For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുരുക്കിൽപ്പെട്ടില്ല, വിവാഹത്തിന് തൊട്ടടുത്ത് എത്തിയിരുന്നു, ‌എന്നേയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെൻ

  |

  ഐപിഎൽ വിവാദ നായകനായ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച നടി സുസ്മിത സെന്നിനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ വൈറലായതോടെ സുസ്മിത സെൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

  സുസ്മിത തന്റെ പങ്കാളിയാണെന്നും പുതിയൊരു ജീവിതത്തിന്റെ തുടക്കമാണിതെന്നും ആവേശത്തിരതള്ളലോടെ സമൂഹ മാധ്യമത്തിൽ കുറിച്ച ലളിത് മോദി തുടർപോസ്റ്റിൽ തങ്ങൾ വിവാഹിതരായിട്ടില്ലെന്നും അതും ഉടൻ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

  രണ്ട് വർഷത്തോളം മോഡൽ റൊമാൻ ഷൗലുമായി നീണ്ടുനിന്ന സുഷ്മിത സെന്നിന്റെ സ്നേഹബന്ധം 2021ൽ അവസാനിച്ചിരുന്നു.

  'നായികയാകാനുള്ള ഭം​ഗിയില്ല, നീയുണ്ടെങ്കിൽ സിനിമ വിജയിക്കില്ല'; നേരിട്ട പരിഹാസങ്ങളെ കുറിച്ച് താപ്സി പന്നു!

  പിന്നീട് ഇരുവരും സുഹൃത്തുക്കളായി തുടരുവാൻ തീരുമാനിക്കുകയായിരുന്നു. സുസ്മിത വീണ്ടും വാർത്തകളിൽ നിറയാൻ തുടങ്ങിയതോടെ താരം വിവാഹത്തെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വീണ്ടും വൈറലാവുകയാണ്.

  വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയ താൻ ഭാ​ഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്നാണ് ഒരിക്കൽ രക്ഷപ്പെട്ടുവെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്. 'ദത്തെടുത്ത് വളർത്തുന്ന എന്റെ മക്കൾ ഒരിക്കലും വിവാഹത്തിന് ഒരു തടസമായിട്ടില്ല. മൂന്ന് ബന്ധങ്ങൾ വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയതായിരുന്നു. അതിൽ നിന്ന് ദൈവം എന്നേയും മക്കളേയും രക്ഷപ്പെടുത്തുകയായിരുന്നു.'

  'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  'വിവാഹവുമായി ബന്ധപ്പെട്ട ചിത്രത്തിൽ എന്റെ മക്കൾ ഒരിക്കലും കടന്നുവന്നിട്ടില്ല. അവർ വളരെ സ്‌നേഹവും ദയയുമുള്ള കുട്ടികളാണ്. അവർ എന്റെ ജീവിതത്തിലെ പുരുഷൻമാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒരിക്കലും മുഖം തിരിച്ചിട്ടില്ല.'

  'അവർ എല്ലാവർക്കും തുല്യമായ സ്നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്. കാണാൻ ഏറ്റവും മനോഹരമായ കാഴ്ചയാണത്. ഞാൻ മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാൽ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു.'

  'എന്റെ ഈ രണ്ട് കുട്ടികളേയും ദൈവം സംരക്ഷിക്കുന്നതിനാൽ പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ബന്ധത്തിൽ ദൈവം എന്നെ കുരുക്കിയില്ല.'

  'എനിക്ക് ഒരുപാട് തവണ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. എനിക്ക് വളരാനുള്ള ശരിയായ സമയത്ത് എന്നെ ഉപേക്ഷിച്ച് പോയ ആളുകൾ എന്റെ ജീവിതത്തിൽ ഉണ്ടായതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്' എന്നാണ് സുസ്മിത സെൻ പറഞ്ഞത്.

  റെനീ, അലീസാ എന്ന് പേരുള്ള രണ്ട് പെൺകുഞ്ഞുങ്ങളെയാണ് സുസ്മിത ദത്തെടുത്ത് വളർത്തുന്നത്. നടൻ രൺദീപ് ഹൂഡയുമായി സുസ്മിത സെന്നിനുണ്ടായിരുന്ന ബന്ധം ഹ്രസ്വമായിരുന്നെങ്കിലും അതും വളരെയധികം പബ്ലികായിരുന്നു.

  ദസ്തക് സിനിമയുടെ സെറ്റിൽ വെച്ചാണ് സുസ്മിത സെന്നും വിക്രം ഭട്ടും തമ്മിലുള്ള ബന്ധത്തിന് തുടക്കമാവുന്നത്. ആ സമയത്ത് ഭട്ട് വിവാഹിതനായിരുന്നു.

  ദുൽഹ മിൽ ഗയ എന്ന സിനിമയുടെ സമയത്താണ് സംവിധായകൻ മുദാസർ അസീസിനെ സുസ്മിത സെൻ പ്രണയിക്കുന്നത്. സീമ സ‍ജ് ദേയുടെ സഹോദരൻ ബുണ്ടി സജ് ദേ യുമായും സുസ്മിത സെന്നിന് പ്രണയമുണ്ടായിരുന്നുവെന്നും ​ഗോസിപ്പുകൾ ഒരു കാലത്ത് പ്രചരിച്ചിരുന്നു.

  ലളിത് മോദിയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായപ്പോൾ സുസ്മിത മറുപടിയുമായി എത്തിയിരുന്നു. മക്കൾക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി പ്രതികരിച്ചത്.

  'വിവാഹം കഴിഞ്ഞിട്ടില്ല, മോതിരം ഇട്ടിട്ടില്ല, സ്നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്' എന്ന് കുറിച്ച് കൊണ്ടാണ് മക്കളായ റെനീക്കും ആലീസക്കുമൊപ്പമുള്ള ചിത്രം സുസ്മിത പങ്കുവെച്ചത്.

  നടിക്കെതിരെ രൂക്ഷമായ ട്രോളുകളും പരിഹാസങ്ങളും ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. 'നമുക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം ദയനീയവും അസന്തുഷ്ടവുമായി മാറുന്നുവെന്ന് കാണുന്നത് ഹൃദയഭേദകമാണ്.'

  'എനിക്ക് അറിയാത്തവർ, ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ, സുഹൃത്തുക്കൾ അല്ലാത്തവർ, ഞാൻ കണ്ടിട്ടില്ലാത്ത പരിചയക്കാരും എന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള കഥകൾ പങ്കിടുന്നു' എന്നാണ് തന്നെ വിമർശിക്കുന്നവരെ പരിഹസിച്ച് സുസ്മിത കഴിഞ്ഞ ദിവസം കുറിച്ചത്.

  Read more about: sushmita sen
  English summary
  When Sushmita Sen Almost Hitched To A Wrong Person And Luckily Escaped, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X