കുട്ടികൾ വേണ്ടെന്ന് വെച്ചിട്ടില്ല, അമ്മയാകാത്തതിന് കാരണം; വിവാഹ മോചനത്തിന് പിന്നാലെ ശ്രദ്ധ നേടി വാക്കുകൾ

ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹ മോചന വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. നടി ഊർമിള മതോണ്ട്ക്കറും ഭർത്താവ് മുഹ്സിൻ അക്തറുമാണ് വേർപിരിയുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്നേ ഊർമിള വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. വേർപിരിയലിന് കാരണം എന്തെന്ന് വ്യക്തമല്ല. എട്ട് വർഷം നീണ്ട വിവാഹ ജീവിതമാണ് താരം അവസാനിപ്പിക്കുന്നത്. 2016 ലായിരുന്നു ഇരുവരും വിവാഹിതരായത്. കശ്മീരിൽ നിന്നുള്ള മുഹ്സിൻ അക്തർ മിൻ ബിസിനസുകാരനാണ്.

വിവാഹ സമയത്ത് ഇരുവരുടെയും പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായിരുന്നു. ഊർമിളയേക്കാൾ 10 വയസ് കുറവാണ് മുഹ്സിന്. നടി ഇന്ന് അമ്പതുകാരിയാണ്. മു​ഹ്സിന്റെ പ്രായം നാൽപതും. വിവാഹ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ ഊർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം അമ്മയായി ജീവിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കൽ ഊർമിള മറുപടി നൽകി.

Urmila Matondkar

കു‍ട്ടികൾ വേണമെന്നോ വേണ്ടെന്നോ തീരുമാനിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കിൽ സംഭവിക്കും. എല്ലാ സ്ത്രീകളും അമ്മയാകേണ്ടത് അത്യാവശ്യമല്ല. ശരിയായ കാരണങ്ങൾക്ക് വേണ്ടിയാണ് അമ്മയാകേണ്ടത്. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷെ നമ്മുടെ സ്നേഹവും കരുതലും ആവശ്യമുള്ള ഒരുപാട് കുട്ടികൾ ചുറ്റിലുമുണ്ട്. മക്കൾ നമ്മളിൽ നിന്ന് തന്നെ ജനിക്കേണ്ടതില്ലെന്നും ഊർമിള അന്ന് ചൂണ്ടിക്കാട്ടി.

2023 ൽ മുഹ്സിൻ ഒരു കുഞ്ഞിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായതോടെ മുഹ്സിനും ഊർമിളയ്ക്കും പിറന്ന കുഞ്ഞാണിതെന്ന് പലരും കരുതി. ഇതോടെ സഹോദരന്റെ കുഞ്ഞാണിതെന്ന് മുഹ്സിൻ വ്യക്തമാക്കി. 2016 മാർച്ച് മൂന്നിന് സ്വകാര്യമാായി നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡിലെ സഹപ്രവർത്തകരെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അതേസമയം ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ ക്ഷണിച്ചിരുന്നു.

Urmila Matondkar

ഇദ്ദേഹവും മുഹ്സിനും തമ്മിൽ പരിചയമുണ്ട്. മനീഷ് മൽഹോത്രയുടെ ബന്ധുവിന്റെ വിവാ​ഹ ചടങ്ങിൽ വെച്ചാണ് ഊർമിള ആദ്യമായി മുഹ്സിനെ കാണുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നു. വിവാഹ മോചനത്തെക്കുറിച്ച് ഇരുവരും ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം പരസ്പര സമ്മതപ്രകാരമല്ല പിരിയുന്നത്. ഊർമിളയാണ് കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സിനിമാ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ഊർമിള മതോണ്ട്ക്കർ. 2018 ൽ ബ്ലാക്ക്മെയിൽ എന്ന സിനിമയിലെ ​ഗാന രം​ഗത്തിലാണ് ഊർമിളയെ പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്. സിനിമാ രം​ഗത്ത് നിന്നും മാറിയ താരം രാഷ്ട്രീയത്തിലേക്കിറങ്ങി. 2019 ൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പാർട്ടിയുടെ ഭാ​ഗമായ ഊർമിള 2020 ൽ കോൺ​ഗ്രസിൽ നിന്നും ശിവസേനയിലേക്ക് മാറി.

റിയാലിറ്റി ഷോകളിൽ വിധി കർത്താവായി താരമിന്ന് സാന്നിധ്യം അറിയിക്കാറുണ്ട്. രാം ​ഗോപാൽ വർമയുടെ രം​ഗീല എന്ന സിനിമയിലൂടെയാണ് ഊർമിള മതോണ്ട്ക്കർ ബോളിവുഡിൽ താരമായി മാറുന്നത്. 1995 ൽ പുറത്തിറങ്ങിയ ഈ ചിത്രവും ചിത്രത്തിലെ ​ഗാനങ്ങളും അക്കാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. പിന്നീട് സൂപ്പർതാര ചിത്രങ്ങളിൽ നായികയായി ഊർമിള തിളങ്ങി.

More from Filmibeat

Read more about: urmila matondkar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X