'എനിക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട'; സഹികെട്ട് നടൻമാരുടെ ഭാര്യമാരോട് തുറന്നടിച്ച സണ്ണി ലിയോൺ

അഡൽറ്റ് സിനിമകളിൽ നിന്നും ബോളിവുഡിലെത്തി വിജയം കൈവരിച്ച നടിയാണ് സണ്ണി ലിയോൺ. നടി, സംരഭക, ഫാഷൻ ഐക്കൺ എന്നീ നിലകളിൽ വളർന്ന സണ്ണി ലിയോണിന്റെ നേട്ടങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. പോൺ ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ ആ ലേബലിൽ നിന്നും അതിവേ​ഗം പുറത്തു കടക്കുകയും മത്സരങ്ങളേറെയുള്ള ബോളിവുഡ് ഇൻഡ്സ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ബി​ഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി വന്നതോടെയാണ് സണ്ണി ലിയോൺ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

കേരളത്തിൽ ഏറെ ആരാധകരുള്ള സണ്ണി ലിയോൺ

ജിസം 2 ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ജാക്ക്പോട്ട്, രാ​ഗിണി എംഎംഎസ് 2, എക് പഹേലി ലീല, തേര ഇൻതസാർ എന്നിവയാണ് ബോളിവുഡിൽ നടി അഭിനയിച്ച സിനിമകൾ. കേരളത്തിൽ ഏറെ ആരാധകരുള്ള സണ്ണി ലിയോൺ മലയാളത്തിൽ മധുരരാജ എന്ന സിനിമയിൽ ഡാൻസ് നമ്പറിലും അഭിനയിച്ചിട്ടുണ്ട്.

ഭാര്യമാരെ ഭയന്നാണ് ഇവർ തന്റെ കൂടെ അഭിനയിക്കാത്തത്

മുൻ പോൺ താരമായതിനാൽ തന്നെ സിനിമാ ഇൻഡസ്ട്രിയിൽ സണ്ണിയുടെ വിജയം അത്ര എളുപ്പമായിരുന്നില്ല. തുടക്ക കാലത്ത് ചില പ്രതിസന്ധികൾ നടി അഭിമുഖീകരിച്ചിരുന്നു. ബോളിവുഡിലെ മുൻനിര നടൻമാർ തന്നോടൊപ്പം അഭിനയിക്കാൻ മടികാണിച്ചെന്ന് നടി ഒരുവേള തുറന്നു പറഞ്ഞിരുന്നു. ഭാര്യമാരെ ഭയന്നാണ് ഇവർ തന്റെ കൂടെ അഭിനയിക്കാത്തതെന്നും ഇത് തനിക്ക് നല്ല സിനിമകൾ ലഭിക്കുന്നതിന് തടസ്സമായെന്നും നടി തുറന്നു പറഞ്ഞു.

'എനിക്ക് നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ആവശ്യമില്ല'

2015 ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണി ലിയോൺ ഇക്കാര്യം സൂചിപ്പിച്ചത്. ' ഒപ്പം ജോലി ചെയ്യുന്ന മിക്ക നടൻമാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോൾ നടൻമാരേക്കാൾ കൂടുതൽ ഞാനവരുമായി അടുക്കുന്നു. എങ്കിൽ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എനിക്കുള്ളതെന്ന് അവരോട് എനിക്ക് പറയാൻ തോന്നും,' സണ്ണി ലിയോൺ പറഞ്ഞതിങ്ങനെ.

Recommended Video

സണ്ണി ചേച്ചിയെ കണ്ടുപഠിക്ക് നട്ടെല്ല് ഇല്ലാത്ത ബോളിവുഡ് താരങ്ങളേ | Filmibeat Malayalam
'ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു'

പിന്നീട് മറ്റൊരു അഭിമുഖത്തിലും നടി ഇതേപറ്റി സംസാരിച്ചു. 'ഭാര്യമാർ കാരണവും മറ്റും നിരവധി നടൻമാർ തന്റെയൊപ്പം ജോലി ചെയ്യാൻ ഭയക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞു. എനിക്കിവരുടെ ഭാര്യമാരോട് പറയാനുള്ളത് എനിക്ക് നിങ്ങളുടെ ഭർത്താക്കൻമാരെ ആവശ്യമില്ലെന്നാണ്'

'എനിക്ക് ഒരു ഭർത്താവുണ്ട്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു. അവൻ ഹോട്ട് ആണ്. അവൻ വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട. എനിക്ക് എന്റെ ജോലി ചെയ്യണം. എന്റെ ഭർത്താവിനൊപ്പം തിരികെ വീട്ടിലേക്ക് പോവണം. നിങ്ങളുടെ ഭർത്താവിനൊപ്പമല്ല,' സണ്ണി ലിയോൺ പറഞ്ഞു.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X