ഭർത്താവ് പ്രിയങ്കയിൽ മയങ്ങി; നിയന്ത്രിക്കാനാവുന്നില്ല, നടിയെ തല്ലാൻ വന്ന ട്വിങ്കിൾ ഖന്ന; അന്ന് നടന്നത്
ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമാ രംഗത്തെ മുൻനിര താരമായി നിലനിൽക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഒരു പുതുമുഖത്തെ പോലെ അവസരങ്ങൾക്കായി പ്രിയങ്കയ്ക്ക് ഹോളിവുഡിൽ ഏറെ ശ്രമിക്കേണ്ടി വന്നു. ഓഡിഷനുകളിൽ പങ്കെടുത്തു. അമേരിക്കൻ ടെലിവിഷൻ സീരാസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷം ലഭിച്ചതോടെ പ്രിയങ്കയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. ഹോളിവുഡിലെ ശ്രദ്ധേയ താരമായി പ്രിയങ്ക മാറി.
ഇതിനിടെ ബോളിവുഡിൽ നിന്നും പ്രിയങ്ക അകന്നു. പ്രിയങ്ക ചോപ്ര ബോളിവുഡ് വിട്ടതിനെക്കുറിച്ച് സിനിമാ രംഗത്ത് പല അഭ്യൂഹങ്ങളും വന്നു. ചിലർ തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ തുറന്ന് പറയുകയുമുണ്ടായി. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ നടി വിശദീകരിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ ഭാര്യമാരുടെ കണ്ണിലെ കരടായിരുന്നു പ്രിയങ്ക ചോപ്ര. ചെറുപ്പത്തിന്റെ ആവേശത്തിൽ വിവാഹിതരായ നടൻമാരുമായി ബന്ധം വെക്കാൻ പ്രിയങ്ക അന്ന് മടിച്ചില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിട്ടുണ്ട്.

ഇക്കൂട്ടത്തിൽ ആദ്യം ഉയർന്ന് വന്ന പേരാണ് നടൻ അക്ഷയ് കുമാറിന്റെ. പ്രിയങ്കയുടെ തുടക്കകാലത്ത് അക്ഷയ് കുമാറിന്റെ സിനിമകളിൽ നായികയായി പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. അക്ഷയ് നടി ട്വിങ്കിൾ ഖന്നയ്ക്കൊപ്പം വിവാഹം ജീവിതം നയിക്കാൻ തുടങ്ങിയിട്ട് അന്ന് അധികം വർഷങ്ങളായിട്ടില്ല. പ്രിയങ്ക ചോപ്രയെയും അക്ഷയ് കുമാറിനെയും കുറിച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങിയപ്പോൾ ട്വിങ്കിൾ ഖന്ന ആദ്യം കാര്യമാക്കിയില്ല.
എന്നാൽ പിന്നീട് സാഹചര്യത്തിന്റെ ഗൗരവം ട്വിങ്കിൾ മനസിലാക്കി. പ്രിയങ്ക ചോപ്രയുമായി ഭർത്താവ് അടുക്കുന്നെന്ന് തോന്നിയതോടെ നടിയിൽ നിന്നും അകലം പാലിക്കാൻ ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. എന്നാൽ അക്ഷയ് കുമാർ ഇതിന് തയ്യാറായില്ല. പ്രിയങ്ക ചോപ്രയെ ഫോണിൽ വിളിച്ചും ട്വിങ്കിൾ ഖന്ന മുന്നറിയിപ്പ് നൽകി. എന്നാൽ ഇവർ തമ്മിലുള്ള സംസാരം വഴക്കിലെത്തി.

രോഷാകൂലയായ ട്വിങ്കിൾ ഖന്ന പ്രിയങ്ക ചോപ്രയെ നേരിട്ട് കാണാൻ അക്ഷയും പ്രിയങ്കയും അഭിനയിക്കുന്ന വക്ത് ദ റേസ് എഗെയ്ൻസ്റ്റ് ടൈം എന്ന സിനിമയുടെ സെറ്റിലെത്തി. പ്രിയങ്ക ചോപ്രയുടെ മുഖത്തടിക്കാൻ തയ്യാറായാണ് ട്വിങ്കിൾ അന്ന് സെറ്റിലെത്തിയതെന്നാണ് ബോളിവുഡിലുണ്ടായ സംസാരം. എന്നാൽ പ്രിയങ്ക ചോപ്ര അപ്പോൾ സെറ്റിലുണ്ടായിരുന്നില്ല. അക്ഷയ് കുമാർ ഭാര്യയെ പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ ഭാര്യ ട്വിങ്കിളിന് ഉറപ്പ് കൊടുത്തതായും അന്ന് റിപ്പോർട്ടുകൾ വന്നു. ഏറെക്കാലമായി പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ട്. ട്വിങ്കിളിനെ പോലെ നടൻ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും ഒരു ഘട്ടത്തിൽ പ്രിയങ്ക ചോപ്രയ്ക്കെതിരെ തിരിഞ്ഞുട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരം.
പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖിന് ഗൗരി മുന്നറിയിപ്പ് നൽകിയെന്നും അന്ന് വാർത്തകൾ വന്നു. ഗോസിപ്പുകളൊന്നും പ്രിയങ്കയെ അന്ന് ബാധിച്ചില്ല. പോപ് ഗായകൻ നിക് ജോനാസിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രിയങ്ക ചോപ്രയിപ്പോൾ.


Click it and Unblock the Notifications











