twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളുടെ ഡാൻസിന് നൽകുന്ന ശ്രദ്ധ എന്റെ കാര്യത്തിലില്ല; ശ്രീദേവി പിണങ്ങി നിന്നത് ഒരു വർഷം

    |

    ബോളിവുഡിൽ പകരം വെക്കാനില്ലാത്ത രണ്ട് നായിക നടിമാർ ആയിരുന്നു മാധുരി ദീക്ഷിതും ശ്രീദേവിയും. വശ്യമായ നൃത്തച്ചുവടുകളാൽ മാധുരി ആരാധക ഹൃദയം കീഴടക്കിയപ്പോൾ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത് ശ്രീദേവി ഉയരങ്ങൾ കീഴടക്കി. മാധുരിയുടെയും ശ്രീദേവിയുടെയും സൗന്ദര്യത്തെ പാടിപ്പുകഴ്ത്തിയ ഒരു കാലവും ഉണ്ടായിരുന്നു. പാട്ടിനും ഡാൻസിനും ഒരുപാട് പ്രാധാന്യം സിനിമകളിൽ ഉണ്ടായിരുന്ന കാലത്താണ് ഇരുവരും നായികമാരായി തിളങ്ങിയത്.

    Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

    അഭിനയത്തിൽ ശ്രീദേവിയെ വെല്ലാൻ ആരുമില്ലെങ്കിൽ...

    അതിനാൽ ഇരുവരുടെയും ഐക്കണിക്ക് ​ഗാനരം​ഗങ്ങളും അക്കാലഘട്ടത്തിൽ പുറത്തിറങ്ങി. അഭിനയത്തിൽ ശ്രീദേവിയെ വെല്ലാൻ ആരുമില്ലെങ്കിൽ മാധുരിയേക്കാളും നന്നായി നൃത്തം ചെയ്യുന്ന മറ്റൊരു നടി ഇല്ലെന്ന് ആരാധകർ പറയുന്നു. മുമ്പൊരിക്കൽ അന്തരിച്ച ഡാൻസ് കൊറിയോ​ഗ്രാഫർ സരോജ് ഖാനുമായി ശ്രീദേവി മാധുരി ദീക്ഷിതിന്റെ പേരിൽ പിണങ്ങിയിരുന്നു.

    അത്ര ശ്രദ്ധ തന്റെ നൃത്തത്തിന് നൽകുന്നില്ലെന്നാണ് ശ്രീദേവി

    Also Read: അച്ഛന് ​ഗുരുതരമായിരുന്നു; മമ്മൂക്കയുടെ ആ മെസേജ് മറക്കില്ല; ലാൽ അങ്കിളേക്കാളും അടുപ്പം അദ്ദഹവുമായെന്ന് നിരഞ്ജ്Also Read: അച്ഛന് ​ഗുരുതരമായിരുന്നു; മമ്മൂക്കയുടെ ആ മെസേജ് മറക്കില്ല; ലാൽ അങ്കിളേക്കാളും അടുപ്പം അദ്ദഹവുമായെന്ന് നിരഞ്ജ്

    മാധുരി ദീക്ഷിതിന്റെ ധക്ക് ധക്ക് എന്ന ​ഗാനം ഇന്ത്യൻ സിനിമയിൽ തരം​ഗമായി നിലനിന്ന കാലഘട്ടത്തിലായിരുന്നു ഇത്. ചാന്ദ് കാ തുക്ഡ എന്ന സിനിമയിലെ ​ഗാനത്തിന് കൊറിയോ​ഗ്രഫി ചെയ്യാൻ ശ്രീദേവി സരോജ് ഖാനെ ക്ഷണിച്ചു.

    എന്നാൽ സരോജ് ഖാന്റെ കൊറിയോ​ഗ്രഫി ശ്രീദേവിക്ക് ഇഷ്ടമായില്ല. മാധുരി ദീക്ഷിതിന്റെ നൃത്തച്ചുവടുകൾക്ക് കൊടുക്കുന്ന അത്ര ശ്രദ്ധ തന്റെ നൃത്തത്തിന് നൽകുന്നില്ലെന്നാണ് ശ്രീദേവി. സരോജ് ഖാൻ തന്നെയാണ് ശ്രീദേവി ദ എറ്റേണൽ ​ഗോഡസ് പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

    എന്ന സിനിമയിലെ ​ഗാനങ്ങൾ മോശമായിരുന്നു

    മാധുരിയുടെ ധക്ക് ധക്ക് എന്ന ​ഗാനത്തിലെ ചില രം​ഗങ്ങൾ ശ്രീദേവി കണ്ടെന്ന് തോന്നുന്നു. ഇതേ ശ്രദ്ധ തന്റെ ​ഗാനങ്ങൾക്ക് നൽകുന്നില്ലെന്ന് അവൾ പറഞ്ഞു. എന്നാൽ അതിനോട് ഞാൻ വിയോജിച്ചു. ചാന്ദ് കാ തുക്ഡാ എന്ന സിനിമയിലെ ​ഗാനങ്ങൾ മോശമായിരുന്നു. ഇതിൽ നിന്നും നല്ല ​ചുവടുകൾ ഉണ്ടാക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.

    എന്നെ വിശ്വാസമില്ലാത്ത സ്ഥിതിക്ക് ഇനി ഞാൻ നിങ്ങളുടെ ഒപ്പം പ്രവർത്തിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. കുറച്ച് നാൾ ഞങ്ങൾ തമ്മിൽ അകന്നു, പുസ്തകത്തിൽ സരോജ് ഖാൻ എഴുതിയങ്ങനെ.

    ഒരു വർഷത്തിനുള്ളിൽ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചു

    എന്നാൽ അന്ന് ഈ ആരോപണങ്ങളെ ശ്രീദേവി നിഷേധിക്കുകയാണുണ്ടായത്. സംവിധായകനുമായുള്ള പ്രശ്നം മൂലമാണ് ആ സിനിമയിൽ നിന്ന് സരോജ് ഖാൻ മാറിയതെന്നായിരുന്നു ശ്രീദേവിയുടെ വാദം. സരോജ് ഖാന് ഒരു അവസരം കൂടി നൽകാമെന്ന് താൻ സംവിധായകനോട് പറഞ്ഞു.

    അവർ എന്നിട്ടും എന്തിനാണ് എനിക്കെതിരെ സംസാരിച്ചതെന്ന് അറിയില്ലെന്നും ശ്രീദേവി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചു, ശ്രീദേവി സരോജ് ഖാനെ ഫോണിൽ വിളിച്ചു. നേരിട്ട് കണ്ട ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു. തങ്ങൾക്ക് പരസ്പരം ഒരുപാട് മിസ് ചെയ്തിരുന്നു എന്നും അന്ന് സരോജ് ഖാൻ വ്യക്തമാക്കി.

    ശ്രീദേവി ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു

    2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടലിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി. വിടപറഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ശ്രീദേവി ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ശ്രീദേവിയുടെ മകളായ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവ നായിക നടിയാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് വരാനെരുങ്ങുന്നു. ശ്രീദേവിയുടെ മരണം സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടം ആണെന്ന് ആരാധകർ പറയുന്നു.

    Read more about: sridevi
    English summary
    When Sridevi And Saroj Khan Had Issues Because Of Madhuri Dixit's Dance; Here Is What Happened
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X