അച്ഛന്റെ മുന്‍കാമുകിയെ അച്ചില്‍ വാര്‍ത്തത് പോലെ; സൊനാക്ഷി ശത്രുഘ്‌നന്റെ ജാരസന്തതിയോ?

By Desk

താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ഗോസിപ്പുകള്‍. പ്രത്യേകിച്ചും ബോളിവുഡില്‍. നിങ്ങള്‍ എത്ര വലിയ താരമായി എന്നതിന്റെ അടയാളമാണ് ഗോസിപ്പുകള്‍ എന്നാണ് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുള്ളത്. ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങളെ ചേര്‍ത്തു വച്ച് കഥ മെനയുന്നത് പതിവാണ്. ചിലപ്പോഴൊക്കെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്തരം കഥകള്‍ താരങ്ങളുടെ പിആർ ടീമുകള്‍ തന്നെ സൃഷ്ടിക്കാറുണ്ടെന്നതും വസ്തുതയാണ്.

എന്നാല്‍ ചില ഗോസിപ്പുകള്‍ അവഗണിക്കാന്‍ സാധിക്കാത്തതാണ്. എത്ര നിഷേധിച്ചാലും അവഗണിച്ചാലും താരങ്ങളുടെ മനസിനെ തകര്‍ക്കാന്‍ ചില ഗോസിപ്പുകള്‍ക്ക് സാധിക്കും. അങ്ങനെ ഒരിക്കല്‍ നടി സൊനാക്ഷി സിന്‍ഹയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഗോസിപ്പുകള്‍ സൊനാക്ഷിയ്ക്ക് പുത്തരിയല്ല. എന്നാല്‍ ഈ ഗോസിപ്പ് താരത്തെ ബാധിച്ചു. തനിക്ക് യാതൊരു റോളുമില്ലാത്തൊരു ഗോസിപ്പിനാണ് അന്ന് സൊനാക്ഷി ഇരയായത്.

Sonakshi Sinha

ദബാംഗ് എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെയാണ് സൊനാക്ഷി കരിയര്‍ ആരംഭിക്കുന്നത്. ഐക്കോണിക് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. അച്ഛന്റെ പാതയിലൂടെയാണ് സൊനാക്ഷിയും സിനിമയിലെത്തുന്നത്. സൊനാക്ഷിയുടെ അരങ്ങേറ്റം മുതല്‍ക്കെ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്ന ഒന്നുണ്ട്. സൊനാക്ഷിയും മുന്‍കാല നടിയും, ഒരുകാലത്ത് ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാമുകിയുമായിരുന്ന റീന റോയിയുമായുള്ള രൂപസാദൃശ്യം. റീനയുടേത് പോലുള്ള മുഖവും വലിയ നെറ്റിയുമെല്ലാമാണ് സൊനാക്ഷിയ്ക്കും ഉള്ളത്. ഇത് സോഷ്യല്‍ മീഡിയ പല കഥകളും മെനയാനുള്ള കാരണമാക്കി.

ശത്രുഘ്‌നനും റീനയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ശത്രുഘ്‌നന്റെ ജീവിതത്തിലേക്ക് പൂനം സിന്‍ഹ കടന്നു വരുന്നത്. ഇരുവരും പ്രണയത്തിലാവുകയും ശത്രുഘ്‌നന്‍ പൂനമിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ റീനയെ മറക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെ റീനയിലേക്ക് മടങ്ങി പോകാന്‍ ശത്രുഘ്‌നന്‍ ആഗ്രഹിച്ചു. എന്നാല്‍ വിവാഹിതനായ നടനുമായി അടുപ്പം സൂക്ഷിക്കാന്‍ റീന റോയി തയ്യാറായില്ല.

മറ്റൊരു വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ വീണ്ടും പ്രണയത്തിലാവാമായിരുന്നു. അതല്ലാത്തത് കൊണ്ട് സാധിക്കില്ല എന്നായിരുന്നു റീന റോയി നല്‍കിയ മറുപടി. ഇതോടെ റീനയിലേക്ക് മടങ്ങാനുള്ള ശത്രുഘ്‌നന്‍ സിന്‍ഹയുടെ ആഗ്രഹവും അവസാനിച്ചു. തന്റെ അച്ഛനും റീന റോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒരിക്കല്‍ സൊനാക്ഷി സിന്‍ഹ തന്നെ പ്രതികരിക്കുകയുണ്ടായി.

Sonakshi Sinha

'ഞാന്‍ ജനിക്കുന്നതിന് മുന്‍പ് എന്നോ സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളര്‍ന്നപ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഞാനും മനസ്സിലാക്കാന്‍ തുടങ്ങി. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛന്‍ ചെയ്ത കാര്യത്തിന് ഞാന്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതൊക്കെ അച്ഛന്റെ ഭൂതകാലമാണ്. എല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. അതൊന്നും ശ്രദ്ധിക്കാറ് പോലുമില്ല. ഇത് നല്ല തലക്കെട്ടുകള്‍ കൊടുത്ത് ചില ആളുകള്‍ ചീഞ്ഞ ഗോസിപ്പുകളായി പറഞ്ഞ് നടക്കുന്ന കാര്യമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ കുടുംബമാണ്'' എന്നാണ് സൊനാക്ഷി പറഞ്ഞത്.

റീനയുമായുള്ള താരതമ്യങ്ങളേയും പലപ്പോഴായി സൊനാക്ഷി സിന്‍ഹ തള്ളിപ്പറഞ്ഞിട്ടുണ്ട്. താന്‍ തന്റെ അമ്മയെപ്പോലെയാണെന്നാണ് സൊനാക്ഷി പറയുന്നത്. ഇതൊരു അപകീര്‍ത്തികരമായ ഗോസിപ്പ് ആണെന്ന് റീന റോയിയും പറഞ്ഞിരുന്നു. സൊനാക്ഷി പൂനം സിന്‍ഹയെ പോലെയാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു റീന. എന്നിരുന്നാലും സോഷ്യല്‍ മീഡിയ ഇടയ്ക്കിടെ കഥകള്‍ മെനയാറുണ്ട്.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X