'എല്ലാം കാമറ ട്രിക്കാണ്.... പ്ലാസ്റ്റിക്ക് സർജറി ചെയ്യാനുള്ള പൈസയില്ല'; ഗോസിപ്പുകളെ കുറിച്ച് വാണി കപൂർ!
ബോളിവുഡിലെ യുവ സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ഷംഷേരയുടെ ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ദൃശ്യങ്ങൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്.
നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാനും തെന്നിന്ത്യൻ സിനിമയോട് ഏറ്റുമുട്ടാനും ഷംഷേരയിലൂടെ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഷംഷേരയെന്ന ടൈറ്റിൽ കഥാപാത്രമായാണ് രൺബീർ കപൂർ ചിത്രത്തിലെത്തുന്നത്.
സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രൺബീർ ചിത്രം എന്ന രീതിയിൽ വൻ വരവേൽപ്പാണ് ഷംഷേരയ്ക്ക് ലഭിക്കുന്നത്.

കരൺ മൽഹോത്രയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിച്ചിരിക്കുന്ന ചിത്രം ജൂലൈ 22ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിയേറ്ററുകളിലെത്തും.
അതേസമയം ട്രെയിലർ വീഡിയോയും മറ്റും ട്രെൻഡിങ്ങാകുമ്പോൾ ആരാധകരെ അതിശയിപ്പിക്കുന്നത് നായിക വാണി കപൂറിന്റെ മേക്കോവറാണ്. മെലിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് വാണി കപൂർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാണിയുടെ മേക്കോവർ ചിത്രങ്ങൾ വൈറലായതോടെ താരം ഭംഗി കൂട്ടാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്ന ആരോപണവും സിനിമാപ്രേമികളിൽ നിന്നും ഉയരുന്നുണ്ട്. ഇപ്പോൾ ആരാധകരുടെ അത്തരം സംശയങ്ങൾക്ക് വാണി കപൂർ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക്ക് സർജറി ചെയ്യാനുള്ള പൈസയില്ലെന്നാണ് ഗോസിപ്പുകൾ അടിച്ചിറക്കുന്നവരോട് വാണി കപൂർ പറയുന്നത്.
'എന്റെ ശരീര ഭാരം കുറഞ്ഞിരുന്നു. അതിനാൽ എന്റെ മുഖത്ത് വ്യത്യസങ്ങൾ വന്നതായി കാണപ്പെടും. പാരീസിലെ ഷൂട്ടിഹ് സമയത്ത് തണുത്തുറഞ്ഞപ്പോൾ മുഖത്ത് വന്ന ഭാവങ്ങളുമായിരിക്കാം.'
'കാമറകൾ ഇൻ ചെയ്ത് ഞങ്ങളുടെ മുഖം കാണിക്കുന്നതിനാലും വ്യത്യസങ്ങൾ തോന്നാം. മുഖം വ്യത്യസ്ത കോണുകളിൽ നിന്ന് വ്യത്യസ്തമായിട്ടല്ലെ സ്ക്രിനിൽ കാണുന്നത്.'

'എനിക്ക് പ്ലാസ്റ്റിക്ക് സർജറിയുടെ ചെലവുകൾ താങ്ങാൻ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താൻ മാത്രം സിനിമകളും ഞാൻ ചെയ്തിട്ടില്ല' വാണി കപൂർ പറഞ്ഞു.
ശുദ്ധ് ദേശി റൊമാൻസ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിങ് രജ്പുതിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വാണി കപൂർ. ചിത്രത്തിൽ പരിനീതി ചോപ്രയും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
വാണി പിന്നീട് രൺവീർ സിങ്ങിനൊപ്പം ബെഫിക്രെ, അക്ഷയ് കുമാറിനൊപ്പം ബെൽ ബോട്ടം, ചണ്ഡീഗ്രാഹ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിളും വാണി കപൂർ അഭിനയിച്ചു. വാണിയുടെ സിനിമകളിൽ ചിലതെല്ലാം ബോക്സോഫീസിൽ പരാജയമായിരുന്നു.
വാണി സോഷ്യൽ മീഡിയയിൽ ഒരു വലിയ ആരാധക വൃന്ദമുള്ള നടിയാണ്. വാണിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











