നഗ്ന രംഗത്തിൽ അഭിനയിപ്പിച്ച് അവളെ ചൂഷണം ചെയ്യുകയാണ്; ശ്രീദേവിയോട് ഇത് പറയാൻ ആഗ്രഹിച്ചെന്ന് സ്മീത പാട്ടീല്‍

ഇന്ത്യന്‍ സിനിമാലോകം ഒരിക്കലും മറക്കാത്ത രണ്ട് നടിമാരാണ് ശ്രീദേവിയും സ്മിത പാട്ടീലും. ഇരുവരും ഈ ലോകത്ത് നിന്ന് മണ്മമറഞ്ഞ് പോയെങ്കിലും ഇന്നും സിനിമകളിലൂടെ ജീവിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് നടനും സ്മിത പാട്ടീലിന്റെ മകനുമായ പ്രതീക് ബബ്ബര്‍ തന്റെ അമ്മയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിലൊന്ന് നടി ശ്രീദേവിയെ കുറിച്ച് സ്മിത പറഞ്ഞ ചില കാര്യങ്ങളാണ്.

സിനിമാ ലോകം ശ്രീവേദിയെ ചൂഷണം ചെയ്തുവെന്നാണ് സ്മിത പറഞ്ഞത്. 'ശ്രീദേവി തന്റെ നല്ല സുഹൃത്താണ്. അവളോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അവള്‍ ചൂഷണം ചെയ്യപ്പെടുന്ന രീതി എങ്ങനെയാണെന്ന് അവള്‍ അറിയുന്നുണ്ടോന്ന് അവളോട് ചോദിക്കണമെന്നും' സ്മിത അന്ന് പറഞ്ഞു. പഴയൊരു അഭിമുഖത്തിലായിരുന്നു മാറുന്ന ഇന്ത്യന്‍ സിനിമയെ കുറിച്ചും പുതിയ താരങ്ങളെ പറ്റിയും സ്മിത സംസാരിച്ചത്.

 സ്ത്രീ ശരീരത്തിലെ മാംസം ഇങ്ങനെ നഗ്നമായി പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

അതേ അഭിമുഖത്തില്‍ സ്മിത പാട്ടീല്‍, 'ഇങ്ക്വിലാബ്' എന്ന ചിത്രത്തില്‍ നീന്തല്‍ക്കുളത്തില്‍ വച്ച് ചിത്രീകരിച്ച ശ്രീദേവിയുടെയും അമിതാഭ് ബച്ചന്റെയും ഗാനത്തെ കുറിച്ചും സംസാരിച്ചു. 'എല്ലാവരുടെയും രുചികളൊക്കെ മാറിയിരിക്കുന്നു. ഇങ്ക്‌ലിലാബ് എന്നചിത്രത്തില്‍ ഒരു സ്വിമിങ് പൂള്‍ ഗാനമുണ്ട്. ദൈവമേ, സദസ്സിനെ വഞ്ചകരാക്കുകയാണ്. സ്ത്രീ പ്രേക്ഷകര്‍ ഇതിനെതിരെ പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. സ്ത്രീ ശരീരത്തിലെ മാംസം ഇങ്ങനെ നഗ്നമായി പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

ശ്രീദേവിയെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്ന് നടി

ഇതിനെതിരെ സ്ത്രീ പ്രേക്ഷകരാണ് ഒത്ത് ചേരേണ്ടതും കലാപം ഉണ്ടാക്കേണ്ടതും എന്ന് ഞാന്‍ കരുതുന്നു. അശ്ലീല തരത്തില്‍ നിര്‍മ്മിച്ച മലയാള സിനിമയ്ക്ക് എതിരെ ഡല്‍ഹിയില്‍ സഹോലി ഗ്രൂപ്പ് പ്രക്ഷോഭം നടത്തുകയും അത്തരം ചിത്രങ്ങള്‍ നിരോധിക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെന്ന് സ്മിത പറയുന്നു. മാത്രമല്ല ശ്രീദേവി എന്റെ നല്ല സുഹൃത്താണ്. നിന്നെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാമോന്ന് അവളോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.

അവള്‍ക്ക് ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്ന് പറയാന്‍ കഴിയില്ല

ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. അവള്‍ക്ക് ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. ചക്ര എന്ന സിനിമയില്‍ കുളിക്കുന്ന രംഗം ചിത്രീകരിക്കാന്‍ പറയുമ്പോള്‍ ഞാന്‍ വളരെ നിഷ്‌കളങ്കയായിരുന്നു. അത് മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതെനിക്ക് ബോധ്യപ്പെട്ടതോടെ വര്‍ഷങ്ങളോം അതിനെതിരെ ഞാന്‍ പ്രതഷേധിച്ചു. എന്നെ പോലെ ചിന്തിക്കുന്ന ഒരു വ്യക്തിയെ തിരിച്ചറിയാന്‍ തനിക്ക് നാല് വര്‍ഷം സമയമെടുത്തുവെന്നും സ്മിത പറയുന്നു.

More from Filmibeat

Read more about: smita patil sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X