അച്ഛന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ; കാമുകിയും മകളും കാണാൻ ഒരുപോലെ; നടി നൽകിയ മറുപടി

ഹീരാമണ്ഡി എന്ന സീരീസിലൂടെ ബോളിവുഡിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സോനാക്ഷി സിൻഹ. സഞ്ജയ് ലീല ഭൻ‌സാലി സംവിധാനം ചെയ്ത ഹീരാമണ്ടിയിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സോനാക്ഷി അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തെ സോാനാക്ഷി മികവുറ്റതാക്കി. കഴിവുണ്ടായിട്ടും ബോളിവുഡ് സോനാക്ഷിയെ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്.

സൽമാൻ ഖാൻ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച സോനാക്ഷി കരിയറിലെ തുട‌ക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പിന്നീട് സോനാക്ഷിക്ക് ഹിറ്റ് സിനിമകൾ ലഭിച്ചില്ല. തുടരെ പരാജയ സിനിമകൾ വന്നു. ബോളിവുഡിലെ പതിവ് രീതികളോട് പൊരുത്തപ്പെടാനും സോനാക്ഷിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന നിർബന്ധം സോനാക്ഷിക്കുണ്ട്. ഹീരാമണ്ടി നടിയു‌ടെ കരിയറിൽ വഴിത്തിരിവായിരിക്കുകയാണ്.

Sonakshi Sinha

കഴിഞ്ഞ ദിവസമാണ് സോനാക്ഷി വിവാഹിതയാകുന്നു എന്ന വാർത്ത പുറത്ത് വന്നത്. കാമുകൻ സഹീർ ഇക്ബാലിനെയാണ് സോനാക്ഷി വിവാഹം ചെയ്യുന്നത്. ഇതേക്കുറിച്ച് താരം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വാർത്ത സത്യമാണെന്ന് വിവരമുണ്ട്. നടനും എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി. മുമ്പൊരിക്കൽ പിതാവിന്റെ പഴയ പ്രണയ കഥയിലേക്ക് സോനാക്ഷിയുടെ പേരും വലിച്ചിഴച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടി റീന റോയുമായി പ്രണയത്തിലായിരുന്നു ശത്രുഘ്നൻ സിൻഹ.

സോനാക്ഷിയുടെ അമ്മ പൂനം സിൻഹയുമായി പ്രണയ ബന്ധം നിലനിൽക്കെയാണ് ശത്രുഘ്നൻ സിൻഹ റീന റോയിയുമായി അടുക്കുന്നത്. അന്ന് ഈ ബന്ധം ചർച്ചയായി. ഒരു ഘട്ടത്തിൽ ഇരുവരും പിരിയുകയാണുണ്ടായത്. എന്നാൽ കൗതുകരമായ മറ്റൊരു കാര്യം സോനാക്ഷി സിൻഹയും റീന റോയിയും തമ്മിലുള്ള മുഖ സാദൃശ്യമാണ്. സോനാക്ഷി ബോളിവുഡിലേക്ക് കടന്ന് വന്ന സമയത്ത് ഇത് വലിയ തോതിൽ ചർച്ചയായി.

Sonakshi Sinha

തുടരെ ​ഗോസിപ്പുകൾ വന്നതോടെ സോനാക്ഷി ഇതേക്കുറിച്ച് പ്രതികരിച്ചു. തന്റെ ജനനത്തിന് മുമ്പാണ് അച്ഛന് ഇങ്ങനെയൊരു ബന്ധമുണ്ടായത്. വളർന്നപ്പോൾ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. പതിയെ കാര്യങ്ങൾ മനസിലാക്കി. ഇതിന്റെ പേരിൽ അച്ഛനെ ശിക്ഷിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു. എല്ലാവർക്കും ഒരു കഴിഞ്ഞ കാലമുണ്ട്. തന്റെ അച്ഛനും ഒരു ഭൂതകാലമുണ്ട്. ഇതേക്കുറിച്ചൊന്നും താൻ ആലോചിക്കാറില്ലെന്നും സോനാക്ഷി സിൻഹ പറഞ്ഞു.

റീന റോയുമായുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴും സോനാക്ഷി മറുപടി നൽകി. അവരുമായി തനിക്ക് സാമ്യതയില്ലെന്നും തനിക്ക് തന്റെ അമ്മയുടെ മുഖവുമായാണ് സാമ്യമെന്നും സോനാക്ഷി സിൻഹ വ്യക്തമാക്കി. പൂനം സിൻഹയുമായി പ്രണയത്തിലായിരുന്ന കാലത്ത് കാളിചരൺ എന്ന സിനിമയിൽ റീന റോയ്ക്കൊപ്പം ശത്രുഘ്നൻ സിൻഹ അഭിനയിച്ചു. ഈ സിനിമയ്ക്കിടെയാണ് ഇരുവരും അടുത്തത്.

പ്രശ്നങ്ങൾക്കൊടുവിൽ ഇദ്ദേഹം പൂനം സിൻഹയെ വിവാഹം ചെയ്തു. അതേസമയം റീന റോയുമായുള്ള ബന്ധം ഉപേക്ഷിച്ചതുമില്ല. ഒരു ഘട്ടത്തിൽ റീനയും ശത്രുഘ്നനും പിരിഞ്ഞു. പാക് ക്രിക്കറ്റ് താരം മൊഹ്സിൻ ഖാനെയാണ് റീന വിവാഹം ചെയ്തത്. സിനിമാ രം​ഗം വിടുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X