ഇംഗിതത്തിന് വഴങ്ങിയില്ല, കാലിലൂടെ ജീപ്പ് കയറ്റിയ നായകന്‍; തനിക്കും ദുരനുഭവങ്ങളുണ്ടെന്ന് ശ്രീദേവി

By Desk

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ നിറഞ്ഞു നിന്ന നായിക. തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം ഇന്ത്യന്‍ സിനിമയെ കൈ വെള്ളയിലെടുത്തവര്‍. ബാലതാരമായി സിനിമയിലെത്തി, പിന്നീട് സൂപ്പര്‍ നായികയായി വളരുകയായിരുന്നു ശ്രീദേവി.

തന്റെ കാലത്തെ ഏറ്റവും വലിയ നായികയായിരുന്ന ശ്രീദേവി പുരുഷ താരങ്ങളേക്കാള്‍ പ്രതിഫലവും വാങ്ങിയിരുന്നു. വിവാഹത്തോടെയാണ് ശ്രീദേവി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എന്നാല്‍ നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ മടങ്ങിയെത്തി. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ തിരിച്ചുവരവ്. ചിത്രം വലിയ വിജയവുമായി.

Sridevi

തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് കരിയറിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സജീവമായി മാറുന്നതിനിടെയായിരുന്നു ഞെട്ടിച്ചുകൊണ്ട് ശ്രീദേവി മരണപ്പെടുന്നത്. ബോളിവുഡിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല ആ വേര്‍പാട്. ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയായിരുന്നു ശ്രീദേവി. എന്നിട്ടും ശ്രീദേവിയ്ക്ക് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതും വസ്തുതയാണ്.

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ശ്രീദേവി തന്നെ തുറന്നു പറയുകയുണ്ടായി. തനിക്ക് മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ താനും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് ശ്രീദേവി പറഞ്ഞത്. പിന്നാലെ നടനില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കിടുന്നുണ്ട്.

ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ അതിലെ നായകന്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. എന്നാല്‍ അയാളുടെ ശ്രമങ്ങളെയെല്ലാം താന്‍ അവഗണിക്കുകയും അയാളുടെ ആവശ്യങ്ങളെ നിരസിക്കുകയും ചെയ്തു. ഇതോടെ ഹീറോയ്ക്ക് ദേഷ്യം വന്നു. സിനിമയിലെ ഒരു രംഗത്തില്‍ താന്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ നായകന്‍ ജീപ്പില്‍ പിന്തുടരുന്നുണ്ട്. ഈ രംഗം അഭിനയിക്കുന്നതിനിടെ നടന്‍ ബോധപൂര്‍വ്വം തന്നെ തന്റെ കാലിന് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയെന്നാണ് ശ്രീദേവി പറയുന്നത്.

Sridevi

ശ്രീദേവിയുടെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ശ്രീദേവിയെ പോലൊരു താരത്തിന് വരെ ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ ഇന്നലെ വന്ന, സിനിമാ ബന്ധങ്ങളില്ലാത്ത സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തന്റെ കരിയറില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതിന് പിന്നാലെയായിരുന്നു ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24 നായിരുന്നു താരം മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. ദുബായില്‍ ഒരു കല്യാണത്തിന് എത്തിയതായിരുന്നു ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡിനെ ഇളക്കി മറിച്ച വിവാദമായിരുന്നു ശ്രീദേവിയുടെ മരണം. തന്റെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കവെയാണ് ശ്രീദേവി മരണപ്പെടുന്നത്. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ രണ്ടാമത്തെ മകള്‍ ഖുഷി കപൂറും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X