കഠിനാദ്ധ്വാനം കൊണ്ട് മാത്രമല്ല ഐശ്വര്യ റായ് ബച്ചനെ പരാജയപ്പെടുത്തിയത്, വെളിപ്പെടുത്തി സുസ്മിത സെൻ
ഇന്ത്യൻ ഫാഷൻ ലോകം ഒരിക്കലും മറക്കാത്ത വർഷമാണ് 1994. ഇന്ത്യയിലേയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സൽ കിരീടം എത്തിയ വർഷമായിരുന്നു അത്. സുസ്മിത സെന്നിലൂടെയാണ് മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിൽ എത്തിയത്. ലോക സുന്ദരി പട്ടം ലഭിച്ചതിന് പിന്നാലെയായിരുന്നു നടിയുടെ സിനിമ പ്രനേശനം. എന്നാൽ സിനിമയിൽ അധികം ശോഭിക്കാൻ സുസ്മിതയ്ക്ക് കഴിഞ്ഞിരുന്നില്ല . ഇതേ വർഷം തന്നെയായിരുന്നു സുസ്മിതയ്ക്ക് ഫെമിന മിസ് ഇന്ത്യ കിരീടം ലഭിച്ചതും. ഐശ്വര്യ റായ് യെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളിക്കൊണ്ടയാിരുന്നു സുസ്മിത മിസ്സ് ഇന്ത്യൻ കിരീടം ചൂടിയത്
സുസ്മിതയെക്കാളും ഫാഷൻ രംഗത്തും സിനിമയിലും ശോഭിച്ചത് ഐശ്വര്യ റായ് ആയിരുന്നു. ഇരു താരങ്ങളും തമ്മിൽ അത്ര നല്ല ബന്ധമല്ലെന്നുളള ഗോസിപ്പ് കഥകൾ ബോളിവുഡ് കോളങ്ങളിൽ സജീവമായിരുന്നു. ഇന്നും ഈ കഥ പ്രചരിക്കുന്നുണ്ട്. താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിച്ച് പല തവണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഐശ്വര്യ റായിയെ കുറിച്ച് സുസ്മിത സെൻ പറഞ്ഞ ഒരു പഴയ വീഡിയോ ബോളിവുഡ് കോളങ്ങളിൽ വൈറലാവുകയാണ്. കോഫി വിത്ത് കരൺ ഷോയിലാണ് സുസ്മിത ഐശ്വര്യയെ കുറിച്ച് പറഞ്ഞത്. ഐശ്വര്യ റായ് മിസ് ഇന്ത്യൻ കിരീടം ചൂടാൻ അർഹയാണെന്നാണ സുസ്മിത പറയുന്നു. കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

പുറകിലേയ്ക്ക് തികരിഞ്ഞു പോകുമ്പോൾ വിജയം തന്റെ വിജയം അർഹമാണോ എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. എന്നാൽ അൽപം പോലും ആലോചിക്കാതെ . തീർച്ചയായും എന്നാണ് നടി മറുപടി പറഞ്ഞത്. ഐശ്വര്യയുടെ പ്രകടനവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അവതാരകനായ കരൺ ജോഹറിന്റെ ചോദ്യം ഇതിന് വളരെ കൃത്യമായി തന്നെ സുസ്മിത മറുപടി നൽകുകയും ചെയ്തു. ഐശ്വര്യയുടെ പ്രകടനവുമായി ഞാൻ ഒരിക്കലും എന്നെ താരതമ്യം ചെയ്യുന്നില്ല. സ്റ്റേജിൽ അവരുടെ പ്രകടനം ഏറെ മികച്ചതാണെന്ന് വിശ്വസിക്കുന്നത്.

ഞാൻ രണ്ട് കാര്യങ്ങളിലാണ് വിശ്വസിക്കുന്നത്. ആ രാത്രി ഞാൻ മികച്ചതായിരുന്നുവെന്ന് കരുതുന്നു. അതുകൊണ്ടാണ് ഞാൻ മത്സരത്തിൽ വിജയിച്ചത്. ഞാൻ ഒരിക്കലും മറ്റൊരാളെക്കാൾ മികച്ചത് കൊണ്ടല്ല. ഞാൻ എന്റെ ഏറ്റവും മികച്ചവനായതുകൊണ്ടാണ്, "സുസ്മിത കൂട്ടിച്ചേർത്തു,

ഞാൻ വിജയിക്കാനുള്ള മറ്റൊരു കാരണമായി വിശ്വസിക്കുന്നത് ഭാഗ്യത്തെയാണ്. ആ രാത്രി മറ്റെല്ലാവരെക്കാളും ഭാഗ്യം എന്റെ കൂടെയായിരുന്നു. ഭാഗ്യതാരം എന്റെ തലയ്ക്ക് മുകളിലായിരുന്നു. ചില സമയങ്ങളിൽ അത് വളരെ പ്രധാനമാണെന്ന് തോന്നുന്നുണ്ട്. മത്സരത്തിൽ കഠനാദ്ധ്വാനം മാത്രമല്ല , കാരണം അന്ന് ഹാർഡ് വർക്ക് 20-30 പെൺകുട്ടികളുണ്ടായിരുന്നു. ആ രാത്രി ഭാഗ്യം എനിക്കൊപ്പമായിരുന്നു സുസ്മിത പറഞ്ഞു.
Recommended Video

'ഞാനും ഐശ്വര്യയും തമ്മില്‍ നല്ലബന്ധമാണ് ഉള്ളതെന്ന് സുസ്മിത സെൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോസിപ്പുകൾക്കുള്ള മറുപടിയായിരുന്നു ഇത്.
ഞങ്ങള്‍ എന്തിന് വഴക്കിടണം? എന്തിന് പിണങ്ങണം? അടുത്ത സുഹൃത്തുക്കള്‍ എന്ന് വിളിക്കാനാവില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. സൗന്ദര്യമത്സരത്തിന് ശേഷം ഞങ്ങള്‍ രണ്ടു പേരും അവരുടേതായ തിരിക്കുകളിലേക്ക് തിരിഞ്ഞു'- സുസ്മിത ഒരു അഭിമുഖത്തില്‍ പറഞ്ഞു. സുസ്മിത സെന്നിന്റെയും ഐശ്വര്യയുടേയും വിജയത്തോടുകൂടി ഇന്ത്യയില്‍ സൗന്ദര്യമത്സരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.


Click it and Unblock the Notifications