twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല'; കാരണമെന്തെന്ന് തപ്സി പന്നു

    |

    35ാം പിറന്നാൾ ആഘോഷത്തിലാണ് നടി തപ്സി പന്നു. കരിയറിൽ ഒരുപിടി മികച്ച സിനിമകൾ അവകാശപ്പെടാനുള്ള നടി ഇതിനകം ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. തുടക്ക കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച തപ്സി പെട്ട് തന്നെ ബോളിവു‍ഡിലേക്ക് ചുവടുമാറുകയായിരുന്നു.

    പിങ്ക്, ബഡ്ല, മൻമറസിയാൻ, ഥപ്പഡ്, നാം ശബാന, സബാഷ് മിതു, രശ്മി റോക്കറ്റ് തുടങ്ങി ഒരുപിടി സിനിമകളിൽ നടി ഇതിനകം അഭിനയിച്ച് കഴിഞ്ഞു. ഔട്ട്സൈഡേഴ്സ് ഫിലിംസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിക്കും തപ്സി തുടക്കം കുറിച്ചിട്ടുണ്ട്.

    'ആദ്യമായി എന്റെ പിതാവ് എതിരഭിപ്രായം പറഞ്ഞില്ല'

    കരിയറിനെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന താപ്സി നേരത്തെ തന്റെ ഡേറ്റിം​ഗ് ലൈഫിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ബാഡ്മിന്റൺ പ്ലേയറും കോച്ചുമായ മതിയാസ് ബോവ് ആണ് താപ്സിയുടെ കാമുകൻ. ഡാനിഷ് പൗരനാണ് ഇദ്ദേഹം. വർഷങ്ങളായി ഇരുവരും ഡേറ്റിം​ഗിലാണ്. ഈ വർഷമാണ് ഇതേപറ്റി തപ്സി സംസാരിച്ചത്. 'വളരെ ബഹുമാനം നിറഞ്ഞ ഒരു ബന്ധമാണത്. എനിക്ക് വളരെ ആശ്ചര്യമായിരുന്നു. കാരണം ഞാൻ തെരഞ്ഞെടുത്ത ഒരു കാര്യത്തിൽ ആദ്യമായി എന്റെ പിതാവ് എതിരഭിപ്രായം പറഞ്ഞില്ല,' തപ്സി പറഞ്ഞതിങ്ങനെ.

    ഷൂട്ടിങ്ങിൻ്റെ ദിവസവും സ്ഥലവും പറഞ്ഞ് ഉറപ്പിച്ചതാണ്, പക്ഷെ അയാളുടെ ഇടപെടൽ മൂലം ആ സിനിമയിലെ അവസരം നഷ്ടമായി: ഗീതഷൂട്ടിങ്ങിൻ്റെ ദിവസവും സ്ഥലവും പറഞ്ഞ് ഉറപ്പിച്ചതാണ്, പക്ഷെ അയാളുടെ ഇടപെടൽ മൂലം ആ സിനിമയിലെ അവസരം നഷ്ടമായി: ഗീത

    'ഒരു ബന്ധത്തിൽ ഒരു താരമേ ഉണ്ടാവാൻ പാടുള്ളൂ എന്ന് ഞാൻ കരുതുന്നു'

    ഒരു നടനുമായി താനൊരിക്കലും പ്രണയത്തിലാവില്ലെന്നും താപ്സി തുറന്നു പറഞ്ഞിരുന്നു. 2016 ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു തപ്സി ഇക്കാര്യം പറഞ്ഞത്. 'ഒരു ബന്ധത്തിൽ ഒരു താരമേ ഉണ്ടാവാൻ പാടുള്ളൂ എന്ന് ഞാൻ കരുതുന്നു. എനിക്ക് ജോലി ചെയ്യുമ്പോഴും പിന്നീട് വീട്ടിൽ തിരിച്ചെത്തുമ്പോഴും സിനിമയെ പറ്റി മാത്രം സംസാരിക്കാൻ പറ്റില്ല'

     'അപ്രതീക്ഷിതമായ കൂടിക്കാഴ്ച...'; ബി​ഗ് ബോസ് താരങ്ങളായ ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ! 'അപ്രതീക്ഷിതമായ കൂടിക്കാഴ്ച...'; ബി​ഗ് ബോസ് താരങ്ങളായ ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ!

    'എനിക്ക് മറ്റൊരു ജീവിതമുണ്ട്'

    'എന്റെ പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും തമ്മിൽ എനിക്ക് വ്യക്തമായ അതിർത്തി വേണം. രണ്ടും കൂട്ടിക്കുഴയ്ക്കാതിരിക്കാനാണ് എന്റെ ശ്രമം. ജോലിയല്ലാതെ എനിക്ക് മറ്റൊരു ജീവിതമുണ്ട്. കരിയർ ജീവിതത്തിന്റെ ഭാ​ഗമാണെന്ന് എനിക്ക് തോന്നുന്നു. അതോടൊപ്പം നിങ്ങളുടെ ജീവിതത്തെ പൂർണമാക്കുന്ന മറ്റ് നിരവധി ഭാ​ഗങ്ങളുണ്ട്,' തപ്സി പറഞ്ഞതിങ്ങനെ. ഒരു നടനും നടിയും തമ്മിലുള്ള ബന്ധം വിജയിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും തപ്സി പറഞ്ഞിരുന്നു.

    സ്വന്തമായി വിമാനമുള്ള ഒരേയൊരു നടി; ചിട്ടിഫണ്ട് ഉടമയെ വിവാഹം കഴിച്ച നടി കെ ആര്‍ വിജയയുടെ ജീവിതകഥസ്വന്തമായി വിമാനമുള്ള ഒരേയൊരു നടി; ചിട്ടിഫണ്ട് ഉടമയെ വിവാഹം കഴിച്ച നടി കെ ആര്‍ വിജയയുടെ ജീവിതകഥ

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
    ഷാരൂഖ് ഖാനൊപ്പമാണ് തപ്സി അഭിനയിക്കുന്നത്

    സബാഷ് മിതുവാണ് താപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ക്രിക്കറ്റ് താരം മിതാലി രാജിനെയാണ് തപ്സി അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ ചിത്രം പ്രതീക്ഷിച്ച വിജയമായിരുന്നില്ല. ദൊബാര, ഡങ്കി, ബ്ലർ എന്നിവയാണ് തപ്സിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

    ഡങ്കിയിൽ ഷാരൂഖ് ഖാനൊപ്പമാണ് തപ്സി അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ടെെം ട്രാവൽ‌ സിനിമയാണ് ദൊബാര. മൻമരസിയാന് ശേഷം തപ്സിയും അനുരാ​ഗ് കശ്യപും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്.

    Read more about: taapsee pannu
    English summary
    when taapsee pannu said she will not date an actor because of this reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X