For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം തുറന്ന് കാണിച്ചാല്‍ ഒന്നാമതാവുമോ? സെക്സ് സൈറൺ അല്ലേന്ന് ചോദിച്ചവർക്ക് ശ്രീദേവി നല്‍കിയ മറുപടി

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരസുന്ദരിയായിരുന്നു ശ്രീദേവി. അക്കാലത്തെ ആദ്യ ലേഡീ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികയും ശ്രീദേവിയായിരുന്നു. അവസാനം അഭിനയിച്ച സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി കൊണ്ടാണ്.

  ഇപ്പോഴും ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളും കഥകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത് പതിവാണ്. ഇടക്കാലത്ത് നടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ആരോപണം വന്നിരുന്നു. ചിലര്‍ നടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത നടിയെ കുറിച്ചുള്ള കഥകളാണ് വൈറലാവുന്നത്.

  Also Read: കുഞ്ഞിനെ ദത്തെടുക്കാൻ നോക്കി, ഐവിഎഫി ലൂടെ മകള്‍ക്ക് ജന്മം കൊടുക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി രേവതി

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. ശരീരം കൂടുതലായും പുറത്ത് കാണിക്കുന്നതിനെ കുറിച്ച് ചോദിച്ച് വന്ന റിപ്പോര്‍ട്ടര്‍ക്ക് മുഖത്തടിക്കുന്നത് പോലെയുള്ള മറുപടിയാണ് ശ്രീദേവി നല്‍കിയത്. 'മറ്റുള്ളവരെ അപേക്ഷിച്ച് ശരീരം കൂടുതല്‍ കാണിക്കുന്നവര്‍ ഒന്നാമതായിരിക്കുമെന്നാണോ', എന്ന് ശ്രീദേവി തിരിച്ച് ചോദിച്ചു. പിന്നാലെ ഹിന്ദി സിനിമയിലെ സെക്‌സ് സൈറണ്‍ എന്ന താങ്ങളുടെ പ്രതിഛായയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്നും ചോദ്യം വന്നു.

  Also Read: ഭര്‍ത്താവിന്റെ വീട്ടുകാര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ പോവില്ല; അഭിനയം ഉപേക്ഷിക്കാനും തയ്യാറാണെന്ന് നടി അമൃത വര്‍ണൻ

  'അതെനിക്ക് വളരെ മോശമായി തോന്നുന്നു. ഒരു സിനിമയില്‍ ഞാന്‍ എത്ര സുന്ദരിയാണെന്ന് ആളുകള്‍ വന്ന് എന്നോട് പറയുമ്പോള്‍ എനിക്കൊന്നും പ്രതികരിക്കാനില്ല. പക്ഷേ ഞാന്‍ നന്നായി അഭിനയിച്ചു എന്ന് ആളുകള്‍ പറയുമ്പോള്‍ അതിലെനിക്ക് അഭിമാനമാണ് തോന്നുന്നതെന്ന്', ശ്രീദേവി പറയുന്നു.

  ഇനി അഥവ പലതും വെളിപ്പെടുത്തുന്നവര്‍ ഒന്നാമത് എത്തണം. സാരി ഉടുത്ത് വരുന്ന ഞാന്‍ സെക്‌സി ആണെന്ന് തോന്നുന്നത് എന്ത് കൊണ്ടാണ്. അങ്ങനെയെങ്കില്‍ പലതും വെളിപ്പെടുത്തി വരാറുള്ള പെണ്‍കുട്ടികളെ ഒന്നും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേന്ന് ശ്രീദേവി ചോദിക്കുന്നു.

  'എന്റെ ദൗര്‍ഭാഗ്യം ഹിന്ദിയിലെ ആദ്യ സിനിമയായ ഹിമ്മത്‌വാല വാണിജ്യമായി വലിയ വിജയം നേടിയതാണെന്ന് ശ്രീദേവി പറയുന്നു. സദ്മ എന്ന ചിത്രത്തില്‍ ക്യാരക്ടര്‍ റോള്‍ ചെയ്‌തെങ്കിലും ആ ചിത്രം പരാജയപ്പെട്ടു. അതുകൊണ്ട് ആളുകള്‍ എന്നെ ഗ്ലാമര്‍ വേഷങ്ങല്‍ ചെയ്യാന്‍ വേണ്ടി മാത്രം കാസ്റ്റ് ചെയ്ത് തുടങ്ങി. എന്നാല്‍ ഞാന്‍ അഭിനയിക്കാന്‍ കഴിയുന്ന ആളാണെന്ന് അവരെ എല്ലാവരെയും തെളിയിക്കാന്‍ പോവുകയാണ്. ഗ്ലാമറാണ് പ്രധാനമെന്നും അതില്‍ അശ്ലീലതയൊന്നുമില്ലെന്നും പിന്നീട് ഞാന്‍ മനസിലാക്കി.

  ശരീര തുറന്ന് കാണിക്കുന്ന രംഗങ്ങള്‍ ചെയ്യുന്നതിനെ പറ്റി ഇപ്പോള്‍ ചോദിക്കാനേ പാടില്ലാത്ത കാര്യമാണ്. മേക്കപ്പ് ഇല്ലാതെയുള്ള ആര്‍ട്ട് സിനിമകള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ കരയുന്ന കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇതുവരെ കലാകാരി എന്ന നിലയില്‍ എനിക്ക് തൃപ്തി ലഭിച്ചിട്ടില്ല. ചലോ എന്ന് പറയാന്‍ പറ്റുന്നൊരു വേഷം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ലെന്നും ശ്രീദേവി', അന്ന് പറഞ്ഞു.

  കുറേ കാലം സിനിമകളില്‍ നിന്നും മാറി നിന്നതിന് ശേഷം ശ്രീദേവി ഗംഭീര തിരിച്ച് വരവ് നടത്തി. അമ്മ വേഷത്തിലും അഭിനയ പ്രധാന്യമുള്ള റോളുകളിലുമൊക്കെ നടി അഭിനയിച്ച് തുടങ്ങി. അങ്ങനെ വീണ്ടും മുന്‍നിരയിലേക്ക് ഉയര്‍ന്ന് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടുണ്ടാവുന്നത്. ഒരു കല്യാണത്തിന് ദുബായിലേക്ക് പോയ ശ്രീദേവിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  English summary
  When Sridevi Opens Up People Started Casting Her In Glamour Roles After Sadma Fails. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X