിലും ഇവർക്കെല്ലാം മുന്നിലാണ് സിനിമ ​ഗരെവാളിന്റെ സ്ഥാനം. അഭിമുഖങ്ങളുടെ ക്ലാസിക് ഉദാഹാരണമായാണ് സിമി ​ഗരെവാൾ വർഷങ്ങൾക്ക് മുമ്പ് ന‌ടത്തിയ ടോക് ഷോകൾ വിലയിരുത്തപ്പെടുന്നത്. മുന്നിലിരിക്കുന്ന അതിഥിക്ക് കൊടുക്കുന്ന മര്യാദ, താരങ്ങളെക്കൊണ്ട് മനസ് തുറന്ന് സംസാരിപ്പിക്കാനുള്ള കഴിവ്, അതിഥിയുടെ വൈകാരികതയ്ക്ക് നൽകുന്ന ബഹുമാനം തുടങ്ങിയവയെല്ലാം സിമി ​ഗരെവാളിനെ വ്യത്യസ്തയാക്കി.

നിരവധി താരങ്ങളെ സിമി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ചർച്ചയായ അഭിമുഖങ്ങൾ ന‌ടി രേഖ, മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവരു‌ടേതായിരുന്നു. പൊതുവെ കർക്കശക്കാരിയാണ് ജയലളിത. പ്രമുഖ ജേർണലിസ്റ്റ് കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ ജയലളി ദേഷ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ സിമി ​ഗരെവാളിന് മുന്നിൽ സൗമ്യയായി സംസാരിക്കുന്ന ജയയെയാണ് ജനം കണ്ടത്. എംജിആറുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ പോലും ജയലളിത ശാന്തയായി മറുപടി നൽകി.

Simi Garewal, Rekha, Jayalalithaa

രേഖയുമായും മനസ് തുറന്ന് സംഭാഷണത്തിന് സിമിക്ക് കഴിഞ്ഞു. നിരന്തരം പിന്തു‌ടർന്ന ​ഗോസിപ്പുകൾ, ജീവിതത്തിലുണ്ടായ വിഷമ ഘട്ടങ്ങൾ എന്നിവയെല്ലാം പിന്നിട്ട് രേഖ അഭിനയ രം​ഗത്ത് രേഖ പഴയത് പോലെ സജീവമല്ലാതിരുന്ന കാലത്താണ് സിമി ​ഗരെവാളിന്റെ ടോക് ഷോയിൽ വരുന്നത്. ഷോയിൽ രേഖ മനസ് തുറന്ന് സംസാരിച്ചു. അമിതാഭ് ബച്ചനുമായി ചേർത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ച് ചോദിക്കാനും സിമി മ‌ടിച്ചില്ല. അമിതാഭ് ബച്ചനെ പ്രണയിച്ചിരുന്നോ എന്നാണ് സിമി രേഖയോട് തുറന്ന് ചോദിച്ചത്.

ഇപ്പോഴിതാ രണ്ട് പേരെയും അഭിമുഖം ചെയ്തതിനെക്കുറിച്ച് സിമി ​ഗരെവാൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രേഖയുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് എളുപ്പമായിരുന്നെന്ന് സിമി ​ഗരെവാൾ അന്ന് വ്യക്തമാക്കി. അവരോ‌ട് അമിതാഭിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുക എളുപ്പമായിരുന്നു. ജയലളിതയോട് എംജിആറിനെ സ്നേഹിച്ചിരുന്നോ എന്ന് ചോദിക്കാൻ പറ്റിയത് വെച്ച് നോക്കുമ്പോൾ രേഖയോട് അമിതാഭിനെക്കുറിച്ച് ചോദിക്കുന്നത് വളരെ എളുപ്പമായിരുന്നു.

Simi Garewal, Rekha, Jayalalithaa

എങ്ങനെ അവരു‌ടെ മനസ് തുറന്നു എന്ന് എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രത്യേകിച്ച് ചെയ്തോ എന്ന് എനിക്കറിയില്ല. അതെനിക്ക് നിരീക്ഷിക്കേണ്ട. ഞങ്ങൾ നല്ല സുഹൃത്തുക്കളായ സംസാരിച്ചെന്നും അന്ന് സിമി ​ഗരെവാൾ വ്യക്തമാക്കി. ബച്ചനെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകൾ അന്ന് വലിയ തോതിൽ ജനശ്രദ്ധ നേടിയിരുന്നു. ബച്ചനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതെയെന്നാണ് രേഖ നൽകിയ മറുപടി.

അദ്ദേ​ഹത്തോട് അ​ഗാധമായ സ്നേഹമുണ്ട്. ലോകത്തിലെ മുഴുവൻ സ്നേഹവും എടുത്ത് അതിൽ കുറച്ച് കൂടി ചേർക്കൂ. അത്രയും സ്നേഹം അദ്ദേഹത്തോട് തനിക്ക് തോന്നുന്നുണ്ട്. എന്നാൽ വ്യക്തിപരമായി അദ്ദേഹവുമായി തനിക്ക് ബന്ധമില്ല. ​അഭ്യൂഹങ്ങളിലും വിവാദങ്ങളിലും സത്യമില്ലെന്നും അന്ന് രേഖ വ്യക്തമാക്കി.

സമാനമായി എംജിആറിനെക്കുറിച്ച് ചോദിച്ചപ്പോൾ ജയലളിതയും മനസ് തുറന്നു. അദ്ദേഹം ഊഷ്മളതയും കരുതലുമുള്ള വ്യക്തിയായിരുന്നു. എന്റെ അമ്മ മരിച്ച ശേഷം അമ്മയുടെ സ്ഥാനത്തേക്ക് അദ്ദേഹം വന്നു. അദ്ദേഹം എനിക്കെല്ലാമായിരുന്നു. അമ്മയും അച്ഛനും സുഹൃത്തും ഫിലോസഫറും എല്ലാം എംജിആറായിരുന്നെന്നും അന്ന് ജയലളിത തുറന്ന് പറഞ്ഞു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X