സീൻ കഴിഞ്ഞാൽ പരസ്പരം മിണ്ടാത്തവർ; മത്സരിച്ചഭിനയിച്ചവരുടെ വിവാഹ ജീവിതത്തിലും സാമ്യതകൾ

ഇന്ത്യൻ സിനിമാ രം​ഗത്തെ ഒരു കാലത്തെ താരറാണിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരേ കാലഘട്ടത്തിൽ കരിയറിൽ സജീവമായ ഇരുവരും തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിലേക്കും കടന്നു. അഭിനയ മികവ്, നൃത്തത്തിലെ മികവ്, വശ്യ ഭം​ഗി, സ്ക്രീൻ പ്രസൻസ് എന്നിവയിലെല്ലാം അക്കാലത്ത് ശ്രീദേവിക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കിൽ അത് ജയപ്രദയാണ്. ശ്രീദേവിയേക്കാം ജയപ്രദയുടെ സൗന്ദര്യത്തെയാണ് പലരും അക്കാലത്ത് വാഴ്ത്തിയത്.

ശ്രീദേവി പിന്നീട് കോസ്മെറ്റിക് സർജറിയിലൂടെ മൂക്കിന് മാറ്റം വരുത്തിയ ശേഷമാണ് ജനപ്രീതി വീണ്ടും കൂടിയത്. നിരവധി സിനിമകളിൽ ശ്രീദേവിയും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമായാണ് പല സിനിമകളിലും ഇവർ എത്തിയത്. രണ്ട് പേർക്കും തുല് പ്രാധാന്യവും ഈ സിനിമകളിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഒരുമിച്ച് ഏറെക്കാലം പ്രവർത്തിച്ചിട്ടും ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നില്ല.

Sridevi  Jaya Prada

സൗഹൃദമില്ലെന്ന് മാത്രമല്ല അകൽച്ചയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീദേവിയാണ് ജയപ്രദയിൽ നിന്നും അകലം കാണിച്ചതെന്നാണ് അന്നുണ്ടായ സംസാരങ്ങൾ. മുമ്പൊരിക്കൽ ശ്രീദേവിയെക്കുറിച്ച് ജയപ്രദ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ യഥാർത്ഥ ചേച്ചിയെയും അനുജത്തിയെയും പോലെ അഭിനയിക്കും. എന്നാൽ സീനെടുത്ത് കഴിഞ്ഞാൽ ഞങ്ങൾ സംസാരിക്കുക പോലുമില്ല.

ശ്രീദേവി കസേരയെടുത്ത് എന്നിൽ നിന്നും മാറി ഇരിക്കും. ആരോടും അധികം സംസാരിക്കില്ല. ആര് മുന്നിൽ വന്നാലും കാലിൻമേൽ കാൽ കയറ്റി ഇരിക്കും. ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടില്ല. പക്ഷെ തനിക്ക് ശ്രീദേവിയുടെ പെരുമാറ്റം ഇഷ്ടമായിരുന്നില്ലെന്ന് ജയപ്രദ അന്ന് തുറന്ന് പറഞ്ഞു. നേരത്തെ ഇവർ രണ്ട് പേർക്കൊപ്പവും പ്രവർത്തിച്ച നടി കുട്ടി പത്മിനിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജയപ്രദയോ‌ട് ശ്രീദേവിക്ക് ഈ​ഗോ ഉണ്ടായിരുന്നെന്ന് അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു.

Sridevi  Jaya Prada

ശ്രീദേവി തന്നോട് സംസാരിക്കാത്ത കാര്യം ജയപ്രദ തന്നോട് പങ്കുവെക്കുമായിരുന്നെന്നും അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. ജയപ്രദ സിനിമയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. ശ്രീദേവിയുടെയും ജയപ്രദയുടെയും വ്യക്തി ജീവിതവും ഒരേ പോലെ വാർത്തകളിൽ ഇടം പിടിച്ചതാണ്.

നിർമാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം ചെയ്തത്. ബോണിയുടെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവി ഇദ്ദേഹവുമായി അടുക്കുന്നത്. ശ്രീദേവി ​ഗർഭിണിയായതോടെ ആദ്യ ഭാര്യ ബന്ധം പിരിഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. മറുവശത്ത് നിർമാതാവ് ശ്രീകാന്ത് നഹാതെയെയാണ് ജയപ്രദ വിവാഹം ചെയ്തത്.

ഇദ്ദേഹവും നേരത്തെ വിവാഹിതനാണ്. എന്നാൽ ബോണി കപൂറിനെ പോലെ ആദ്യ ഭാര്യയുമായി പിരിഞ്ഞ ശേഷമല്ല ശ്രീകാന്ത് നഹ്ത ജയപ്രദയെ വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധം നിലനിൽക്കെ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാകാൻ ജയപ്രദ തയ്യാറായി.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X