ശ്രീദേവി നിരസിച്ചത് നന്നായി; പരിഹസിച്ച് രാജമൗലി; നടി നൽകിയ മറുപടി; അന്ന് സംഭവിച്ചത്

ഇന്ത്യൻ സിനിമയിൽ ശ്രീദേവിക്ക് ലഭിച്ചത് പോലെ സൂപ്പർ ഹിറ്റ് സിനിമകളിൽ അവസരം ലഭിച്ച നായിക നടിമാർ വിരളമാണ്. കഴിവുള്ള പല നടിമാർ വന്നെങ്കിലും ഇവരുടെ കരിയർ ​ഗ്രാഫിന് അധികകാലം താരത്തിളക്കം ഉണ്ടായില്ല. അവിടെയാണ് ശ്രീദേവി വ്യത്യസ്തയായത്. സൂപ്പർസ്റ്റാറുകളായ നടൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ശ്രീദേവിക്ക് ലഭിച്ചു. താരമൂല്യം കുതിച്ചുയർന്ന ശ്രീദേവി ലേഡി സൂപ്പർസ്റ്റാറായി അന്ന് അറിയപ്പെട്ടു. ഇന്ത്യയിൽ‌ ആദ്യമായി ഈ ഖ്യാതി നേടുന്ന നടി ശ്രീദേവിയാണ്.

ചാന്ദ്നി, നാ​ഗിന, ലംഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ സിനിമകൾ ഇന്നും ശ്രീദേവിയുടെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ശ്രീദേവി നിരസിച്ച സിനിമകൾ നിരവധിയാണ്. ഇവയിൽ ചിലത് ​ഹിറ്റായപ്പോൾ ചിലത് പരാജയപ്പെട്ടു. എന്നാൽ ബാഹുബലി എന്ന സിനിമ ശ്രീദേവിക്ക് നഷ്ടപ്പെട്ടത് ആരാധകരെ ഒന്നടങ്കം നിരാശരാക്കി. ശ്രീദേവിക്ക് പകരം നടി രമ്യ കൃഷ്ണനാണ് ബാഹുബലിയിലെ രാജമാത കഥാപാത്രം ചെയ്തത്. താരം ഈ സിനിമ നിരസിച്ചതിനെക്കുറിച്ച് അന്ന് പല അഭ്യൂഹങ്ങളും വന്നിരുന്നു.

Sridevi, Baahubali

ഇതിനിടെ രാജമൗലി നടത്തിയ പരാമർശം വിവാദമായി. ശ്രീദേവിയെ ബാഹുബലിയിലേക്ക് പരി​ഗണിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞ രാജമൗലി നടി സിനിമ നിരസിച്ചതിന് നന്ദിയും പറഞ്ഞു. ശ്രീദേവി വലിയ പ്രതിഫലം ആവശ്യപ്പെട്ടെന്നും മറ്റ് നിബന്ധനകൾ വെച്ചെന്നും രാജമൗലി ആരോപിച്ചു. ശ്രീദേവിയെയും ബോണി കപൂറിനെയും ഈ പരാമർശം ചൊടിപ്പിച്ചു. തന്റെ നീരസം ശ്രീദേവി പ്രകടിപ്പിക്കുകയും ചെയ്തു.

രാജമൗലി ഇങ്ങനെ പറയുമെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ പ്രത്യേക ആവശ്യങ്ങൾ ഉന്നയിക്കുന്ന ആളല്ല. ബാഹുബലിയിൽ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. അതെന്തിനാണ് ഇപ്പോൾ സംസാരിക്കുന്നത്. ഞാൻ നിരസിച്ച ഒരുപാട് സിനിമകളുണ്ട്. അവയെക്കുറിച്ച് പിന്നീട് സംസാരിക്കുന്നത് ശരിയല്ലെന്ന് കരുതുന്നെന്നും അന്ന് ശ്രീദേവി പറഞ്ഞു.

Sridevi, Baahubali

രാജമൗലിയുടെ കുറ്റപ്പെടുത്തൽ അന്ന് വലിയ ചർച്ചയായി. ഇതോടെ സംഭവത്തിൽ ഇദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആരുടെ ഭാ​ഗം വിശ്വസിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. പക്ഷെ ഈ വിഷയം ഞാൻ പൊതുവിടത്തിൽ സംസാരിക്കാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. തനിക്കതിൽ ഖേദം ഉണ്ടെന്നാണ് രാജമൗലി നൽകിയ വിശദീകരണം.

അതേസമയം ബാഹബലി കണ്ട പ്രേക്ഷകർ രമ്യ കൃഷ്ണന് പകരം രാജമാതയായി മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. അത്രമാത്രം മികച്ച രീതിയിൽ രാജമാതയെ രമ്യ കൃഷ്ണൻ അവതരിപ്പിച്ചു. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന, റാണ ദ​ഗുബതി തുടങ്ങിയവർ ആയിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ഇന്ത്യൻ ജനതയെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണവാർത്ത. ദുബായിലെ ഹോട്ടൽമുറിയിൽ ബാത്ത്ടബ്ബിൽ വീണാണ് ശ്രീദേവി മരിച്ചത്.

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുൻനിര നായിക നടിയാണ്. ഇളയമകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനിരിക്കുന്നു. ശ്രീദേവിയെ പോലെ കരിയറിൽ സൂപ്പർതാരമാകാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല ഭാഷകളിലും ശ്രീദേവിക്ക് ആരാധകർ ഉണ്ടായിരുന്നു. ഈ ഭാഷകളിലെല്ലാം ശ്രീദേവി ഡബും ചെയ്തു. എന്നാൽ ജാൻവിക്ക് ബോളിവുഡിനപ്പുറത്ത് തന്റെ സാന്നിധ്യം അറിയിക്കാനായിട്ടില്ല.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X