ഭാവി മരുമകൻ തന്റെ വീട്ടിൽ കഴിയണമെന്ന് പറഞ്ഞയാൾ; ഇന്ന് മകളുടെ വിവാ​ഹത്തിന് എത്തുമോയെന്ന് ഉറപ്പില്ല

ഹീരാമണ്ടി എന്ന വെബ് സീരീസിലൂടെ വൻ ജനപ്രീതി നേടിയിരിക്കുകയാണ് നടി സോനാക്ഷി സിൻഹ. കരിയറിൽ നഷ്ടപെട്ട താരത്തിളക്കം സോനാക്ഷിക്ക് ഈ സീരീസിലൂ‌ടെ തിരികെ ലഭിച്ചു. അടുത്ത കാലത്തൊന്നും ഒരു ഹിറ്റ് സിനിമ ഇല്ലാതാരിക്കെയാണ് സോനാക്ഷിക്ക് ഹീരാമണ്ടി തുണയായത്. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും ഇന്ന് സോനാക്ഷിക്ക് സന്തോഷങ്ങളേറെയാണ്. ന‌ടൻ സഹീർ ഇക്ബാലുമായുള്ള വിവാഹത്തിന് ദിവസങ്ങളെ ബാക്കിയുള്ളൂ. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്.

രണ്ട് പേരും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും ബോളിവുഡ് മാധ്യമങ്ങളിൽ നിന്നും ഇക്കാര്യം മറച്ച് വെക്കാൻ താരങ്ങൾക്ക് സാധിച്ചില്ല. നടനും എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി. അച്ഛന് തന്റെ വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ പറ്റി സോനാക്ഷി മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കാൻ അച്ഛന് താൽപര്യമില്ലെന്ന് സോനാക്ഷി അന്ന് വ്യക്തമാക്കി.

Sonakshi Sinha

അദ്ദേഹത്തിന്റെ കണ്ണിലുണ്ണിയാണ് ഞാൻ. അദ്ദേഹമെന്നെ വല്ലാതെ ലാളിച്ചു. ഭർത്താവിന്റെ വീട്ടിലേക്ക് ഞാൻ പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. മരുമകൻ തങ്ങളുടെ വീട്ടിലേക്ക് വരണമെന്നാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നതെന്നും സോനാക്ഷി വ്യക്തമാക്കി. ഇതേക്കുറിച്ച് ശത്രുഘ്നൻ സിൻഹയും അന്ന് സംസാരിച്ചു. മരുമകനെയല്ല ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. ഞങ്ങൾക്കൊപ്പം താമസിക്കുന്ന മകനെയാണെന്ന് അന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞു.

അതേസമയം വർഷങ്ങൾക്കിപ്പുറം സോനാക്ഷിയുടെ വിവാഹ ദിനം അടുത്തിരിക്കെ ന‌ടിയുടെ കുടുംബത്തിൽ നിന്നും സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. വിവാഹക്കാര്യം മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും ശത്രുഘ്നൻ സിൻഹ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇതിൽ ശത്രുഘ്നന് നീരസമുണ്ടെന്നും വിവാഹത്തിന് എത്തില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ശത്രുഘ്നൻ സിൻഹ വിവാഹത്തിന് എത്തുമെന്നാണ് സോനാക്ഷിയുടെ അമ്മാവൻ പറയുന്നത്.

Sonakshi Sinha

ഇലക്ഷനുമായി ബന്ധപ്പെട്ട് ശത്രുഘ്നൻ സിൻഹ മൂന്ന് മാസം മുംബൈക്ക് പുറത്തായിരുന്നു. അദ്ദേഹം തിരിച്ച് വന്ന ശേഷം വിവാഹക്കാര്യം പറയാമെന്ന് അവൾ കരുതിക്കാണും. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. സോനാക്ഷിയും കുടുംബവും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും അമ്മാവൻ വ്യക്തമാക്കി. സോനാക്ഷി പങ്കാളിയെ തെരഞ്ഞെടുത്തതിൽ ശത്രുഘ്നന് പ്രശ്നമൊന്നും ഉണ്ടാകേണ്ടതില്ലെന്നും ‌‌‌ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ കുട്ടികൾ നമ്മളോട് അനുവാദം ചോദിക്കില്ല. നമ്മളെ അറിയിക്കുകയാണ് ചെയ്യുക. സോനാക്ഷി അവളുടെ തീരുമാന പ്രകാരം വിവാഹം ചെയ്യുന്നതിൽ അദ്ദേഹം എന്തിന് വിഷമിക്കണം. നാൽപത് വർഷം മുമ്പ് അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തത്. മക്കളിൽ യാഥാർ‌ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകൾ വെക്കരുതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂൺ 23 ന് സോനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരാകുമെന്നാണ് സൂചന. മുംബൈയിൽ വെച്ചാണ് വിവാഹം. 37 കാരിയായ സോനാക്ഷി തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല. അതേസമയം സോഷ്യൽ മീഡിയയിൽ സഹീർ ഇക്ബാലിനൊപ്പമുള്ള ചിത്രങ്ങൾ നടി നിരന്തരം പങ്കുവെക്കാറുണ്ട്. സോനാക്ഷിയുടെ വിവാഹ ചിത്രങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X