For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക പദുകോണിന് പബ്ലിക്കായി ഒരു ഉപദേശം നൽകി സോനം കപൂർ, ഇരുവരും തമ്മിൽ ഇത്രയ്ക്ക് പ്രശ്നമുണ്ടോ

  |

  താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു ടോപ്പിക്ക് താരങ്ങളുടെ അകൽച്ചയെ കുറിച്ചാണ്. പലപ്പോഴും ഇത് പബ്ലിക് വേദിയിൽ വെളിപ്പെടുത്താറുമുണ്ട്. സാധാരണ നടിമാരാണ് മനസ്സിലുള്ള അകൽച്ച വേദികളിൽ തുറന്നടിക്കാറുള്ളത്.. ഇത് പിന്നീട് ബോളിവുഡിൽ വലിയ ചർച്ചായവാറുമുണ്ട്.

  '13 'മില്യണുമായി അല്ലു അര്‍ജുന്‍, ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ തെന്നിന്ത്യൻ താരം

  ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരുകളിലൊന്നാണ് നടി സോനം കപൂറന്റേത്. നടിയുടെ പല പരാമർശങ്ങളും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. രൺബീർ കപൂറുമായുള്ള ദീപികയുട പ്രണയത്തിന് ശേഷം ഇരും തമ്മിൽ അത്രയ്ക്ക് സ്വരച്ചേർച്ചയിൽ ആയിരുന്നില്ല . ഇവരുടെ പിണക്കം ബോളിവുഡ് കോളങ്ങളിൽ വലി ചർച്ചയായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ദീപികയ്ക്കെതിരെ സോനം രംഗത്ത് എത്താറുമുണ്ട്.

  ഇത് ഞങ്ങളുടെ ഏഴാം വർഷമാണ്, രോഹിത്തിനോട് ആദ്യം നോ പറഞ്ഞു, പിന്നീട് ഇഷ്ടം തോന്നിയതിനെ കുറിച്ച് എലീന

  ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ദീപികയെ കുറിച്ച് സോനം കപൂർ പറഞ്ഞ് വാക്കുകളാണ്. നിർമ്മാതാവ് കരൺ ജോഹർ അവതാരകരനായി എത്തുന്ന ഷോയിൽ ഒരിക്കൽ സോനം അതിഥിയായി എത്തിയപ്പോഴണ് ദീപികയ്ക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചത്. നടിയുടെ മേക്കപ്പിനെ കുറിച്ചും പി ആർ ടീമിനെ കുറിച്ചുമാണ് സോനം കോഫി വിത്ത് കരൺ ഷോയിൽ പറഞ്ഞത്. വസ്ത്രധാരണത്തിൽ മികച്ച ഒരു പിആർ ടീമുളള നടിയാണ് ദീപിക എന്നാണ് സോനം പറഞ്ഞത്. കൂടാതെ സ്വന്തമായി ഒരു സ്റ്റൈൽ നടിക്ക് ഇല്ലെന്നും ഷോയലെ റാപ്പിട്ട് സെക്ഷനിൽ സോനം പറഞ്ഞു.

  നടിയുടെ വാക്കുകൾ ഇങ്ങനെ... ദീപിക സ്വന്തമായി ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യണമെന്നാണ് സോനം പറയുന്നത്. പിന്നീട് കത്രീനയുമായി സ്റ്റൈലുമായി താരതമ്യവും ചെയ്തിരുന്നു. കത്രീന സ്വന്തം നിലയ്ക്കാണ് ചെയ്യുന്നത്. ഒരു രീതിയിൽ മത്രം ഒതുങ്ങി നിൽക്കുന്നില്ല. അതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. അതുപോലെ തന്നെ രാജ്യത്തിലെ ഫാഷൻ ഐക്കണാവാൻ അവർ ശ്രമിക്കുന്നില്ലെന്നും സോനം പറഞ്ഞിരുന്നു. നടിയുടെ പഴയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

  സോനം കപൂറും ഐശ്വര്യ റായി ബച്ചനും തമ്മിലും അത്ര നല്ല ബന്ധമല്ല. ഒരിക്കൽ പബ്ലിക്കായി ഐശ്വര്യയെ നടി ആന്റി എന്ന് ഒരിക്കൽ വിളിച്ചിരുന്നു.
  എലൈറ്റ് ബ്യൂട്ടി ബ്രാൻഡിൽ നിന്ന് സോനത്തിനെ മാറ്റി ഐശ്വര്യയെ കൊണ്ടു വന്നിതിനെ തുടർന്നായിരുന്നു താരസുന്ദരിയെ ആന്റി എന്ന് വിളിച്ചത്. എന്നാൽ അന്ന് ആഷ് ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. പിന്നീട് കാനിൽ സോനത്തിനോടൊപ്പം എത്താൻ ഐശ്വര്യ വിസമ്മതിച്ചു. ഇന്നും സോനത്തിന്റെ ആന്റി പരാമർശം ബോളിവുഡിൽ ചർച്ച വിഷയമാണ്. സഹതാരങ്ങളോട് വളരെ മികച്ച ബന്ധമാണ ദീപികയും ഐശ്വര്യയും കാത്തു സൂക്ഷിക്കുന്നത്. തങ്ങൾക്കെതിരെ ഉയരുന്ന വിവാദങ്ങളോട് നടിമാർ പ്രതികരിക്കാറില്ല.,

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരമാണ് ദീപിക പദുകോൺ. ഷാരൂഖ് ഖാൻ ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ എത്തുന്നത്. ഈ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ നടി ബോളിവുഡിൽ ശ്രദ്ധിക്കപ്പടുകയും ചെയ്തിരുന്നു. മികച്ച ഒരു പിടി ചിത്രങ്ങൾ ദീപികയെ തേടി എത്തിയിരുന്നു . ഇവയെല്ലാം വൻ വിജയവുമായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിന്റെ താരറാണിയായി മാറാൻ ദീപിക പദുകോണിന് കഴിഞ്ഞു. നടിയുടേതായി സോളോ ഹിറ്റും ബോളിവുഡിലുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് ദീപിക പദുകോൺ. ലേക്ക് ഡൗണന് ശേഷം ദീപിക സിനിമയിൽ സജീവമായിട്ടുണ്ട്. ഒരുപിടി മികച്ച ചിത്രങ്ങളാണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 83 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം

  Read more about: sonam kapoor deepika padukone
  English summary
  When Sonam Kapoor Takes A Dig At Deepika Padukone And Give A Free Advice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X