തുണി അഴിക്കുമ്പോൾ മാത്രമാണവൻ സെക്സി; മുൻ കാമുകിയുടെ മുന്നിൽ വെച്ച് രൺബീറിനെ പരിഹസിച്ച സോനം കപൂർ

ബോളിവുഡിലെ ജനപ്രിയ താരമാണ് രൺബീർ‌ കപൂർ. അന്തരിച്ച ഋഷി കപൂറിന്റെ മകനായ രൺബീർ വളരെ പെട്ടെന്ന് തന്നെ സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. റൊമാന്റിക് ഹീറോ ഇമേജിലാണ് രൺബീർ അന്നും ഇന്നും അറിയപ്പെടുന്നത്. ഓഫ് സ്ക്രീനിലും രൺബീറിന് ഇതേ ഇമേജായിരുന്നു. ബോളിവുഡിലെ നിരവധി താര സുന്ദരികളുമായി ചേർത്ത് രൺബീറിന്റെ പേര് ഉയർന്ന് കേട്ടിട്ടുണ്ട്. കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവരുമായുള്ള പ്രണയം നടൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈ രണ്ട് പ്രണയങ്ങളും വേർപിരിയലും ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒടുവിൽ നടന്റെ ഭാര്യയായത് നടി ആലിയ ഭട്ടാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു വിവാഹം. ഇരുവർക്കും ഒരു പെൺകുഞ്ഞും ജനിച്ചു. വിവാഹ ശേഷം രൺബീറിനെ ​ഗോസിപ്പ് കോളങ്ങളിലേ കാണാറില്ല. 40 കാരനായ രൺബീർ പഴയ കാമുക പരിവേഷം ഉപേക്ഷിച്ച് കുടുംബസ്ഥനായി മാറിയെന്ന് ആരാധകർ പറയുന്നു.

Ranbir Kapoor

ദീപിക പദുകോണുമായുള്ള പ്രണയവും ബ്രേക്കപ്പുമായിരുന്നു ഇതിലറ്റേവും കൂടുതൽ ചർച്ചയായത്. 2 വർഷത്തെ പ്രണയം അവസാനിപ്പിച്ച് രൺ ബീർ നടി കത്രീന കൈഫുമായി അടുത്തു. ഇത് ദീപികയെ ഏറെ ബാധിച്ചിരുന്നു. രൺബീറിനോടുള്ള സ്നേഹ സൂചകമായി നടി തന്റെ ശരീരത്തിന്റെ ആർകെ എന്ന് ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നു. ഇത് പിന്നീട് മറ്റൊരു ഡിസെെനിലേക്ക് നടി മാറ്റി. കത്രീന കൈഫ്- ദീപിക പദുകോൺ അസ്വാരസ്യം ബോളിവുഡിൽ സംസാര വിഷയമായതും ഈ സമയത്താണ്.

ബ്രേക്കപ്പിന് പിന്നാലെ ദീപിക പദുകോൺ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ അതിഥിയായെത്തിയിരുന്നു. നടി സോനം കപൂറും ദീപികയ്ക്കൊപ്പമെത്തി. രണ്ട് പേരും ഷോയിലുടനീളം രൺബീറിനെ പരിഹസിക്കുകയും ചെയ്തു. ഇവരിൽ സോനം കപൂർ രൺബീറിനെക്കുറിച്ച് നടത്തിയ പരാമർശമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

Sonam Kapoor, Ranbir Kapoor

ബി ടൗൺ നടൻമാരിൽ സെക്സ് അപ്പീലുള്ളവരെ ​റാങ്ക് ചെയ്യാനായിരുന്നു റാപ്പിഡ് ഫയർ റൗണ്ടിൽ സോനത്തിന് വന്ന ചോദ്യം. ഇതിൽ ഏറ്റവും സെക്സ് അപ്പീൽ കുറഞ്ഞ നടനായി സോനം കപൂർ തെരഞ്ഞെടുത്തത് രൺബീറിനെയായിരുന്നു. രൺബീർ വസ്ത്രം അഴിക്കുമ്പോൾ മാത്രമാണ് സെക്സിയെന്നും സോനം അന്ന് പറഞ്ഞു.

സാവരിയ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരുടെയും ആദ്യ സിനിമയായിരുന്നു ഇത്. സിനിമയിൽ രൺബീർ ടൗവൽ അഴിക്കുന്ന രം​ഗമുണ്ട്. ഇത് സൂചിപ്പിച്ചാണ് സോനം ഇത്തരമൊരു പരാമർശം നടത്തിയത്. കാമുകനെന്ന നിലയിൽ രൺബീർ പോരെന്നും. രണ്ട് വർഷം നടനെ ഡേറ്റ് ചെയ്ത ദീപികയെ അഭിനന്ദിക്കുന്നെന്നും സോനം അന്ന് പരിഹസിച്ചു.

ദീപിക പദുകോണും രൺബീറിനെതിരെ ചില പരാമർശങ്ങൾ നടത്തി. വർഷങ്ങൾക്ക് മുമ്പ് ചെയ്ത ഈ എപ്പിസോഡിനെക്കുറിച്ച് കോഫി വിത്ത് കരണിന്റെ അവതാരകനായ കരൺ ജോഹർ അടുത്തിടെ സംസാരിച്ചിരുന്നു. സോനവും ദിപീകയും പറഞ്ഞ വാക്കുകൾ അതിര് കടന്നെന്ന് അന്ന് തോന്നിയിരുന്നെന്നാണ് കരൺ പറഞ്ഞത്.

രൺബീറും ദീപികയുമായുള്ള പ്രശ്നങ്ങൾ പിന്നീട് അവസാനിച്ചു. ഇരുവരും ഇതിന് ശേഷം യഹ് ജവാനി ഹേ ദിവാനി, തമാശ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബ്രേക്കപ്പിന് ശേഷം കത്രീന കൈഫും രൺബീറും തമ്മിൽ സൗഹൃദത്തിലായിട്ടില്ല. ആറ് വർഷം നീണ്ട് നിന്ന പ്രണയമായിരുന്നു രൺബീറും കത്രീനയും തമ്മിൽ. ഇരുവരും ലിവിം​ഗ് ടു​ഗെദറിലുമായിരുന്നു. എന്നാൽ ഈ പ്രണയവും ബ്രേക്കപ്പിൽ അവസാനിച്ചു.

Read more about: sonam kapoor ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X