വണ്ണം കുറയ്ക്കൂ, വിദ്യ ബാലന്റെ മുഖത്ത് നോക്കി റിപ്പോർട്ടർ; നടി നൽകിയ മറുപടി

എപ്പോഴും വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന നടിയാണ് വിദ്യ ബാലൻ. ​ഗ്ലാമറിന്റെ ലോകമായി അറിയപ്പെടുന്ന ബോളിവുഡിൽ ഒരു നായിക നടിക്ക് പിടിച്ചു നിൽക്കുക എന്നത് ശ്രമകരമാണ്. പൊതുവെ വണ്ണം കൂടിയവർക്ക് ഹിന്ദി സിനിമാ രം​ഗത്ത് സ്വീകാര്യത ലഭിക്കാറില്ല. അടുത്ത കാലത്താണ് ഈ പ്രവണതയിൽ ചെറിയ മാറ്റമെങ്കിലും വന്നത്. സിനിമയെന്നതിനൊപ്പം തന്നെ ഫാഷൻ ഇൻഡസ്ട്രിയുടെയും കേന്ദ്രമാണ് ബോളിവുഡ്.

അതിനാൽ തന്നെ ഫിറ്റ്നസിന് വലിയ പ്രാധാന്യം ഇവിടെയുണ്ട്. എന്നാൽ ഇത്തരം മാനദണ്ഡങ്ങളെയെല്ലാം കാറ്റിൽ പറത്തിയ നടിയാണ് വിദ്യ ബാലൻ. 20 വർഷത്തിലേറെയായി സിനിമാ ര​ഗത്ത് തുടരുന്ന വിദ്യ ഇതിനകം ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 44ാം വയസ്സിലും കരിയറിലെ മികച്ച സമയത്താണ് വിദ്യാ ബാലനുള്ളത്.

Vidya Balan

ഡേർട്ടി പിക്ചർ എന്ന സിനിമയാണ് വിദ്യയുടെ കരിയറിൽ വഴിത്തിരവായത്. നടി സിൽക് സ്മിതയുടെ ജീവിതത്തെ ആധാരമാക്കി എടുത്ത സിനിമ അതുവരെ വിദ്യാ ബാലനുണ്ടായിരുന്ന ഇമേജ് മാറ്റാൻ സഹായിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ വിദ്യാ ബാലന് ലഭിച്ചു. പിന്നീട് കഹാനി ഉൾപ്പെടെയുള്ള സിനിമകളിലൂടെ വിദ്യ വീണ്ടും ശ്രദ്ധ നേടി.

ഇപ്പോഴിതാ വിദ്യയുടെ പഴയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദ്യ. ​ഗ്ലാമറസായ റോളുകൾ ചെയ്യാൻ വണ്ണം കുറയ്ക്കൂ എന്ന് റിപ്പോർട്ടർ നടിയെ ഉപദേശിക്കുകയായിരുന്നു. മുഖത്ത് നോക്കിയുള്ള ഈ ബോഡി ഷെയ്മിം​ഗിൽ വിദ്യ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് തക്ക മറുപടിയും നൽകി. ഞാനെന്റെ ശരീര ഭാരത്തിൽ സന്തുഷ്ടയാണ്. നിങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ നന്നായിരിക്കുമെന്നാണ് വിദ്യ പറഞ്ഞത്.

ശരീരഭാരത്തിന്റെ പേരിൽ താൻ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ച് വിദ്യ ബാലൻ മുമ്പും സംസാരിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഭാരം കുറയ്ക്കാൻ അനാരോ​ഗ്യകരമായ കാര്യങ്ങൾ ചെയ്തിരുന്നെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു. 17 വയസ്സുള്ളപ്പോൾ ദിവസവും 10 ലിറ്റർ വെള്ളം കുടിച്ചാൽ ഭാരം കുറയുമെന്ന് ഒരാളെന്നോട് പറഞ്ഞു.

Vidya Balan

ഞാനങ്ങനെ ചെയ്യാൻ തുടങ്ങി. ഒടുവിൽ വയറിന് പ്രശ്നങ്ങൾ വന്നു. എന്താണ് ഞാൻ ചെയ്യുന്നതെന്ന് വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ തന്നെ വഴക്ക് പറഞ്ഞെന്നും വിദ്യ അന്ന് ഓർത്തു. ശരീര ഭാരത്തെ അധിക്ഷേപിക്കുന്നവർക്ക് തക്കതായ മറുപടി നൽകണമെന്നും വിദ്യ വ്യക്തമാക്കി.

നിങ്ങൾക്ക് ചെറിയ മനസ്സാണ്. വ്യായാമത്തിനോ ഡയറ്റിനോ അത് മാറ്റാൻ പറ്റില്ലെന്ന് ഇത്തരക്കാരോട് പറയേണ്ടതുണ്ടെന്നും നടി അന്ന് തുറന്നടിച്ചു. നടി ​ഗർഭിണിയാണെന്ന ​ഗോസിപ്പുകളും ഇടയ്ക്കിടെ വരാറുണ്ട്. ഇതിനും വിദ്യ മുമ്പ് മറുപടി നൽകിയിട്ടുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ തന്നെ വലയ്ക്കുന്നുണ്ട്. ആളുകൾ തന്റെ വയറ് നോക്കിയാണ് സംസാരിക്കുന്നത്. നടൻമാരും നടിമാരും എന്ത് കൊണ്ടാണ് ഇൻഡസ്ട്രിയിൽ രണ്ട് തരത്തിൽ കാണുന്നത്. ഞാൻ അമ്മയാവാൻ ഇപ്പോൾ മാനസികമായി തയ്യാറല്ലെന്നും നടി അന്ന് വ്യക്തമാക്കി.

ശ്രേണി, ശകുന്തള ദേവി, ജൽസ തുടങ്ങിയവയാണ് അടുത്തിടെ പുറത്തിറങ്ങിയ വിദ്യാ ബാലൻ സിനിമകൾ. ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടു. തുടരെ സിനിമകളിൽ വിദ്യ ബാലനെ കാണാറില്ല. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ മാത്രമാണ് വിദ്യ ഇതുവരെ അഭിനയിച്ചത്. പിന്നീട് ആമി എന്ന സിനിമയിലേക്ക് നടിയെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം നടി പിൻമാറി.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X