ആ നടി തന്നെ കടത്തി വെട്ടും; ആശങ്കപ്പെട്ട ശ്രീദേവി നടിയോട് ചെയ്തത്; ലേഡി സൂപ്പർസ്റ്റാറിന്റെ മറ്റൊരു മുഖം

ശ്രീദേവിക്ക് സിനിമാ ലോകത്തുള്ള വിശേഷണങ്ങൾ ഏറെയാണ്. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ, അഭിനയമികവും വശ്യമായ സൗന്ദര്യവും ഒരുപോലെ ലഭിച്ച നടി തുടങ്ങിയ ഏവർക്കും ശ്രീദേവിയെന്ന നടി പ്രിയങ്കരിയാണ്. എന്നാൽ ബി​ഗ് സ്ക്രീനിലെ വിസ്മയമായ ശ്രീദേവി ജീവിതത്തിൽ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് പല വാദങ്ങളുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു നടിക്ക്.

വർഷങ്ങൾ നീണ്ട കരിയറിൽ നടി ഒരിക്കൽ പോലും ജേർണലിസ്റ്റുകളോട് മനസ് തുറന്ന് സംസാരിച്ചിട്ടില്ല. ശ്രീദേവിയുടെ ഉൾവലിഞ്ഞ പ്രകൃതത്തെക്കുറിച്ച് പ്രമുഖ ഫിലിം ജേർണലിസ്റ്റ് രാജീവ് മസന്ദ് അടുത്തിടെ സംസാരിച്ചിട്ടുണ്ട്. മാത്രമല്ല നമ്പർ വൺ നായിക നടിയായെങ്കിലും തന്റേതായ അപകർഷകതാ ബോധവും
ഈ​ഗോകളും ശ്രീദേവിക്കുണ്ടായിരുന്നു.

Sridevi

മാധുരി ദീക്ഷിതിന്റെ ധക്ക് ധക്ക് കർനാ ല​ഗാ എന്ന ​ഗാനരം​ഗം ഹിറ്റായതോടെ കൊറിയോ​ഗ്രാഫറായ സരോജ് ഖാനോട് പിണങ്ങിയ താരമാണ് ശ്രീദേവി. മാധുരി ദീക്ഷിതിന്റേത് പോലെ മികച്ച നൃത്തച്ചുവടുകൾ തനിക്ക് തരുന്നില്ലെന്നായിരുന്നു ശ്രീദേവിയുടെ പരാതി. ഒരു വർഷത്തിന് ശേഷമാണ് ഈ പിണക്കം അവസാനിച്ചത്. നായിക നടിമാർ തമ്മിൽ‌ വഴക്കും അകൽച്ചയും പതിവായ കാലഘട്ടത്തിലാണ് ശ്രീദേവി കരിയറിൽ സജീവമായത്.

തന്റെ സ്ഥാനം മറ്റൊരു നടി തട്ടിയെടുക്കുമോ എന്ന ഭയം അക്കാലത്ത് മിക്ക നടിമാർക്കും ഉണ്ടായിരുന്നു. ശ്രീദേവിയെയും ഇത്തരം ചിന്തകൾ ഒരു ഘട്ടത്തിൽ ബാധിച്ചിട്ടുണ്ട്. താൻ നായികയാകുന്ന സിനിമയിൽ മറ്റൊരു നടിക്ക് പ്രാധാന്യം ലഭിക്കാൻ ഒരിക്കലും ശ്രീദേവി അനുവദിച്ചില്ല. മാത്രമല്ല പെർഫോമൻസിൽ തന്നെ കടത്തി വെട്ടും എന്ന് തോന്നിയപ്പോൾ ഒരു പ്രമുഖ നടിയുടെ സീനുകൾ വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടാനും ശ്രീദേവി മടിച്ചില്ല.

Sridevi

​ഗുംരാഹ് എന്ന സിനിമയ്ക്കിടെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. 1993 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ശ്രീദേവി, സഞ്ജയ് ദത്ത് എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. നടി റീമ ല​ഗൂനും ഒരു വേഷം ചെയ്തിരുന്നു. ശ്രീദേവിയുടെ അമ്മയുടെ വേഷമാണ് റീമ സിനിമയിൽ ചെയ്തത്. മികച്ച പ്രകടനം നടി ഈ ചിത്രത്തിൽ കാഴ്ച വെച്ചു. സിനിമ റിലീസിന് മുമ്പേ കണ്ടപ്പോൾ തന്നെക്കാൾ പ്രാധാന്യം റീമയുടെ കഥാപാത്രത്തിനാണെന്ന് ശ്രീദേവിക്ക് തോന്നി.

ഇതിൽ ആശങ്ക തോന്നിയ ശ്രീദേവി സിനിമയുടെ അണിയറ പ്രവർത്തകരുമായി സംസാരിച്ചു. നായികയും സൂപ്പർ താരവും ആയതിനാൽ നടിയുടെ ആവശ്യത്തിന് ഇവർ വഴങ്ങി. റീമ തിളങ്ങിയ പല സീനുകളും കട്ട് ചെയ്ത് കളഞ്ഞു. സിനിമ കണ്ടപ്പോൾ തന്റെ സീനുകൾ നീക്കിയെന്ന് റീമ മനസ്സിലാക്കി. എന്നാൽ ഇവർ മൗനം പാലിച്ചു.

ശ്രീദേവിയുടെ അപകർഷകതാ ബോധത്തെക്കുറിച്ച് മുമ്പൊരിക്കൽ നടി കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ഒരുപാട് ഇൻസെക്യൂരികളുള്ള നടിയായിരുന്നു അവർ. ലണ്ടനിൽ പോയി ഒന്നിലേറെ തവണ പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. മം ആണ് ശ്രീദേവിയുടെ അവസാന സിനിമ. 2018 ലാണ് നടി ലോകത്തോട് വിടപറഞ്ഞത്.

ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയതായിരുന്നു നടി. ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അഭിനയ രം​ഗത്ത് സജീവമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനിരിക്കുന്നു. അണിയറയിൽ ഒരുങ്ങുന്ന ആർക്കീസ് ആണ് ഖുശിയുടെ ആദ്യ സിനിമ.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X