For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചുംബന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തു'; സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയിലെ അനശ്വര നായികയായ ശ്രീദേവിയുടെ വേർപാട് സിനിമാ രംഗത്തെ കനത്ത നഷ്ടമായി തുടരുകയാണ് ഇപ്പോഴും. ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ ശ്രീദേവി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായിക ആയെത്തി.

  ചാന്ദ്നി, ലമ്ഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയവ നടിയുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ചിലത് മാത്രമാണ്. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ച ശ്രീദേവി പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നു. പിന്നീട് ബോളിവുഡിലേക്ക് നടി ചുവടു മാറി.

  കൊമേഴ്ഷ്യൽ സിനിമകളിൽ വന്നു പോവുന്ന നായികയല്ലാതെ തന്റേതായ ഒരിടം കണ്ടെത്താൻ ശ്രീദേവിക്ക് കഴിഞ്ഞു. സിനിമകളിൽ തുടരെ അഭിനയിക്കുമ്പോഴും ചില ചട്ടങ്ങൾ ശ്രീദേവിക്ക് ഉണ്ടായിരുന്നു. ഒരു സിനിമയിലും ചുംബന രംഗത്തിൽ അഭിനയിക്കില്ല എന്നതായിരുന്നു ഇതിലൊന്ന്.

  എന്നാൽ മുമ്പൊരിക്കൽ ശ്രീദേവിക്ക് പകരം ഡ്യൂപ്പിനെ വെച്ച് ചുംബന രംഗം ചിത്രീകരിച്ചിരുന്നു. ഇത് കണ്ട ശ്രീദേവിയുടെ മാതാപിതാക്കൾക്ക് വിഷമമാവുകയും നടി സിനിമയുടെ അണിയറ പ്രവർത്തകരെ വിമർശിക്കുകയും ചെയ്തിരുന്നു. ഗുരു എന്ന സിനിമയിലായിരുന്നു ഈ സംഭവം. 1992 ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ നടി ഇതേപറ്റി സംസാരിക്കുകയും ചെയ്തു.

  Also Read: നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്, പക്ഷെ അതുകൊണ്ട് ജീവിതം തീരില്ല; തേപ്പിനെക്കുറിച്ച് ദിവ്യ പിള്ള

  'ജോഷിലയിൽ സണ്ണിയെ ചുംബിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ശേഖർ കപൂർ എന്നോട് ചോദിച്ചു. എനിക്കത് നാണക്കേടായി തോന്നുമെന്ന് പറഞ്ഞപ്പോൾ ശരി വിഷമിക്കേണ്ട, ഞങ്ങൾ അത് ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഗുരുവിലെ ചുംബന രംഗം ഒരു പേടിസ്വപ്നമായിരുന്നു. ഇതിനനുവദിക്കില്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളുടെ ചുണ്ടുകൾ വെച്ച് അത് ചിത്രീകരിച്ചു'

  Also Read: ഞങ്ങള്‍ പ്രണയിക്കുന്നു, കല്യാണം കഴിച്ച് അജിത്തിനേയും ശാലിനിയേയും പോലെ ജീവിക്കും; ചിമ്പുവും ഹന്‍സികയും

  'എന്റെ മാതാപിതാക്കൾ ആ സിനിമ കാണുകയും വിഷമിക്കുകയും ചെയ്തു. ഞാനാണ് ആ ചുംബനം രംഗം ചെയ്തതെന്ന് സംവിധായകൻ പറയുകയും ചെയ്തു. സിനിമാ മേഖലയിലെ എന്റെ ഏറ്റവും മോശം അനുഭവമായിരുന്നു അത്. എനിക്കറിയാത്ത ഒരാളെ എന്തിനാണ് ചുംബിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവർ ചെയ്യുമായിരിക്കും. പക്ഷെ എനിക്ക് പറ്റില്ല. ബലാത്സംഗ സീനുകളും തലവേദനയാണ്. എന്നിട്ടും ചിലത് എനിക്ക് ചെയ്യേണ്ടി വന്നു. കാരണം എല്ലാ നായികമാർക്കും ഇതെല്ലാം ചെയ്യേണ്ടി വരും,' ശ്രീദേവി പറഞ്ഞു.

  Also Read:വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ; ഭാര്യയെ സഹായിക്കുന്ന റാഫിയെ ട്രോളി സീരിയല്‍ താരം

  2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നടിയെ. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്. വീഴ്ചയിൽ ശ്രീദേവിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. വർഷങ്ങൾക്കിപ്പുറവും ഈ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. നടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുൾപ്പെടെ വ്യക്തതക്കുറവുണ്ടെന്നാണ് ആരോപണം.

  ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിൽ മുൻനിര താരമാണ്. ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ശ്രീദേവിയുടെ ഇളയ മകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

  Read more about: sridevi
  English summary
  when sridevi's parents upset after watching her kissing scene in movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X