For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ മുൻ കാമുകി റീന റോയിയുടെ മുഖച്ഛായ‌യുമായി വളരെ അധികം സാമ്യം'; സോനാക്ഷി പരിഹസിക്കപ്പെടുമ്പോൾ!

  |

  വിവാദങ്ങൾ വിട്ടൊഴിയാത്ത മേഖലയാണ് ബോളിവുഡ്. ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ ബോളിവുഡ് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വർഷങ്ങളായി ബോളിവുഡ് സെലിബ്രിറ്റികളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വരുന്നുണ്ട്.

  അത് അവരുടെ രഹസ്യ വിവാഹവുമായി ബന്ധപ്പെട്ട കിംവദന്തിയോ അല്ലെങ്കിൽ പ്രണയമോ അവരുടെ മക്കളുമായി ബന്ധപ്പെട്ടതോവാണ് ഏറെയും. ബോളിവുഡിലെ ഒരിക്കലും അവസാനിക്കാത്ത കിംവദന്തികൾ എല്ലായ്‌പ്പോഴും വളരെയധികം ശ്രദ്ധിക്കപ്പെടാറുമുണ്ട്.

  Also Read: ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്

  അത്തരത്തിലുള്ള ഒരു വിചിത്രമായ കിംവദന്തിയാണ് പഴയകാല നടി റീന റോയിയും യുവ നടി സോനാക്ഷി സിൻഹയുമായും ബന്ധപ്പെട്ട ഒരു ​ഗോസിപ്പ്. നടൻ, രാഷ്ട്രീയ പ്രവർത്തകൻ‌ എന്നീ നിലകളിൽ വളരെ പ്രശ്സതനാണ് സോനാക്ഷി സിൻഹയുടെ പിതാവ് ശത്രുഘ്നൻ സിൻഹ.

  ശത്രുഘ്നൻ സിൻഹയുമായുള്ള നടി റീന റോയിയുടെ ബന്ധം 70 കളിലും 80 കളിലും വാർത്തകളിലും ​ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്ന ഒന്നായിരുന്നു. കാളീചരണിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

  പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഒടുവിൽ പ്രണയത്തിലായി. 1981ൽ പൂനത്തെ ശത്രുഘ്‌നൻ സിൻഹ വിവാഹം കഴിച്ചപ്പോൾ അത് റീനയ്ക്ക് വലിയ ആഘാതമാണ് നൽകിയത്.

  പക്ഷെ വിവാഹത്തോടെ റീനയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചില്ല ശത്രുഘ്നൻ സിൻഹ രഹസ്യമായി ആ ബന്ധം തുടർന്നു. പക്ഷെ ആ ബന്ധം രഹസ്യമായി ശത്രു​ഘ്നൻ സിൻഹ മുന്നോട്ട് കൊണ്ടുപോകുന്നതും തന്നെ വെറുമൊരു രണ്ടാം തരക്കാരിയാക്കി വെച്ചിരിക്കുന്നതും റീനയ്ക്ക് ഇഷ്ടപ്പെട്ടില്ല.

  വൈകാതെ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു. റീന ഉപേക്ഷിച്ച് പോയതോടെ ശത്രുഘ്നൻ സിൻ‌ഹ​ പൂനത്തോടൊപ്പം കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുത്തു. 2010ൽ ശത്രുഘ്നൻ സിൻഹയുടെ മകൾ സോനാക്ഷി സിൻഹ ദബാംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

  Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

  സോനാക്ഷി ബി​ഗ് സക്രീനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതൽ ഒരു ​ഗോസിപ്പും ബോളിവുഡിൽ പരക്കെ പ്രചരിക്കാൻ തുടങ്ങി. റീന റോയിയുമായി സോനാക്ഷിക്ക് വളരെ അ​ധികം സാമ്യമുണ്ടെന്നാണ് സിനിമാ പ്രേക്ഷകർ കണ്ടെത്തി പ്രചരിപ്പിച്ചത്.

  സോനാക്ഷിയുടെ മുഖവും മുഖത്തെ പല ഭാവങ്ങളും റീന റോയിയെ ഓർമിപ്പിക്കുന്നുവെന്നും പ്രചാരം വന്നു. ഇതോടെ സോനാക്ഷി പൂനത്തിന്റെ മകളല്ല ശത്രുഘ്‌നൻ സിംഹയുടേയും റീന റോയിയുടേയും പ്രണയത്തിൽ പിറന്ന ജാര സന്തതിയാണെന്ന തരത്തിലും ബോളിവുഡിൽ സംസാരവും ചർച്ചയും വന്നു.

  ഒരു പഴയ അഭിമുഖത്തിൽ സോനാക്ഷിയുമായുള്ള മുഖ സാദൃശ്യത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ റീന നൽകിയ മറുപടിയും ആ ഇടയ്ക്ക് വൈറലായിരുന്നു.

  ബോളിവുഡ് ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് റീന റോയ് മറുപടി നൽ‌കിയത്. 'സോനാക്ഷി എന്നെപ്പോലെയല്ല. അവളുടെ അമ്മ പൂനം സിൻഹയെപ്പോലെയാണ്.'

  'സഖ്തി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആശാ പരേഖിന്റെയും നാസിർ ഹുസൈന്റെയും മകൾ എന്നാണ് എന്നെ വിളിച്ചിരുന്നത്. സിനിമാ മേഖലയിൽ ഇതൊക്കെ ഇങ്ങനെ ചക്രം പോലെ തുടർന്ന് കൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് അവസാനിക്കും.'

  റീന റോയി മാത്രമല്ല സോനാക്ഷി സിൻഹയും റീന റോയിയുമായി തനിക്ക് സാമ്യമുണ്ടെന്ന ആളുകളുടെ അഭിപ്രായം നിഷേധിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനാക്ഷി ഇതേ കുറിച്ച് തുറന്ന് പറഞ്ഞു. 'ഞാൻ എന്റെ അമ്മ പൂനം സിൻഹയെപ്പോലെയാണെന്ന് എനിക്ക് തോന്നുന്നു.'

  അതേ അഭിമുഖത്തിൽ റീന റോയുമായുള്ള തന്റെ പിതാവിന്റെ ബന്ധത്തെക്കുറിച്ചും സോനാക്ഷി സംസാരിച്ചു. 'അത് അവരുടെ ഭൂതകാലമാണെന്നും അതിനായി അവരെ ക്രൂശിക്കില്ലെന്നും' സോനാക്ഷി വെളിപ്പെടുത്തിയിരുന്നു.

  Read more about: sonakshi sinha
  English summary
  When Sonakshi Was Called The Love Child Of Shatrughan Singha and Reena Roy, Here's Fact-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X