സൽമാൻഖാന്റെ സാന്നിധ്യത്തിൽ കത്രീനയോട് പ്രണയം വെളിപ്പെടുത്തി വിക്കി, സല്ലുവിന്റെ ബോധം പോയി
സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ് താരങ്ങളുടെ പ്രണയം. ഇവരുടെ പ്രണയകഥ അറിയാൻ ഏതറ്റം വരെ പോകാനും പ്രേക്ഷകർ തയ്യാറാണ് . പ്രേക്ഷകർ പ്രവചിച്ചത് പോലെ പല താരങ്ങളും ജീവിതത്തിൽ ഒന്നായിട്ടുണ്ട്. പ്രണയത്തിനോടൊപ്പം തന്നെ ബ്രേക്കപ്പും താരങ്ങളുടെ ഇടയിൽ നടക്കുന്നുണ്ടെങ്കിലും അധികം ആരാധകരുടെ ഇടയിൽ ചർച്ചയാകാറില്ല.
2019 മുതൽ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന ഒരു പ്രണയകഥയാണ് നടൻ വിക്കി കൗശലിന്റേയും നടി കത്രീന കൈഫിന്റേയും രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇവരുടെ പ്രണയ കഥ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. കല്യാണം വരെ എത്തിയ ഒരു ബന്ധമായിരുന്നു രൺബീറിന്റേയും കത്രീനയുടേയും. എന്നാൽ ഇവർ ഒടുവിൽ വേർപിരിയുകയായിരുന്നു. ഈ പ്രണയ പരാജയം നടിയെ വല്ലാതെ ബാധിച്ചിരുന്നു. ഇതിന് ശേഷമാണ് വിക്കി കൗശലുമായുള്ള പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

2019 മുതൽ വിക്കി കത്രീന കൈഫ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചുവെങ്കിലും ഈ അടുത്ത കാലത്താണ് ഇവരുടെ പ്രണയകഥയ്ക്ക് പുതിയ ട്വിസ്റ്റ് ഉണ്ടായത്. താരങ്ങളുടെ പ്രണയത്തെ കുറിച്ച് നിരന്തരം കഥകൾ പുറത്തു വന്നുവെങ്കിലും ഇരുവരും തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ അനിൽ കപൂറിന്റെ മകനും നടനുമായ ഹർഷവർധൻ കപൂറാണ് ഇവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് കത്രീനയും വിക്കിയും തമ്മിൽ പ്രണയത്തിലാണെന്ന് താരപുത്രൻ വെളിപ്പെടുത്തിയത്

ഹർഷവർധൻ കപൂറിന്റെ വാക്കുകൾ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. എന്നാൽ ഇപ്പോഴും കത്രീനയും വിക്കിയും തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിക്കുന്നത് കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വിക്കി കൗശലിന്റെ വീഡിയോയാണ്. നടിയുടെ മുൻ കാമുകൻ സൽമാൻ ഖാന്റെ മുന്നിൽ വെച്ചാണ് വിക്കി തന്റെ മനസ്സിലുള്ളത് നടിയോട് വെളിപ്പെടുത്തുന്നത്. വിക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

2019 ൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലെ വീഡിയോണ് ഇപ്പോൾ വൈറലാകുന്നത്. ഏറെ രസകരം മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിലായിരുന്നു പ്രൊപ്പോസൽ. എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടാ? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ. മുജേ ശാദി കരോഗി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രൊപ്പോസ് ചെയ്തത്. ഇത് കേട്ട് സൽമാൻ ബോധരഹിതമാകുന്നത് പോലെ കാണിക്കുന്നുണ്ട്. സഹോദരി അർപ്പിത ഖാനും ചടങ്ങിൽ ഉണ്ടായിരുന്നു. ഈ വീഡിയോ വീണ്ടും സോഷ്യൽ വൈറലായിട്ടുണ്ട്.
Recommended Video

ഇക്കുറി കത്രിനയ്ക്കൊപ്പമായിരുന്നു വിക്കി തന്റെ ന്യൂയർ ആഘോഷിച്ചത്. നടിയുടെ വീട്ടിനടുത്ത് നിന്നുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിക്കിയും സഹോദരനു ഒപ്പമായിരുന്നു കത്രീനയുടെ വീട്ടിൽ ന്യൂയർ ആഘോഷിക്കാൻ എത്തിയത്. റിയൽ ലൈഫ് പ്രണയജോഡികൾ ഇതുവരെ ഓൺസ്ക്രീനിൽ ഒന്നിച്ചിട്ടില്ല. വിക്കിക്കൊപ്പം അഭിനയിക്കാനുള്ള താൽപര്യം കത്രീന പ്രകടിപ്പിച്ചിരുന്നു.വിക്കിയോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും , തങ്ങൾ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications