നിറപ്പകിട്ടുള്ള സാരികൾക്ക് പകരം ശ്രീദേവിക്ക് വെള്ള സാരി കൊടുത്തപ്പോൾ; ഹിറ്റ് സിനിമയ്ക്ക് പിന്നിൽ

ഇന്ത്യൻ സിനിമാ രം​ഗം എന്നും അഭിമാനത്തോടെ ഓർക്കുന്ന നടിയാണ് ശ്രീദേവി. അന്നും ഇന്നും ശ്രീദേവിക്ക് ആരാധകരുടെ മനസിൽ സ്ഥാനമുണ്ട്. മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ശ്രീദേവി എന്ന അതുല്യ പ്രതിഭ ഇന്നും സിനിമാ ലോകത്ത് ചർച്ചയാകുന്നു. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ശ്രീദേവി ചെയ്തിട്ടുണ്ട്. ​ഗ്ലാമർ, കോമഡിയും വൈകാരിക രം​ഗങ്ങളും ഒരേ പോലെ വഴങ്ങുന്ന അഭിനയ മികവ് തുടങ്ങിയവയെല്ലാം ശ്രീദേവിയുടെ കരിയറിനെ ഉയരങ്ങളിലെത്തിച്ചു.

എൺപതുകളിലും തൊണ്ണൂറുകളിലും ശ്രീദേവിയുണ്ടാക്കിയ തരം​ഗം ചെറുതല്ല. സൂപ്പർതാരങ്ങളായ നടൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കാനുള്ള താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. ശ്രീദേവിയെ പ്രധാന കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ തയ്യാറായി ഫിലിം മേക്കേർസ് മുന്നോട്ട് വന്നു.

Sridevi

ശ്രീദേവി ചെയ്ത സിനിമകളിലെ ക്യാരക്ടർ ലുക്കുകളിൽ പലതും ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു. ചാന്ദ്നി, നാ​ഗിൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. സിനിമകളിലെ തന്റെ മേക്കപ്പിലും കോസ്റ്റ്യൂമിലുമെല്ലാം വലിയ ശ്രദ്ധ ശ്രീദേവി നൽകിയിട്ടുണ്ട്. ചാന്ദ്നി എന്ന സിനിമയിൽ ശ്രീദേവി ധരിച്ച വെള്ള സാരി അന്ന് സെൻസേഷനായി മാറി. എന്നാൽ വെള്ള നിറമുള്ള സാരികൾ ചാന്ദ്നിയിൽ ധരിക്കുന്നതിനോട് ശ്രീദേവിക്ക് താൽപര്യമില്ലായിരുന്നു.

നിറപ്പകിട്ടുള്ള സാരികൾ വേണമെന്നായിരുന്നു ശ്രീദേവിക്ക്. സംവിധായകൻ യാഷ് ചോപ്രയോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ വെള്ള സാരിയാണ് അനുയോജ്യമെന്ന് ഇദ്ദേഹം ശ്രീദേവിയെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. മുമ്പൊരിക്കൽ യാഷ് ചോപ്ര തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇദ്ദേഹം പറഞ്ഞത് പോലെ വെള്ള സാരി ധരിച്ചെത്തിയ ശ്രീദേവി പ്രേക്ഷക പ്രീതി നേടി. 1989 ലാണ് ചാന്ദ്നി റിലീസ് ചെയ്യുന്നത്. സിനിമ വൻ ഹിറ്റായി.

Sridevi

ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും താൻ ഭം​ഗിയോടെയിരിക്കണമെന്ന് ശ്രീദേവിക്ക് നിർബന്ധമുണ്ടായിരുന്നു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തിയപ്പോൾ വലിയ മേക്കോവർ ശ്രീദേവിക്ക് സംഭവിച്ചു. കടുത്ത ഡയറ്റിം​ഗിലുമായിരുന്നു ശ്രീദേവി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഭക്ഷണത്തിൽ നിന്നും ശ്രീദേവി ഉപ്പ് പാടേ ഒഴിവാക്കി. ഇത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് നടി കരുതി.

കടുത്ത ഡയറ്റിം​ഗ് കാരണം ഒരിക്കൽ ഷൂ‌ട്ടിം​ഗിനിടെ ശ്രീദേവി തലകറങ്ങി വീണതിനെക്കുറിച്ച് നാ​ഗാർജുനയും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബോണി കപൂർ വെളിപ്പെടുത്തി. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു ശ്രീദേവി.

മരണ ശേഷം പല അഭ്യൂഹങ്ങളും ഉയർന്ന് വന്നു. ആരോ​ഗ്യവതിയായ ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചു എന്ന് പറയുന്നത് വിശ്വാസ്യ യോ​ഗ്യമല്ലെന്നാണ് ഉയർന്ന വന്ന ആരോപണം. കുറച്ച് നാളുകൾക്ക് ശേഷമാണ് മരണം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചത്.

ശ്രീദേവിയുടെ മകളായ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവ നടിയാണ്. ശ്രീദേവി മരിച്ച അതേ വർഷമാണ് ജാൻവി സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. ഇളയ മകളാണ് ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ആർക്കീസ് എന് സിനിമയിലൂടെയാണ് ഖുശി കപൂർ അഭിനയ രം​ഗത്തേക്ക് വരാൻ പോകുന്നത്. ഡിസംബറിൽ സിനിമ റിലീസ് ചെയ്യും.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X